For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ ​​ഷൂട്ടിം​ഗിനിടെ മമ്മൂക്ക പറഞ്ഞത്; സിനിമയുടെ ഒന്നും ഓർമ്മയില്ലെങ്കിലും നടന്ന കാര്യങ്ങൾ മറന്നിട്ടില്ല'

  |

  മലയാള സിനിമയിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് ശ്വേത മേനോൻ. മോഡലിം​ഗ് കരിയറിൽ വിജയം വരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയ ശ്വേത പിന്നീട് സിനിമകളിലും തിളങ്ങി. 1991 ലിറങ്ങിയ അനശ്വരം ആയിരുന്നു ശ്വേതയുടെ ആദ്യ മലയാള സിനിമ.

  ഈ സിനിമയ്ക്ക് ശേഷം നടി പിന്നീട് മോ‍ഡലിം​ഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദി സിനിമകളിലും അക്കാലത്ത് നടി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ പിന്നീട് കുറച്ചു കാലം കഴിഞ്ഞാണ് ശ്വേത വീണ്ടുമെത്തുന്നത്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ രണ്ടാം വരവിൽ നടി ചെയ്തു.

  പാലേരി മാണിക്യം, ഒഴിമുറി, സാൾട്ട് ആന്റ് പെപ്പർ, രതിനിർവേദം, തുടങ്ങിയ സിനിമകൾ ഇതിന് ഉ​ദാഹരമാണ്. 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ശ്വേത മേനോന് ലഭിച്ചു. മുംബൈയിലെ മോഡൽ ആയിരുന്ന ബോബി ഭോൻസലിനെ ആയിരുന്നു ശ്വേത ആദ്യം വിവാഹം ചെയ്തത്. പക്ഷെ ഈ ബന്ധം വിവാഹ മോചനത്തിൽ അവസാനിച്ചു. 2011 ൽ ശ്രീവൽസ മേനോനെ നടി വിവാഹം കഴിച്ചു.

  Also Read: ആദ്യ സിനിമയില്‍ കരീന കാത്തിരുത്തിയത് 14 മണിക്കൂര്‍, സ്റ്റാര്‍ കിഡ്‌സിന് ബുദ്ധിയില്ല; തുറന്ന് പറഞ്ഞ് തുഷാര്‍

  സബൈന എന്ന മകളും ഈ ശ്വേതയ്ക്കുണ്ട്. കളിമണ്ണ് എന്ന സിനിമയിൽ പ്രസവം ചിത്രീകരിച്ചു എന്ന പേരിൽ വലിയ വിവാദം അന്ന് ഉണ്ടായിരുന്നു. എന്നാൽ സിനിമ ഇറങ്ങിയതോടെ ഈ വിവാദങ്ങൾ അവസാനിച്ചു. പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രത്തെ ആണ് ശ്വേത അവതരിപ്പിക്കുന്നത്.

  ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ശ്വേത. അമൃത ടിവിയിലെ റെഡ്കാർപറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു നടി. അനശ്വരം എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പമുള്ള ​ഗാനരം​ഗത്തെക്കുറിച്ചാണ് ശ്വേത സംസാരിച്ചത്. മമ്മൂട്ടിയും ശ്വേതയും സംസാരിച്ച് കൊണ്ട് നടക്കുന്ന ഒരു രം​ഗം സിനിമയിൽ ഉണ്ട്. ​​രണ്ട് പേരും സംസാരിക്കുന്നത് ​ഗാനത്തിന്റെ സീനിൽ കാണാം. മമ്മൂട്ടി എന്താണ് അപ്പോൾ തന്നോട് സംസാരിച്ചതെന്ന് ശ്വേത മേനോൻ ഓർത്തെടുത്തു.

  Also Read: ഡേറ്റിങ് ലൈഫ് തേഞ്ഞ അവസ്ഥയാണ്; റിയാസിനെക്കാളും നിമിഷയോടാണ് ഇഷ്ടം കൂടുതലെന്ന് ജാസ്മിന്‍ എം മൂസ

  'സുഹാസിനിയെ പോലെയാണ് നീ നടക്കുന്നതും ചിരിക്കുന്നതുമെന്നാണ് പറഞ്ഞത്. സിനിമയുടെ ഒന്നും ഓർമ്മയില്ലെങ്കിലും നടന്ന കാര്യങ്ങളെല്ലാം എനിക്കോർമ്മയുണ്ട്,' ശ്വേത മേനോൻ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം പാലേരി മാണിക്യം എന്ന സിനിമയിലും ശ്വേത ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത സിനിമയിൽ അവതരിപ്പിച്ചത്.

  സിനിമയ്ക്ക് പുറമെ ടെലിവിഷൻ ഷോകളിൽ അവതാരകയായും ശ്വേത എത്തിയിട്ടുണ്ട്. മഴവിൽ മനോരമയിൽ വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയാണ് ശ്വേത ചെയ്തതിൽ ശ്രദ്ധിക്കപ്പെട്ടത്. ഡാൻസിം​ഗ് ക്യൂൻ ഉൾപ്പെടെ ഹിന്ദിയിലും ഒരുപിടി ഷോകളിൽ ശ്വേത മേനോൻ അവതാരക ആയിട്ടുണ്ട്. മലയാളത്തിൽ ബി​ഗ് ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥി ആയും ശ്വേത എത്തിയിരുന്നു.

  Read more about: shwetha menon mammootty
  English summary
  Shwetha Menon Shares Memories Of Her First Movie Anaswaram; Remembers Mammootty's Compliment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X