ഞാന്‍ ഗര്‍ഭിണിയായത് കറക്ട് സമയത്താണ്; സമൂഹത്തിന് വേണ്ടി ആരും ഗര്‍ഭിണിയാവരുതെന്ന് നടി ശ്വേത മേനോന്‍

പലരും സമൂഹത്തിൻ്റെ അഭിപ്രായം കേട്ടിട്ടാണ് ഗർഭിണിയാവുന്നത്. ദയവ് ചെയ്ത് അത് മാത്രം ചെയ്യരുതെന്നാണ് നടി ശ്വേത മേനോൻ തുറന്ന് പറയുന്നത്..

വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്വന്തം കരിയര്‍ തിരഞ്ഞെടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് ശ്വേത മേനോന്‍. ആദ്യം മോഡലായിരുന്ന നടി പിന്നീട് നായികയായി സിനിമയിലേക്ക് എത്തുകയായിരുന്നു. ഇടയ്ക്ക് സ്വന്തം പ്രസവം വരെ ചിത്രീകരിച്ച് സിനിമയില്‍ കാണിച്ചതിന്റെ പേരില്‍ ശ്വേത വിമര്‍ശനം നേരിടേണ്ടതായിട്ടും വന്നു.

കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു യഥാര്‍ഥ ജീവിതത്തിലെ ഗര്‍ഭകാലവും പ്രസവവുമൊക്കെ നടി ഷൂട്ട് ചെയ്തത്. ഇതിനെതിരെ വ്യാപകമായ സദാചാര ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു ശ്വേത. ഇപ്പോഴും ഇതേ കുറിച്ച് ചോദിച്ചാല്‍ മറിച്ചൊരു ഉത്തരമില്ലെന്നാണ് നടി പറയുന്നത്.

മാത്രമല്ല ഗര്‍ഭിണിയാവുന്നതിന്റെ ആവശ്യകതയെ കുറിച്ചും സ്വന്തം ഗര്‍ഭകാലത്തെ പറ്റിയും ശ്വേത പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. പുതിയ സിനിമയായ പള്ളിമണിയുടെ പ്രൊമോഷന് എത്തിയപ്പോഴാണ് ശ്വേത മനസ് തുറന്ന് സംസാരിച്ചത്.

എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഗര്‍ഭിണിയാവുന്ന പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നടിയുടെ അഭിപ്രായം.

shwetha-menon-photos

പലരും ഗര്‍ഭിണിയാവുന്നത് തന്നെ സമൂഹത്തിലെ ആളുകള്‍ക്ക് വേണ്ടിയാണ്. അങ്ങനെ അച്ഛനമ്മമാരാവാന്‍ ശ്രമിക്കരുതെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത വ്യക്തമാക്കുന്നത്. മാത്രമല്ല താന്‍ ഗര്‍ഭിണിയായത് കൃത്യസമയത്തായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. വിശദമായി വായിക്കാം..

'പ്രഗ്നന്‍സി മനോഹരമായ ഒന്നാണ്. സമൂഹത്തിന് വേണ്ടിയോ അച്ഛനമ്മമാര്‍ക്ക് വേണ്ടിയോ പ്രഗ്നന്റ് ആവരുത്. പ്രസവം എന്ന് പറയുന്നത് ഒരു കൊടുക്കല്‍ വാങ്ങലാണ്. അതില്‍ ഒരു ഇമോഷനുണ്ട്. അതിനെ കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുമായിരിക്കും.

കറക്ട് ടൈമിലാണ് ഞാന്‍ പ്രഗ്നന്റായതെന്നാണ് എനിക്ക് തോന്നുന്നത്. ആ കാര്യത്തില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. അതുപോലെ തന്നെ ഡെലിവറി കഴിഞ്ഞപ്പോഴും എനിക്ക് അതേ ഫീലാണ് തോന്നിയതെന്ന്', ശ്വേത മേനോന്‍ പറയുന്നു.

'ഡെലിവറി കഴിഞ്ഞപ്പോഴാണ് എനിക്ക് പൂര്‍ണത കിട്ടിയത്. ഞാന്‍ എന്തോ ഒന്ന് ചെയ്തു എന്ന തോന്നലായിരുന്നു. എനിക്ക് ഏറ്റവും വലിയ അവാര്‍ഡും റിവാര്‍ഡും കിട്ടിയത് പോലെയായിരുന്നു അതെന്നും', നടി കൂട്ടിച്ചേര്‍ത്തു.

shwetha-menon-photos

ആദ്യ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം 2011 ലാണ് ശ്വേത മേനോന്‍ ശ്രീവത്സന്‍ മേനോനെ വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വര്‍ക്ക് ചെയ്യുന്ന ഭര്‍ത്താവിനൊപ്പം നടി അവിടെ താമസിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

കളിമണ്ണ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ശ്വേത ഗര്‍ഭിണിയാവുന്നത്. ഒരു ഗര്‍ഭിണിയുടെ ജീവിതകഥ തന്നെ പറയുന്ന ചിത്രത്തില്‍ ജീവിച്ച് കാണിക്കാന്‍ നടിയ്ക്ക് സാധിച്ചു. ഒടുവില്‍ 2012 സെപ്റ്റംബര്‍ 27 ന് മകള്‍ക്ക് ജന്മം കൊടുക്കുന്നതും സിനിമാ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ ശ്വേത മടി കാണിച്ചില്ല.

ബ്ലെസ്ലിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച കളിമണ്ണ് 2013 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ പ്രസവം ചിത്രീകരിച്ചതിന്റെ പേരിലാണ് നടി എല്ലായിപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നത്. നിലവില്‍ മാതൃകാപരമായൊരു ദാമ്പത്യ ജീവിതം നയിക്കുകയാണ് നടി. ഒപ്പം മകള്‍ക്ക് നല്ലൊരു അമ്മയുമാണ്.

ക്യാമറയ്ക്ക് മുന്നില്‍ മകളെ കാണിക്കാറില്ലെങ്കിലും അവളുടെ കാര്യത്തില്‍ വ്യക്തമായ ധാരണ തനിക്കുണ്ടെന്ന് പലയിടങ്ങളിലും ശ്വേത വ്യക്തമാക്കി. സ്വന്തമായി അധ്വാനിച്ച് സ്വയം ജീവിക്കുന്ന തലത്തിലേക്ക് തന്റെ മകളും വളരണമെന്നാണ് ആഗ്രഹം.

അതിന് വേണ്ടി അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുമെന്നും അതിനപ്പുറം തന്റെ സ്വത്തുക്കളൊന്നും അവള്‍ക്ക് നല്‍കില്ലെന്നും അടുത്തിടെ ശ്വേത വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X