ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേയുള്ളൂ; അപ്പോഴാണ് പറയുന്നത്; ലാലേട്ടൻ എനിക്ക് വേണ്ടി എത്രയോ കവർ അപ് ചെയ്തു

സിനിമാ രം​ഗത്ത് എന്നും വ്യത്യസ്തതയാണ് നടി ശ്വേത മേനോൻ. ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞ ശ്വേതയെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ അധികം കാണാറില്ല. നടിയുടെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയ നടിയാണ് ശ്വേത. പാലേരി മാണിക്യം, സോൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, ഇത്രമാത്രം, രതിനിർവേദം തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ശ്വേതയ്ക്ക് ലഭിച്ചു.

മോ​ഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം ശ്വേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്വേതയിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഒരു വിദേശ ഷോയ്ക്കിടെ മോഹൻലാലും മുകേഷും തനിക്ക് വേണ്ടി വിവാഹ ആലോചന നടത്തിയിരുന്നെന്ന് ശ്വേത പറയുന്നു.

Shwetha Menon

എന്റെ റിലേഷൻ പൊട്ടി ഡിവോഴ്സ് ചെയ്തിട്ടാണ് ഞാൻ യുഎസ് ഷോയ്ക്ക് പോകുന്നത്. കുറേ വലിയ താരങ്ങളുണ്ട്. ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞു. വിജയേ‌ട്ടന്റെ ഷോയിനാണ് പോകുന്നത്. മൂപ്പരുടെ നെഫ്യൂ ‍ഡ‍ോക്ട‌റാണ്. പെണ്ണ് കാണൽ ച‌ടങ്ങെല്ലാം നടന്നു. ആള് വരുന്നു കാണുന്നു, മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്. എന്താണിതെന്ന് തോന്നി. ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. ഞാൻ കരയാൻ തു‌ടങ്ങി.

ഞാൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛനും അമ്മയുടെയും അടുത്തേ നിൽക്കൂ എന്ന് പറഞ്ഞെന്നും ശ്വേത വ്യക്തമാക്കി. മമ്മൂക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്ന് ശ്വേത പറയുന്നു. മമ്മൂക്ക കാരണവരെ പോലെയാണ്. തറവാടി കാരണവർ. ലാലേട്ടൻ ജ​ഗ പൊക. ഞാൻ ലാലേട്ടനൊപ്പം സിനിമയോ ഷോയോ ചെയ്യുമ്പോൾ‌ ഷോപ്പിം​ഗിന് പോകണമെങ്കിൽ ലാലേട്ടനോട് പറയും. രണ്ട് മണിക്കൂർ ലേറ്റാകും എന്ന് പറയുമ്പോൾ അദ്ദേഹം നമുക്ക് വേണ്ടി കവർ അപ്പ് ചെയ്യും.

Shwetha Menon

ഷൂട്ടിം​ഗിന്റെ സമയത്ത് ഫ്രണ്ട്സിന്റെ കൂടെ പോകാനുണ്ടെങ്കിൽ ഈ സീൻ എങ്ങനെയെങ്കിലും തീർത്ത് തരുമോ എന്ന് ലാലേട്ടനോട് ചോദിക്കും. ലണ്ടനിൽ ആകാശ​ഗോപുരം ഷൂട്ട് ചെയ്യുമ്പോൾ മൂപ്പർ എനിക്ക് വേണ്ടി എത്ര കവർ അപ്പ് ചെയ്തിട്ടുണ്ടെന്നറിയാമോ. നമുക്ക് ശ്വേതയുടെ സീൻ ചെയ്താലോ, എന്തിനാണ് ആ കുട്ടി നിൽക്കുന്നത് പോട്ടെ എന്ന് പറയും. മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല. കുട്ടിത്തമുണ്ട്. പക്ഷെ അത് സീസണലാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ശ്രീവത്സൻ മേനോൻ എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ബോളിവുഡ് നടൻ ബോബി ഭോൻസ്ലയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. 2004 ൽ വിവാഹിതരായ ഇരുവരും 20007 ൽ വേർപിരിഞ്ഞു. ഇതേക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ആദ്യ വിവാഹം തെറ്റായ തീരുമാനമായിരുന്നെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം വിളിച്ചാൽ താൻ സംസാരിക്കാറുണ്ടെന്നും ശ്വേത പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X