തന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ മോഹൻലാൽ ചിത്രം, വെളിപ്പെടുത്തി സിബി മലയിൽ
മലയാളി പ്രേക്ഷകരുടെ ഇടയിൽ എന്നെന്നും ഓർമിപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് സദയം. 1992 ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു അണിനിരന്നത്. ഈ ചിത്രത്തിലൂടെ എംടി വാസുദേവൻ നായർക്ക് മികച്ച തിരക്കഥകൃത്തിനുളള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ മികച്ച ചിത്രങ്ങൾ ഒരുക്കിയിരുന്നു. ഇതെല്ലാം വലിയ വിജയവുമായിരുന്നു. താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു സദയമെന്ന് സിബി മലയിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെക്നീഷ്യൻ എന്ന നിലയിൽ തന്റെ മികച്ച വർക്കുകളിൽ ഒന്നായിരുന്നു ഈ സിനിമയെന്നും സംവിധായകൻ പറയുന്നു.

സദയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ എംടി സാറിന്റെ തിരക്കഥയോട് എന്നാല്‍ കഴിയുന്നവിധം നീതി പുലര്‍ത്തിയിട്ടുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും മികച്ച വര്‍ക്കാണ് 'സദയം'. 'സദയം' എന്ന സിനിമയുടെ തിരക്കഥയുടെ പാറ്റെണ്‍ ഭയങ്കര ചലഞ്ചിംഗ് ആയിരുന്നു. വിവിധ കഥാപാത്രങ്ങളുടെ കാഴ്ചപാടിലൂടെ നരേറ്റ് ചെയ്യപ്പെടുന്ന ഒരു സ്റ്റോറിയായിരുന്നു 'സദയം' എന്ന സിനിമയുടേത്. സിനിമയുടെ സ്ക്രീന്‍ പ്ലേയുടെ ടെക്നിക് ഗംഭീരമാണ്. അത് ചിത്രീകരിച്ച് പ്രേക്ഷകരിലേക്ക് ഫലപ്രദമായി എത്തിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു'.
ചിത്രത്തിന്റെ ക്ലൈമാക്സ് മലയാളി പ്രേക്ഷകരിൽ നിന്ന് അത്രവേഗമൊന്നും മാഞ്ഞു പോകില്ല. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത് . മുൻപൊരിക്കൽ ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ലാലിന്റെ കണ്ണിൽ പ്രത്യേക തിളക്കം ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. മനോരമ ഓൺലൈൻനൽകിയ അഭിമുഖത്തിലായിരുന്നു ഇത്താക്കാര്യം വെളിപ്പെടുത്തിയത്.
Recommended Video
കുട്ടികളെ കൊല്ലുന്ന സീക്വൻസ് എത്തുമ്പോഴേക്കും മോഹൻലാലിന്റെ കണ്ണിൽ ഒരു വല്ലാത്ത തിളക്കം വന്നിരുന്നു. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല. ഷോട്ടിന് വേണ്ടി ക്ലോസപ് വച്ച് നോക്കുമ്പോൾ ലാലിന്റെ കണ്ണിൽ നനവ് പോലൊരു തിളക്കം. താൻ അത്ഭുതപ്പെട്ടു പോയി. മാനസിക അസ്വാസ്ഥ്യമുള്ള രോഗികൾക്ക് ഇത്തരത്തിൽ കണ്ണിലൊരു നനവ് ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അവർക്ക് സ്ഥിരമായിട്ട് ഉണ്ടാകാറുണ്ട്. അതൊക്കെ മോഹൻലാലിൽ സ്വാഭാവികമായി വന്നു. അതേസമയം ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. മോഹൻലാൽ മരിക്കുന്നു എന്നുള്ളത് സാധാരണക്കാരായ ആരാധകർക്ക് സ്വീകാര്യമായിരുന്നില്ല.


Click it and Unblock the Notifications











