മതി അമ്മാ എന്ന് മകൾ പറഞ്ഞതാണ്, സിനിമാക്കാർ വീട്ടിൽ വന്നാലും ഞങ്ങളങ്ങനെയേ പെരുമാറൂ; ശ്വേത മേനോൻ

ശ്വേത മേനോന്റെ കരിയറിലെയും ജീവിതത്തിലെയും സംഭവവികാസങ്ങൾ പലതും ആരാധകർക്കറിയാവുന്നതാണ്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കിപ്പുറം 2011 ലാണ് ശ്വേത മാധ്യമപ്രവർത്തകൻ ശ്രീവത്സൻ മേനോനെ വിവാഹം ചെയ്യുന്നത്. ​ഗർഭിണിയായ സമയത്ത് ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകാൻ ശ്വേത മേനോന് സാധിച്ചു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ചിത്രീകരിക്കാൻ തീരുമാനിച്ചത് അന്ന് വിവാദമായി.

സബെെന എന്നാണ് ശ്വേതയുടെ മകളുടെ പേര്. ഏറെക്കാലമായി ലെെം ലെെറ്റിൽ നിന്നും മകളെ മാറ്റി നിർത്തിയിരിക്കുകയാണ് ശ്വേത. മകളുടെ സ്വകാര്യതയ്ക്ക് നടിയും ഭർത്താവും വലിയ പ്രാധാന്യം നൽകുന്നു. മകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശ്വേത മേനോൻ.

Shwetha Menon

വീട്ടിൽ ഞങ്ങൾ സിനിമയെക്കുറിച്ചൊന്നും സംസാരിക്കാറില്ല. സിംപിൾ റൂൾ ആണ്. വീട്ടിൽ മേക്കപ്പിട്ട് ഫങ്ഷന് പോകാറില്ല. വീട് എനിക്ക് ഹോം ആണ്. ഇവരാരെങ്കിലും വീട്ടിൽ വന്നാൽ അവരെ സാധാരണ പോലെയേ പരി​ഗണിക്കൂ. സിനിമാ നടനെന്ന പരി​ഗണനയിൽ ട്രീറ്റ് ചെയ്യില്ല. അവൾക്ക് ഒരു സാധാരണ ജീവിതമാണ് ഞങ്ങൾ കാെ‌ടുക്കാൻ നോക്കുന്നത്. ഏറ്റവും കൂടുതൽ തവണ മാ​ഗസിൻ കവറുകളിൽ വന്ന കുഞ്ഞാണത്. നാല് വയസായപ്പോൾ അമ്മാ, ഇനി ക്യാമറ വേണ്ടെന്ന് അവൾ തന്നെയാണ് തീരുമാനിച്ചത്.

ഞങ്ങൾ അത് റെസ്പെക്ട് ചെയ്തു. അവൾ ഒരു വ്യക്തിയാണ്. ചെറുതാണെങ്കിലും വലുതാണെങ്കിലും. അവളെ ബഹുമാനിക്കുന്നു. ഞാൻ അവൾക്ക് ബഹുമാനം കൊടുക്കുന്നത് കൊണ്ടാണ് അവൾ എനിക്ക് ബഹുമാനം തരുന്നത്. അമ്മയെന്നതിലുപരി അവളുടെ വ്യക്തിപരമായ തീരുമാനങ്ങളെ താൻ ബഹുമാനിക്കുന്നെന്നും ശ്വേത മേനോൻ പറഞ്ഞു. പുതിയ ചിത്രം ജങ്കാറിന്റെ വിശേഷങ്ങളും ശ്വേത അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

മുമ്പൊരിക്കൽ ശ്രീവത്സൻ മേനോനെക്കുറിച്ച് ശ്വേത സംസാരിച്ചിരുന്നു. ശ്രീ ഭർത്താവിനേക്കാളുപരി നല്ല അച്ഛനും ഫ്രണ്ടുമാണ്. എടാ, പോടാ എന്ന് വിളിക്കുന്ന സുഹൃത്തുക്കളാണ് ഞാനും ശ്രീയും. പക്ഷെ മകളുടെ കാര്യത്തിൽ തങ്ങൾ നല്ല മാതാപിതാക്കളാണെന്നും ശ്വേത അന്ന് പറഞ്ഞു.
മക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പല താരങ്ങളും ക്യാമറകണ്ണുകളിൽ നിന്നും ഇവരെ മാറ്റി നിർത്താൻ ശ്രമിക്കാറുണ്ട്. ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെയും ക്രിക്കറ്റർ വിരാ‌ട് കോലിയുടെയും രണ്ട് മക്കളെയും ഇതുവരെ ആരാധകർ കണ്ടിട്ടില്ല.

മക്കളുടെ ഫോട്ടോകൾ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും നൽകിയി‌ട്ടുണ്ട്. മക്കൾ എല്ലാ കുട്ടികളെയും പോലെ സാധാരണ ജീവിതം നയിക്കട്ടെ എന്ന തീരുമാനത്തിലാണ് ദമ്പതികൾ. റാണി മുഖർജി ഉൾ‌പ്പെടെയുള്ള താരങ്ങളും മകളെ ഇതുവരെ ലെെം ലെെറ്റിലേക്ക് കൊണ്ട് വന്നിട്ടില്ല. അടുത്തിടെ താര ദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയുടെ കാലത്ത് സ്വകാര്യത താരങ്ങൾക്ക് അനിവാര്യമായിരിക്കുകയാണ്.

ശ്വേത മേനോന്റെ കരിയർ ​ഗ്രാഫ്

പഴയത് പോലെ സജീവമായി സിനിമാ രം​ഗത്ത് ഇന്ന് ശ്വേത മേനോനെ കാണാറില്ല.‌ രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ നടിയാണ് ശ്വേത മേനോൻ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സാൾ‌ട്ട് ആന്റ് പെപ്പർ എന്ന സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഒഴിമുറി, ഇത്രമാത്രം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷമാണ് ശ്വേത മേനോൻ ചെയ്തത്. എന്നാൽ കളിമണ്ണിന് ശേഷം ശ്രദ്ധേയ വേഷങ്ങൾ‌ ശ്വേത മേനോന് ലഭിച്ചിട്ടില്ല.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X