twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ കാഴ്ചയില്‍ അനൂപ് മേനോനോട് ശ്യാമപ്രസാദ് ചോദിച്ച ആ ചോദ്യം??? മാറ്റി മറിച്ചത് ജീവിതം!!!

    പതിനാറ് വര്‍ഷത്തിന് ശേഷം അനൂപ് മേനോന്‍ ശ്യാമപ്രസാദ് ചിത്രത്തില്‍.

    By Karthi
    |

    നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് അനൂപ് മേനോന്‍. മിനി സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്കെത്തിയ അനൂപ് മേനോനെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ചത് സംവിധായകന്‍ വിനയനായിരുന്നു. അദ്ദേഹത്തിന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ. പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥാകൃത്തായുള്ള അരങ്ങേറ്റം.

    അനൂപ് മേനോനെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിറുത്തിയ സംവിധായകനാണ് ശ്യാമപ്രാദ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത മണല്‍ നഗരം എന്ന ടെലിസീരിയേലിലൂടെയായിരുന്നു അനൂപ് മേനോന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യമായി ശ്യാമപ്രസാദിനെ അനൂപ് മേനോന്‍ കണ്ടുമുട്ടിയതും അവസരം കിട്ടിയതും അവിചാരിതമായിരുന്നു. ഇപ്പോഴിതാ പതിനാറ് വര്‍ഷത്തിന് ശേഷം ശ്യാമപ്രസാദ് ചിത്രത്തില്‍ അനൂപ് മേനോന്‍ വീണ്ടുമെത്തുകയാണ്.

    കേരള യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്ക്

    കേരള യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്ക്

    തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമ ബിരുദ്ധം നേടിയ അനൂപ് മേനോന്‍ ഒന്നാം റാങ്കിലാണ് പാസായത്. റാങ്ക് നേടിയതിന്റെ പാര്‍ട്ടി കവടിയാറിലെ ഒരു ഹോട്ടിലില്‍ വച്ച് സുഹൃത്തുക്കള്‍ക്ക് നല്‍കി. സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനൊപ്പം പബ്ലിക് ലൈബ്രറിയിലേക്ക് നടന്നു.

    ശ്യാമപ്രസാദിന് കാണാനുള്ള തോന്നല്‍

    ശ്യാമപ്രസാദിന് കാണാനുള്ള തോന്നല്‍

    പബ്ലിക് ലൈബ്രറിയിലേക്കുള്ള ആ നടത്തിലാണ് തന്റെ കസിന്റെ വീട് ഇവിടെ അടുത്താണെന്നും ശ്യാമപ്രസാദ് കസിന്റെ അയല്‍പക്കക്കാരനാണെന്നും ശങ്കര്‍ രാമകൃഷ്ണന്‍ അനൂപ് മേനോനെ അറിയിക്കുന്നത്. എന്നാല്‍ അങ്ങോട്ട് പോകാാനും ശ്യാമപ്രസാദിനെ കാണാനും ഇരുവരും തീരുമാനിച്ചു.

    ശ്യാമപ്രസാദിന്റെ ടെലിഫിലിം

    ശ്യാമപ്രസാദിന്റെ ടെലിഫിലിം

    ശ്യാമപ്രസാദ് സംവിധനം ചെയ്ത ഉയര്‍ത്തെഴുന്നേല്‍പ് എന്ന ടെലിഫിലിം പുറത്തിറങ്ങിയ സമയമായിരുന്നു അത്. ഇവരും ആ ടെലിഫിലിമില്‍ മൂക്കും കുത്തി വീണുപോയിരുന്നു. അദ്ദേഹത്തെ കാണാനുള്ള അതിയായ ആഗ്രഹവും ഉണ്ടായിരുന്നു.

    റാങ്കിന്റെ ഗുണം

    റാങ്കിന്റെ ഗുണം

    ശ്യാമപ്രസാദിന്റെ വീട്ടിലെത്തി അദ്ദേഹത്തെ പരിചയപ്പെട്ടു. അന്നത്തെ പത്രത്തില്‍ റാങ്ക് നേടിയ അനൂപ് മേനോന്റെ ചിത്രം അദ്ദേഹം കണ്ടിരുന്നു. അത് അവര്‍ക്ക് വലിയ ഗുണമായി. എന്നാല്‍ അദ്ദേഹത്തെ കാണാനുള്ള ആ ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് മാത്രം ഇരുവര്‍ക്കും അറിയില്ല.

    ശ്യാമപ്രസാദിന്റെ ചോദ്യം

    ശ്യാമപ്രസാദിന്റെ ചോദ്യം

    അന്ന് അവര്‍ മൂന്നുപേരും സിനിമയേക്കുറിച്ച് സംസാരിച്ചു. നമ്പറുകളും കൈമാറി. അവിടെ നിന്നും ഇറങ്ങാന്‍ നേരത്ത് ശ്യാമപ്രസാദ് ഇരുവരോടുമായി ചോദിച്ചു, സിനിമയില്‍ ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യനാണ് ആഗ്രഹം. തനിക്ക് എഴുത്തിലാണ് താല്പര്യമെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നടനാകണമെന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.

    ആദ്യത്തെ വിളിയെത്തുന്നു

    ആദ്യത്തെ വിളിയെത്തുന്നു

    അന്ന് തമ്മില്‍ പിരഞ്ഞതിന് ശേഷം മൂന്ന് ആഴ്ചയ്ക്ക് ശേഷമായിരുന്നു അനൂപ് മേനോനെ തേടി ശ്യാമപ്രസാദിന്റെ ആദ്യ വിളിയെത്തിയത്. തന്റെ പുതിയ ടെലിസീരിയേലായ മണല്‍ നഗരത്തിലേക്കുള്ള ക്ഷണമായിരുന്നു ആ വിളി. അങ്ങനെ ശ്യാമപ്രസാദ് അനൂപ് മേനോന്റെ ആദ്യ ഡയറക്ടറായി.

    20 റീടേക്കുകള്‍

    20 റീടേക്കുകള്‍

    തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ നിന്നും ഐസ്‌ക്രീം കഴിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. 20 ടേക്കുകള്‍ എടുത്താണ് ആ ഷോട്ട് പൂര്‍ത്തിയാക്കിയത്. ഒരോ തവണയും ഐസ്‌ക്രീം തന്റെ മീശയില്‍ പറ്റിപ്പിടിക്കുമായിരുന്നു. പക്ഷെ വളരെ ക്ഷമയോടെ ടേക്ക് ശ്യാമപ്രസാദ് ടേക്ക് ഓകെയാക്കിയെന്ന് അനൂപ് മേനോന്‍ ഓര്‍മിക്കുന്നു.

    അടുത്ത സുഹൃത്തുക്കളാകുന്നു

    അടുത്ത സുഹൃത്തുക്കളാകുന്നു

    ടെലിസീരിയേലിന് ശേഷം അനൂപ് മേനോനും ശ്യാമപ്രസാദും അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ഇരുവരും ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം കരിങ്കുന്ന സിക്‌സസ് എന്ന ചിത്രത്തിലായിരുന്നു. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നടനായിട്ടായിരുന്നു ശ്യാമപ്രസാദ് എത്തിയത്.

    പതിനാറ് വര്‍ഷത്തിന് ശേഷം വീണ്ടും

    പതിനാറ് വര്‍ഷത്തിന് ശേഷം വീണ്ടും

    പതിനാറ് വര്‍ഷത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും അഭിനയിക്കുകയാണ്. ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ നായകനായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. നിവിന്‍ പോളി, തൃഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ഹേയ് ജൂഡ്' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അനൂപ് മേനോന്‍ ചിത്രത്തിലേക്ക് കടക്കുക.

    ഐശ്വര്യമുള്ള തുടക്കം

    ഐശ്വര്യമുള്ള തുടക്കം

    ഐശ്വര്യമുള്ള ഒരു തുടക്കമായിരുന്നു അനൂപ് മേനോന് 2001ല്‍ ശ്യാമപ്രസാദ് എന്ന സംവിധായകനിലൂടെ ലഭിച്ചത്. തൊട്ടടുത്ത വര്‍ഷം സിനിമയില്‍ അരങ്ങേറിയ അനൂപ് മേനോന്റെ 62 ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം ഈ നടനെ തേടിയെത്തുകയും ചെയ്തു.

    English summary
    Shyamaprasad also asked them what they wanted to do if they got an opportunity to work in films, says Anoop. 'Shankar said he was interesting in writing, and I blurted out that I wanted to be an actor,' he says. Three weeks later, Shyamaprasad called Anoop and offered him a part in his serial Manalnagaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X