സംശയം തോന്നി പുറത്തിറങ്ങി നോക്കി; നായകനും നായികയും ഉമ്മ വെക്കുന്നു, ആ സെറ്റിൽ നടന്നതിനെക്കുറിച്ച് ശ്വേത മേനോൻ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോൻ. നിരവധി ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട ശ്വേതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമുൾപ്പെടെ ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം തുടങ്ങിയ സിനിമകളിലൂടെ വലിയ ജനപ്രീതി നേടാൻ ശ്വേതയ്ക്കായി. മലയാളത്തിലേക്കുള്ള തിരിച്ച് വരവിലാണ് ശ്വേതയ്ക്ക് ഈ സിനിമകൾ ലഭിക്കുന്നത്. 1991 ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്.

പിന്നീട് മോഡലിംഗിലേക്ക് ശ്രദ്ധ തിരിക്കുകയും മുംബൈയിലെ അറിയപ്പെടുന്ന മോഡലായി മാറുകയും ചെയ്തു. ചില ബോളിവുഡ് സിനിമകളിലും ശ്വേത അന്ന് അഭിനയിച്ചു. ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കവെയുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ശ്വേതയിപ്പോൾ. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.

Shwetha Menon

പേര് പറയില്ല. വലിയ ബോളിവുഡ് ആക്ടേർസ് ആണ്. യുഎസിൽ ഒരു പടം ചെയ്യുന്നു. നായകനും നായികയുമുണ്ട്. ഞാൻ സെക്കന്റ് ലീഡ്. ഞങ്ങളെല്ലാവരും നായകന്റെ റൂമിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടേത് കോമൺ ലാം​ഗ്വേജ് ആയിരുന്നു. എന്തോ നായിക പറഞ്ഞിട്ട് ഇറങ്ങിപ്പോയി. പത്ത് പതിനഞ്ച് മിനുട്ട് നായകനും പുറത്തേക്ക് പോയി. ഇവരെന്തിനാണ് പുറത്ത് പോകുന്നത്. നമ്മളല്ലേ പുറത്ത് പോകേണ്ടത്. പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ എനിക്കും പുറത്ത് പോകണമെന്ന് തോന്നി.

പത്ത് റൂമുകൾ കഴിഞ്ഞ് വലത് വശത്ത് ലിഫ്റ്റാണ്. ഞാൻ നോക്കുമ്പോൾ രണ്ടാളും ഉമ്മ വെക്കുകയാണ്. അത് കണ്ടപ്പോൾ തനിക്ക് സന്തോഷമായെന്നും ശ്വേത മേനോൻ ഓർത്തു. ബോളിവുഡ് കരിയറിൽ ശ്രദ്ധ കൊടുക്കാതിരുന്നതിനെക്കുറിച്ച് ശ്വേത നേരത്തെ സംസാരിച്ചിട്ടുണ്ട്. ബോളിവുഡിൽ എത്തിയതിന്റെ പ്രൊഫഷണൽ ആറ്റിറ്റ്യൂഡ് എനിക്കുണ്ടായിരുന്നില്ല. ബോളിവുഡ് കുറേക്കൂടി ലാർജർ ദാൻ ലൈഫ് ആണ്. എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ആമിർ എനിക്ക് ഒന്ന് രണ്ട് ഓഫർ ചെയ്തു. ഷാരൂഖ് ഖാനൊപ്പമുള്ള സിനിമ കൺഫോം ആയി. പക്ഷെ താൻ പോയില്ല.

Shwetha Menon

ആമിർ ഒരുപാട് സാഹായിച്ചിട്ടുണ്ട്. കരിയറിനെ സീരിയസായി കാണാത്തതിൽ ഇവർ എന്നെ കളിയാക്കാറുണ്ട്. ബോളിവുഡിൽ നല്ല തുടക്കം ലഭിച്ചെങ്കിലും ഞാനത് ​ഗൗരവമായി എടുത്തില്ലെന്നത് ശരിയാണ്. പക്ഷെ അതിൽ പശ്ചാത്താപമില്ല. താൻ സന്തോഷവതിയാണ്. എന്നാൽ ഇന്നാണ് ബോളിവുഡിലേക്ക് കടക്കുന്നതെങ്കിൽ കുറേക്കൂടി ശ്രദ്ധിച്ചേനെയെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ബോളിവുഡിൽ നിന്നും മാറി 2006 ലാണ് ശ്വേത മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തന്ത്ര ആയിരുന്നു ആദ്യ സിനിമ. നിരവധി മലയാള സിനിമകൾ ശ്വേതയെ തേടി വീണ്ടും എത്തി. ഇന്ന് പഴയത് പോലെ തുടരെ സിനിമകളിൽ ശ്വേതയെ കാണുന്നില്ല. അതേസമയം അടുത്തിടെ റിലീസ് ചെയ്ത നാ​ഗേന്ദ്രൻസ് ഹണിമൂൺ എന്ന സീരീസിൽ ശ്വേത ശ്രദ്ധേയ വേഷം ചെയ്തു. മുംബൈയിലാണ് ഭർത്താവിനും മകൾക്കുമൊപ്പം ശ്വേതയിന്ന് കഴിയുന്നത്. ശ്വേത മേനോന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X