വളർത്തിയത് മൂന്നാമതൊരു വ്യക്തിയെ പോലെ, പ്രീ ടീനേജിലെ എല്ലാ സ്വഭാവങ്ങളും മകൾക്കുണ്ട്: ശ്വേത മേനോൻ

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്വേതയ്ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. വലിയ ഉത്തരവാദിത്വമാണ് ശ്വേതയ്ക്ക് മുന്നിലുള്ളത്. ഇത് ഭം​ഗിയായി ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് നടി. അമ്മ തെരഞ്ഞെടുപ്പിനിടെ ചില വിവാ​ദ​ങ്ങൾ ശ്വേത നേരിട്ടിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് മാർ‌ട്ടിൻ മെനാച്ചേരി എന്നയാൾ ശ്വേതയ്ക്കെതിരെ പരാതി നൽതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഹെെക്കോടതി അന്വേഷണം തടഞ്ഞു.

ശ്വേതയെ ഏറെ വിഷമിപ്പിച്ച സമയമായിരുന്നു ഇത്. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ ശ്വേത മേനോൻ സംസാരിക്കുന്നുണ്ട്. ഭർത്താവിൽ നിന്നുൾപ്പെടെ തനിക്ക് ലഭിച്ച പിന്തുണ ശ്വേത ചൂണ്ടിക്കാട്ടി. കെെരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
ഒരു അമ്മയെന്ന നിലയിൽ ആ കേസ് എന്നെ ഭയങ്കരമായി ഉലച്ചു. പിന്നീട് ഞാൻ പലരുമായും സംസാരിച്ചു. ശ്രീയുടെ വലിയ സപ്പോർട്ട് എനിക്കുണ്ടായിരുന്നു. ഫെെറ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. മകൾ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്.

Shwetha Menon

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൾ അസ്വസ്ഥയാകും. പക്ഷെ അവളെ സംബന്ധിച്ച് അവളുടെ അമ്മ ഒരു സൂപ്പർ വുമണാണെന്നും ശ്വേത മേനോൻ പറഞ്ഞു. ശ്വേത അഭിനയിച്ച ​ഗർഭ നിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഈ സിനിമകൾ സെൻസർ ബോർ‍ഡ് അനുമതി തിയറ്ററിൽ പ്രദർശിപ്പിച്ചവയാണ്.

അഭിമുഖത്തിൽ തന്റെ ഭർത്താവിനെയും മകളെയും കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്. ഞാൻ ഭയങ്കര റൊമാന്റിക്കായ ആളാണ്. അപ്പോൾ മൂപ്പർ അനുഭവിച്ചേ പറ്റൂ. ‍ഞങ്ങൾ രണ്ട് പേരും തീർത്തും വ്യത്യസ്തരാണ്. അദ്ദേഹം ഒതുങ്ങിയ പ്രകൃതക്കാരനാണ്. കുറച്ചേ സംസാരിക്കൂ. ഞാനാണെങ്കിൽ വള വളാ സംസാരിക്കും. അദ്ദേഹം അങ്ങനെ കൺട്രോൾ ചെയ്യുന്ന ആളൊന്നുമല്ല. ഞാനെന്താണോ അങ്ങനെ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്.

Shwetha Menon

മകൾ അച്ഛൻ കുട്ടിയാണ്. ശ്രീയെ പോലെ റിസേർവ്ഡ് ആണ്. പക്ഷെ എന്റെയടുത്ത് രണ്ട് പേരും വളരെ സംസാരിക്കുന്നവരാണ്. പക്ഷെ പുറത്ത് അങ്ങനെ ഫ്രണ്ട്ലിയാകുന്നവരല്ല. എന്റെ മകളാണെങ്കിലും ഞങ്ങൾ അവളെ വളർത്തിയത് മൂന്നാമത്തെ വ്യക്തിയെ പോലെയാണ്. പ്രീ ടീനേജിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ട്. ഒരു ഫ്രണ്ടിനെ പോലെയാണ്. ഞാനൊരു ഹെെപ്പർ മദർ ആണ്. വളരെ സ്ട്രിക്റ്റുമാണ്. ശ്രീ മകളെ വഷളാക്കാറുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിലും ശ്വേത തന്റെ ഭർത്താവിനെക്കുറിച്ച് പരാമർശിച്ചിരുന്നു. എനിക്ക് സിനിമാ രം​ഗത്ത് നിന്നും ഒരാളെ കല്യാണം കഴിക്കണമെന്ന ആ​ഗ്രഹം ഇല്ലായിരുന്നു. ഇൻഡസ്ട്രിയുടെ പ്ലസും മെെനസും എനിക്കറിയാം. ഒരേ സമയത്ത് രണ്ട് പേരും ഒരു ഔട്ട് ഡോർ പോയി തിരിച്ച് വന്നാൽ പിന്നെ കുടുംബ ജീവിതം ഉണ്ടാകില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X