വാതിലടച്ചപ്പോൾ കെട്ടിപ്പിടിച്ചോട്ടെയെന്ന് ഞാൻ; ഓക്കെയെന്ന് മമ്മൂക്ക; പാലേരി മാണിക്യത്തിലെ അനുഭവം; ശ്വേത

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ ഭാ​ഗ്യം ലഭിച്ച നടിയാണ് ശ്വേത മേനോൻ. . പാലേരി മാണിക്യം, ഒഴിമുറി, സോൾട്ട് ആന്റ് പെപ്പർ, രതിനിർവേദം തുടങ്ങിയ സിനിമകൾ വൻ ജനപ്രീതി നേടി. അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. പിന്നീട് മുംബൈയിൽ മോഡലിം​ഗിലും ഹിന്ദി സിനിമകളിലും ശ്വേത കുറേക്കാലം ശ്രദ്ധ നൽകി. മലയാളത്തിലേക്കുള്ള രണ്ടാം വരവിലാണ് ശ്രദ്ധേയ സിനിമകൾ നടിക്ക് ലഭിക്കുന്നത്.

കരിയറിൽ ശ്വേതയുടെ മികച്ച കഥാപാത്രമായി ഏവരും എടുത്ത് പറയുന്നത് പാലേരി മാണിക്യത്തിലെ ചീരുവാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയാണ് പ്രധാന വേഷം ചെയ്തത്. സിനിമയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്വേതയിപ്പോൾ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ചീരുവിനെ കണ്ട് ബ്ലൗസിന്റെ കൊളുത്ത് കാല് കൊണ്ട് പൊട്ടിക്കുന്ന ഷോട്ട് മമ്മൂട്ടി ചെയ്യാമെന്ന് പറഞ്ഞ ഷോട്ടാണെന്ന് ശ്വേത പറയുന്നു.

Shwetha Menon

അദ്ദേഹം പൊതുവെ ചെയ്യാത്ത സീനുകൾ ഈ സിനിമയിൽ നടൻ ചെയ്തിട്ടുണ്ടെന്നും ശ്വേത പറയുന്നു. ചീരുവിന്റെ വീടിന്റെ വാതിൽ ഭർത്താവ് ചവിട്ടി പൊളിക്കുമ്പോൾ ഞാനും മമ്മൂക്കയും കെട്ടിപ്പിടിച്ചിരിക്കുന്ന സീനുണ്ട്. അത് വാതിൽ അടച്ചപ്പോൾ കെട്ടിപ്പിടിക്കട്ടെയെന്ന് ഞാൻ ചോദിച്ചതാണ്. ഓക്കെയെന്ന് മമ്മൂക്ക. രഞ്ജിത്തേട്ടനും പ്രതീക്ഷിച്ചില്ല. രഞ്ജിത്തേട്ടൻ ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചതാണെന്ന് പറഞ്ഞു. മിടുക്കിയെന്ന് രഞ്ജിത്തേട്ടൻ മറുപടി നൽകിയെന്നും ശ്വേത ചിരിയോടെ ഓർത്തു.

പാലേരി മാണിക്യത്തിലെ പല സീനുകളിലും ചില തമാശകൾ ഉണ്ടെന്ന് ശ്വേത പറഞ്ഞു. തന്റെ ബോളിവുഡ് കരിയറിലെ ഓർമകളും ശ്വേത പങ്കുവെച്ചു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും അന്ന് സീരിയസ് ആയിരുന്നില്ല. പക്ഷെ ഒരുപാട് കാര്യങ്ങൾ ഹിന്ദിയിൽ നിന്ന് പഠിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ മലയാളത്തിൽ മാറാൻ സമയമായി. പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടി. പ്രതിഫലത്തിലും മേക്കപ്പ് വാനിലുമെല്ലാം.

Shwetha Menon

എന്നോട് ചോദിച്ചാൽ എനിക്കിതൊന്നും പ്രശ്നമല്ല. സ്ത്രീകൾ കുറേക്കൂടി ബോൾഡ് ആകണം. നമ്മൾ നമുക്ക് വേണ്ടി ഫൈറ്റ് ചെയ്തില്ലെങ്കിൽ ആരും നമുക്ക് വേണ്ടി ഫൈറ്റ് ചെയ്യണം. എപ്പോഴും ഞാൻ പറയാറുണ്ട്. അമ്മയോ ഡബ്ല്യുസിസിക്കോ മേൽ ആശ്രയിക്കരുത്. ഒരു കമ്പനിയിൽ നമ്മൾ ജോലി ചെയ്താൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ കമ്പനി നമുക്ക് വേണ്ടി ഫൈറ്റ് ചെയ്യില്ല. ചില ആൾക്കാർ പ്രശ്നത്തിൽ അമ്മ സംഘടനയെ ആശ്രയിക്കുന്നെന്നും ശ്വേത മേനോൻ അഭിപ്രായപ്പെട്ടു.

ബോളിവുഡിൽ എനിക്ക് നല്ല അവസരങ്ങൾ വന്നിട്ടുണ്ട്. ഞാൻ തന്നെയാണ് കുളമാക്കിയത്. ഒപ്പുവെച്ചിട്ടും കുളമാക്കിയിട്ടുണ്ട്. ഹോളിഡേയ്ക്ക് പോയി തിരിച്ച വരില്ല. എനിക്ക് അച്ഛനെയും അമ്മയെയും നോക്കുകയോ അവർക്ക് സാമ്പത്തികമായി നോക്കുകയോ വേണ്ടിയിരുന്നില്ല. സഹോദരങ്ങളില്ല. കുറച്ച് സുഹൃത്തുക്കളുണ്ട്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകും. ഇന്നും ആ ​ഗ്രൂപ്പുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X