അതിന് ശേഷമായിരുന്നു ഡിവോഴ്സെന്ന തീരുമാനം, എന്റെ ഫീലിം​ഗ്സിനെ തമാശയാക്കരുതെന്ന് മുൻ ഭർത്താവ്: ശ്വേത മേനോൻ

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് ശ്വേത മേനോൻ. ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കാൻ ശ്വേത മടിക്കാറില്ല. ബോളിവുഡ് നടൻ ബോബി ബോൻസ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതോടെ ഇരുവരും പിരിഞ്ഞു. മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനെ നടി രണ്ടാമത് വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളുണ്ട്. ആദ്യ വിവാഹബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

എന്റെയാരു ബാക്ക്​ഗ്രൗണ്ട് വെച്ച് നോക്കുമ്പോൾ ഞാനൊരു കൺഫ്യൂസ്ഡ് സോണിൽ ആയിരുന്നു. ഓൾഡ് സോൺ ആണോ ഫ്യൂച്ചറിസ്റ്റിക് സോൺ ആണോ എന്നത്. എനിക്കൊരു ബോയ്ഫ്രണ്ടുണ്ടായിരുന്നു. ബ്രേക്കപ്പ് ചെയ്യാനുള്ള ധെെര്യം എനിക്കില്ലായിരുന്നു. റിലേഷൻഷിപ്പിൽ കമ്മിറ്റ്മെന്റ് ഉണ്ടാകണം എന്ന് കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ വിവാഹം ചെയ്തു. പിന്നെ ഡിവോഴ്സ് ആയി. ആ ആളല്ല ഞാൻ ഇന്ന്. ഡിവോഴ്സ് എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്റെ ജീവിതത്തിൽ ഡിവോഴ്സ് എന്ന വാക്ക് ഞാൻ കേട്ടിട്ടില്ലായിരുന്നു. ഞാൻ ആത്മീയ പാതയിലേക്ക് പോയി.

Shwetha Menon

എന്നെത്തന്നെ ഇഷ്ടപ്പെട്ടു. എന്റെ ​ഗുരുജിയായ ​ഗുരു സാഹിബിനെ കണ്ടു. അദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു. കണ്ണടച്ച് നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുക. എന്നിട്ട് ആ വ്യക്തിയോട് സംസാരിക്കുക എന്ന് പറഞ്ഞു. അത് മനസിലാക്കാൻ കുറേ മാസങ്ങൾ എടുത്തു. പിന്നെ എനിക്കത് ഹരമായി. ഞാനെന്നെ തന്നെ സ്നേഹിച്ചു. ഇതിനിടയിലാണ് ഞാൻ ഡിവോഴ്സ് ചെയ്യാൻ തീരുമാനിക്കുന്നത്. ‍ഡിവോഴ്സ് നടപടിക്രമങ്ങളുടെ അവസാന ​​ദിവസം ഞാനും അദ്ദേഹവും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.

ഇപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു കാര്യം നടന്നില്ലെങ്കിൽ അത് റബ്ബർ ബാൻഡ് പോലെ വലിക്കുന്നതാണ് പ്രശ്നം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദത്തിലാണ് മിക്ക ആൾക്കാരും തെറ്റായ തീരുമാനം എടുക്കുന്നത്. ജീവിതം അത്ര സങ്കീർണമല്ല. നമ്മളാണ് സങ്കീർണമാക്കുന്നത്. ഞാനും ബോബിയും സംസാരിക്കുമ്പോൾ ഞങ്ങളുടെ പഴയ ഏതെങ്കിലും സോണിനെക്കുറിച്ച് പറയും. നീ ഇങ്ങനെ ചെയ്തിരുന്നെന്ന് ഞാൻ പറയുമ്പോൾ നീ എന്റെ ഫീലിം​ഗ്സിനെ തമാശയാക്കുന്നെന്ന് ബോബി പറയും. അല്ല, നമ്മളെത്ര വിഡ്ഢികളായിരുന്നു എന്നാണ് ഞാൻ തമാശയാക്കുന്നതെന്ന് ഞാൻ പറയും.

ഡിവോഴ്സ് ചെയ്ത് പുറത്ത് വന്നപ്പോഴും ഒരു വർഷമെടുത്തു. ആ വർഷം വളരെ മോശമായിരുന്നു. എന്താണ് ഞാൻ ചെയ്യുന്നത്, എങ്ങനെ പാരന്റ്സിന് കാണും, സമൂഹം എങ്ങനെയെടുക്കും എനിക്കിനി നല്ലൊരു ജീവിതമുണ്ടാകുമോ, കുട്ടികളുണ്ടാകുമോ എന്നെല്ലാം തോന്നി. ‌എന്നാൽ തന്റെ ഉള്ളിലെ ഈ മാനസിക സംഘർഷം തനിക്ക് പരിഹരിക്കാനായെന്നും ശ്വേത മേനോൻ പറഞ്ഞു.

മുംബൈയിലാണ് ഭർത്താവിനും മകൾക്കുമൊപ്പ ശ്വേത കഴിയുന്നത്. ശ്രീ ഭർത്താവിനേക്കാളുപരി നല്ല അച്ഛനും സുഹൃത്തുമാണെന്നാണ് ശ്വേത പറയാറുള്ളത്. പരസ്പര ബഹുമാനമാണ് താനും ഭർത്താവും തമ്മിലുള്ളതെന്നും അതാണ് തങ്ങളുടെ വിവാഹ ജീവിതത്തിന്റെ അടിസ്ഥാനമെന്നും ശ്വേത മേനോൻ നേരത്തെ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X