കുമ്പളങ്ങിയിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണ്! വെളിപ്പെടുത്തലുമായി ശ്യാം പുഷ്‌കരന്‍!!
ഫെബ്രുവരിയില്‍ റിലീസിനെത്തിയ മലയാള സിനിമകളെല്ലാം ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി എട്ടിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു. അതില്‍ പ്രധാനം സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സജി എന്ന വേഷമായിരുന്നു. തന്റെ ജീവിതത്തിലൂടെ കടന്ന് പോയ ചില വ്യക്തികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് എഴുതിയ കഥാപാത്രങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സിലുള്ളതെന്നാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍ സജി എന്ന കഥാപാത്രത്തെ അവിസ്മരണിയമാക്കിയിരുന്നു. തന്റെ ചെറുപ്പക്കാലത്ത് നാട്ടില്‍ ആത്മഹത്യ പ്രേരണയുള്ള ഒരാള്‍ ഉണ്ടായിരുന്നു. ഒരുപാട് കുട്ടികള്‍ ഉള്ള വീട്ടിലായിരുന്നു അദ്ദേഹവും താമസിച്ചിരുന്നത്. മൂത്ത കുട്ടി ആയതിനാല്‍ സ്ഥിരമായി മാതാപിതാക്കളില്‍ നിന്നും അപമാനിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കുട്ടിയോട് മാത്രമായിരുന്നു അവര്‍ വിവേകത്തോടെ പെരുമാറിയിരുന്നത്. സിനിമയില്‍ പറഞ്ഞിരിക്കുന്ന നാല് സഹോദരന്മാരുടെ കഥയും ഇതിനെ അടിസ്ഥാനമാക്കിയിട്ടാണെന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.


Click it and Unblock the Notifications











