മമ്മൂട്ടിയോ മോഹൻലാലോ മികച്ചത്!! ഹിറ്റ് സംവിധായകൻ സിബി മലയിൽ പറയുന്നു....
സിബി മലയിൽ ലോഹിതദാസ് കൂട്ട്ക്കെട്ട് മലയാള സിനിമയുടെ മുതൽ കൂട്ട് തന്നെയായിരുന്നു.
മലയാളി പ്രേക്ഷകർക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സിബി മലയിൽ. മോഹൻലാൽ, മമ്മൂട്ടി, ജയറാം, കലഭാവൻമണി, സുരേഷ് ഗോപി എന്നിവരുടെ സിനിമ ജീവിതത്തിൽ സിബി മലയിൽ ചിത്രങ്ങൾ നൽകിയ സംഭാവനം വളരെ വലുതാണ്. ഇന്നും കീരിടവും, സാഗരം സാക്ഷിയായി, ദേവദൂതൻ , എന്നിവയെല്ലാം പ്രേക്ഷകരുടെ മസ്സിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങളാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് സിബിയാണ്. അതിനാൽ തന്നെ മിക്ക താരങ്ങളോടൊപ്പം വർക്ക് ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിബി മലയിൽ ലോഹിതദാസ് കൂട്ട്ക്കെട്ട് മലയാള സിനിമയുടെ മുതൽ കൂട്ട് തന്നെയായിരുന്നു. സിബി മലയിലിന്റെ മിക്ക സിനിമകൾക്കും തിരക്കഥ എഴുതിയിരുന്നത് ലോഹിതദാസ് ആയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയത്തെ കുറിച്ച് സിബി മലയിൽ മനസ്സ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലാലേട്ടനോ മമ്മൂക്കയോ
മോഹൻലാലിനേയും മമ്മൂട്ടിയേയും ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സിബി മലയിൽ പറഞ്ഞു. ഇരുവരും മികച്ച അഭിനേതാക്കളാണ്. അങ്ങനെയല്ലായിരുന്നെങ്കിലും ഈ നാൽപ്പത് വർഷം സിനിമ മേഖലയിൽ എങ്ങനെ പിടിച്ചു നിൽക്കാൻ ആകുമായിരുന്നുവെന്നും സംവിധായകൻ ചോദിക്കുന്നു.മോഹന്‍ലാലോ മമ്മൂട്ടിയോ ആരാണ് മികച്ചത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

രണ്ട് സ്റ്റൈൽ താരങ്ങൾ
മോഹൻലാലും മമ്മൂട്ടിയും രണ്ട് സ്റ്റൈൽ അഭിനേതാക്കളാണ്. അവരുടേതായ അഭിനയ ശൈലിയിലാണ് സിനിമയിൽ ഇത്രയും കാലം പിടിച്ചു നിന്നത് . മമ്മൂട്ടി കുറച്ച് കൂടെ സ്റ്റൈലൈസ്ഡാണ് ആക്ടർ ആണ്. എന്നാൽ ലാല്‍ വളരെ സ്വഭാവികമായി പ്രതികരിക്കുന്നയാളും . മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു കിരീടവും ദശരഥവുമൊക്കെ. ഈ സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് 29 വയസ്സ് മാത്രമായിരുന്നു പ്രായം.

മോഹൻലാലിന്റെ കഥാപാത്രങ്ങൾ
മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങൾ പലതും സിബി മലയിലിന്റേതായിരുന്നു. ഈ ചിത്രങ്ങളെല്ലാം ബോക്സ്ഓഫിസിൽ സൂപ്പർ ഹിറ്റുകളായിരുന്നു. ലാലേട്ടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെ കുറിച്ചും സിബി മലയിൽ പരാമർശിക്കുന്നുണ്ട്. കിരീടം, ദശരഥം എന്നിവയൊക്കെ ചെയ്യുമ്പോള്‍ ലാലിന് 29 വയസ്സാണ്. ഇപ്പോ ഉള്ള ഏതൊരു അഭിനേതാവാണ് ആ പ്രായത്തില്‍ അത്രയും പവര്‍ഫുള്ളായിട്ടുള്ള കഥാപാത്രം ചെയ്യുന്നത്. ഇപ്പോഴുള്ളവര്‍ ആരും കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല സിബി മലയില്‍ പറഞ്ഞു.

ഫഹദ് ഞെട്ടിച്ചു
ഇപ്പോഴുളള യുവതാരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ പെർഫോമൻസിനെ ഔട്ട് സ്റ്റാന്റിങ് എന്നു തന്നെ വിശേഷിപ്പിക്കാം. തനിയ്ക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം അതിന്റേതായ രീതിയിൽ മനോഹരമായി ചെയ്യുന്നുമുണ്ട് . നല്ല കഴിവുള്ള നടനാണെന്നും സിബി മലിയിൽ പറഞ്ഞു.

അതു കഥാപാത്രവും ചെയ്യും
ആദ്യം കണ്ട് ഫഹദിനെയല്ല രണ്ടാം രവിൽ നമ്മൾ കണ്ടത്. രണ്ടാം വരവില്‍ അയാള്‍ നമ്മളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. ഏത് കഥാപാത്രവും ചെയ്യാനും ഫഹദ് പ്രാപ്താണ്. ഇപ്പോഴുള്ള യുവതാരങ്ങളെക്കാൾ ഒരു ചുവട് മുന്നിലായാണ് ഞാന്‍ ഫഹദിനെ കാണുന്നതെന്നും സിബി മലയിൽ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications