ഭർത്താവിന് തീരെ ഇഷ്ടപ്പെടാത്ത കാര്യം അതാണ്; ജീവിതത്തിൽ ഒഴിച്ച് കൂടാത്ത കാര്യത്തെ കുറിച്ചും ശ്വേത മേനോൻ
ലോക്ഡൗണ്‍ കാലം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയാണ് നടി ശ്വേത മേനോന്‍. ഇക്കാലയളവിലെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് ശ്വേത എത്തിയിരുന്നു. ഇപ്പോഴിതാ ജീവിക്കാന്‍ അത്യാവശ്യമായി തനിക്ക് വേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് നടി. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുകയാണ്.
'എനിക്കെന്റെ വീട്, അമ്മ, കുഞ്ഞ്, ഭര്‍ത്താവ്, സുഹൃത്തുക്കള്‍ തുടങ്ങിയതൊക്കെയാണ് ഒന്നാമത്തെ കാര്യം. പിന്നെ പൈസ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കുമെന്ന് പറയുന്ന ആള്‍ക്കാര്‍ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തെ കാര്യം ആരോഗ്യമാണ്. ഫാമിലി, വെല്‍ത്ത്, ഹെല്‍ത്ത്, ഈ മൂന്ന് കാര്യവുമില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് ശ്വേത മേനോന്‍ പറയുന്നു.

ബാഗില്‍ എപ്പോഴും ഉണ്ടാവാറുള്ളത് എന്തൊക്കെ ആണെന്ന് ആയിരുന്നു അടുത്ത ചോദ്യം. ഐഡന്റിറ്റി കാര്‍ഡ്, പൈസ, ഫോണ്‍ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ഉറപ്പായും തന്റെ ബാഗില്‍ ഉണ്ടാവുന്നതെന്ന് ശ്വേത പറയുന്നു. ഭര്‍ത്താവായ ശ്രീവത്സന് ശ്വേതയില്‍ ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാനും അവതാരകന്‍ പറഞ്ഞിരുന്നു.
ബിക്കിനിയിൽ തിളങ്ങി സാക്ഷി മാലിക്, കടൽക്കരയിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു
കുറേ കാര്യങ്ങള്‍ ഉണ്ടാവും. ഞാന്‍ കുറച്ചധികം മടി ഉള്ള ആളാണെന്നാണ് നടി പറയുന്നത്. കല്യാണത്തിന് മുന്‍പ് അച്ഛനും അമ്മയും എന്നെ ലാളിച്ചാണ് വളര്‍ത്തിയത്. പിന്നെ എന്റെ സ്റ്റാഫുകള്‍, മേക്കപ്പും ഹെയറുമൊക്കെ കളയുന്നവരാണ്. ഇപ്പോള്‍ എന്റെ ഭര്‍ത്താവും ഉണ്ട്. മോളും അങ്ങനെയായി മാറുമെന്ന് തോന്നുന്നു.
Recommended Video
ഞാനിങ്ങനെ എവിടെ എങ്കിലും ഇരുന്ന് ഓര്‍ഡര്‍ ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്. അത് ശ്രീയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ശ്രീ ഭയങ്കരമായി മടുത്ത് വരുമ്പോള്‍ ആണെങ്കില്‍ പോലും കണ്ണാ എനിക്കൊരു കോഫി തരുമോ, ദോശ കഴിക്കാന്‍ തോന്നും എന്നൊക്കെ ഞാന്‍ പറയും. ചിലപ്പോള്‍ നല്ല ദേഷ്യമൊക്കെ വരുമെന്നും ശ്വതേ പറയുന്നു.


Click it and Unblock the Notifications