കല്യാണം കഴിഞ്ഞ സമയത്ത് വീട്ടിൽ വന്ന ജേർണലിസ്റ്റുകൾ കണ്ടു; ഫാമിലി പ്രോബ്ലമാണെന്ന് അവർ: ശ്വേത മേനോൻ
തുറന്ന് സംസാരിക്കുന്ന നടിയാണ് ശ്വേത മേനോൻ. സ്നേഹം തുറന്ന് പ്രകടിപ്പിക്കുന്ന ശ്വേത ഒരു കാലത്ത് മലയാളികൾക്ക് കൗതുകമായിരുന്നു. മലയാളികൾക്ക് ഒരു കൾച്ചറൽ ഷോക്ക് തന്നെയായിരുന്നു ശ്വേത മേനോന്റെ പെരുമാറ്റവും അഭിപ്രായങ്ങളും.
ഇന്നും ശ്വേതയ്ക്ക് മാറ്റം വന്നിട്ടില്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഞാൻ എല്ലാവരുടെയും കൂടെ സംസാരിക്കാറുണ്ട്. എല്ലാ ആണുങ്ങളുടെ കൂടെയും ഫ്ലേർട്ട് ചെയ്യാറുണ്ട്. ആണുങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനുള്ള ലെെസൻസ് ഉള്ളൂ എന്നാണോ. അങ്ങനെയൊന്നുമില്ല. ജീവിതം കോംപ്ലിക്കേറ്റ് ചെയ്യുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ വരുന്നത്. ഒരു സുന്ദരി പെൺകുട്ടിയെ കാണുമ്പോൾ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ആസ്വദിക്കുന്നുണ്ട്. ഏത് രീതിയിൽ നോക്കുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ. അച്ഛൻ വഴിയാണ് ഞാനത് പഠിച്ചത്.

അച്ഛൻ നല്ല വായ നോക്കിയായിരുന്നു. നല്ല രീതിയിലുള്ള വായ നോക്കലായിരുന്നു. അദ്ദേഹം ഒരു ജെന്റിൽമാനാണ്. നീ ഫ്ലേർട്ട് ചെയ്യണം എന്ന് പറയും. റൊമാൻസ് എന്നാൽ എല്ലാം ഫിസിക്കൽ ടച്ച് അല്ല. ഞാൻ ഒറ്റ മോളാണ്. ഞാൻ മണ്ടിയായല്ല വളരേണ്ടതെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. എങ്ങനെ ഒറ്റയ്ക്ക് സർവെെവ് ചെയ്യണം, ഫെെറ്റ് ചെയ്യണം, അറ്റാക്ക് വന്നാൽ എങ്ങനെ പ്രതികരിക്കണം എന്നെല്ലാം അച്ഛൻ പഠിപ്പിച്ച് തന്നിട്ടുണ്ട്. അച്ഛൻ എയർഫോഴ്സ് ആയിരുന്നു.
എന്റെ അച്ഛന്റെ ഫാമിലിയിൽ എല്ലാവരും ഇങ്ങനെയാണ്. എന്റെ കല്യാണം കഴിഞ്ഞ സമയത്ത് കുറേ ജേർണലിസ്റ്റുകൾ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ആ സമയത്ത് ഞാൻ കെട്ടിപ്പിടിക്കുന്നത് ചർച്ചയാണ്. തറവാട്ടിൽ വന്നപ്പോൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കുന്നു. അപ്പോഴാണ് ഇത് ഫാമിലി പ്രോംബ്ലമാണെന്ന് അവർക്ക് മനസിലായതെന്ന് ശ്വേത മേനോൻ ചിരിയോടെ പറഞ്ഞു.

സ്നേഹം തോന്നുമ്പോൾ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. എനിക്ക് സിനിമാ രംഗത്ത് നിന്നും ഒരാളെ കല്യാണം കഴിക്കണമെന്ന ആഗ്രഹം ഇല്ലായിരുന്നു. ഇൻഡസ്ട്രിയുടെ പ്ലസും മെെനസും എനിക്കറിയാം. ഒരേ സമയത്ത് രണ്ട് പേരും ഒരു ഔട്ട് ഡോർ പോയി തിരിച്ച് വന്നാൽ പിന്നെ ഫാമിലി ലെെഫ് ഇല്ലെന്നും ശ്വേത പറഞ്ഞു. മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനാണ് ശ്വേതയുടെ ഭർത്താവ്. സിനിമകൾക്കൊപ്പം ഷോകളിലും താരം സാന്നിധ്യം അറിയിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനാണ് ശ്വേതയുടെ ഭർത്താവ്. സിനിമകൾക്കൊപ്പം ഷോകളിലും താരം സാന്നിധ്യം അറിയിക്കുന്നുണ്ട്.
സബെെന എന്നാണ് ശ്വേതയുടെയും ശ്രീവത്സൻ മേനോന്റെയും മകളുടെ പേര്. മ മകളുടെ സ്വകാര്യതയ്ക്ക് നടിയും ഭർത്താവും വലിയ പ്രാധാന്യം നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മകളുടെ ഫോട്ടോകൾ ശ്വേത പങ്കുവെക്കാറില്ല. ലെെം ലെെറ്റിനോട് മകൾക്ക് താൽപര്യമില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്.
മാഗസിൻ കവറുകളിൽ വന്ന ഒരുപാട് തവണ വന്ന കുഞ്ഞാണ് മകൾ. നാല് വയസായപ്പോൾ അമ്മാ, ഇനി ക്യാമറ വേണ്ടെന്ന് മകൾ തന്നെ പറഞ്ഞതാണ്. ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നെന്നും മകളെ ഒരു വ്യക്തിയായി കാണുന്നെന്നും ശ്വേത മേനോൻ വ്യക്തമാക്കി. കളിമണ്ണ് എന്ന സിനിമയിൽ സ്വന്തം പ്രസവം ചിത്രീകരിക്കാൻ ശ്വേത മേനോൻ തീരുമാനിച്ചത് വിവാദമായിരുന്നു. ജങ്കാർ ആണ് ശ്വേത മേനോന്റെ പുതിയ സിനിമ. ജൂലെെ നാലിന് ചിത്രം റിലീസ് ചെയ്യും. ശബരീഷ് വർമ, അപ്പാനി ശരത്ത് എന്നിവരാണ് ശ്വേതയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. മനോജ് ടി യാദവ് ആണ് തിരക്കഥയും സംവിധാനവും.


Click it and Unblock the Notifications