ഇരുപത്തിയൊൻപതാം വയസ്സിൽ മറ്റൊരു നടനും ചെയ്യാത്തത് മോഹൻലാൽ ചെയ്തു, വെളിപ്പെടുത്തി സിബി മലയിൽ

പ്രേക്ഷകർക്ക് മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. 1980ൽ സിനിമ കരിയർ ആരംഭിച്ച സംവിധായകൻ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചത്. 1985 ൽ പുറത്തിറങ്ങിയ മുത്താരം കുന്ന് പി ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയിൽ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മോഹൻലാലിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയായിരുന്നു സിബി മലയിൽ. കിരീടം, ആകാശദൂത് തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുളള തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോഴിത മോഹൻലാൽ അഭിനയിച്ച് അവിസ്മരണീയമാക്കിയ മൂന്ന് ചിത്രങ്ങളെ കുറിച്ച് സിബി മലയിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഏറെ അഭിമാനം തോന്നിയ മൂന്ന് ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരേ പ്രായത്തിൽ മോഹൻലാൽ ചെയ്ത മൂന്ന് മികച്ച സിനിമകളെക്കുറിച്ചാണ് സിബി മലയിൽ വാചാലനായത്.

മൂന്ന്  ചിത്രങ്ങൾ

കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ മൂന്ന് സിനിമകളെ കുറിച്ചായിരുന്നു സംവിധായകൻ വാചാലനായത്. ഈ മൂന്ന് സിനിമകളിലെ മോഹൻലാൽ കഥാപാത്രത്തിനും ഒരേ ഏജ് ഗ്രാഫല്ല . മോഹൻലാൽ തന്റെ ഇരുപത്തിയൊൻപതാം വയസ്സിൽ ചെയ്ത വ്യത്യസ്തമായ ഈ മൂന്ന് സിനിമകൾ ഇന്ന് ആ പ്രായത്തിൽ നിന്ന് കൊണ്ട് ഒരു യുവ നടന് ചെയ്തു ഫലിപ്പിക്കാൻ ഒരിക്കലും സാധ്യമല്ല.

മോഹൻലാലിന്റെ കഥാപാത്രങ്ങൾ

അത്രയും ചെറിയ പ്രായത്തിൽ അത്രത്തോളം ആഴമേറിയ കഥാപാത്രങ്ങൾ ചെയ്തു ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ മൂന്ന് സിനിമകളിലെ കഥാപാത്രങ്ങൾ മൂന്നു മാസത്തെ ഇടവേളകളിൽ ചെയ്തു ഫലിപ്പിക്കണമെങ്കിൽ മോഹൻലാലിനോളം പ്രാപ്തനായ ഒരു നടൻ മലയാള സിനിമയിൽ ഇല്ലെന്നു തന്നെ പറയാം. ഞാൻ ചെയ്ത എന്റെ ഈ മൂന്നു സിനിമകൾ മോഹൻലാൽ എന്ന നടന്റെ വളർച്ചയുടെ അടയാളമായിട്ടാണ് ഞാൻ വിലയിരുത്തുന്നത്. ഓരോ സിനിമകളിലെയും ക്യാരക്ടർ ഘടന അത്രത്തോളം വിഭിന്നമായിരുന്നു.

 പ്രേക്ഷരുടെ പ്രിയപ്പെട്ട ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് ഇവ. കിരീടത്തിലെ സേതുമാധവനും ദശരഥത്തിലെ രാജീവ് മേനോനും അബ്ദുള്ളയുമൊക്കെ തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളാണ്. ലോഹിതദാസാണ് താരരാജാവിന് വേണ്ടി ഈ മൂന്ന് ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചിരിക്കുന്നത്. മാസങ്ങളുടെ വ്യത്യാസങ്ങളിലാണ് ഈ മൂന്ന് ഹിറ്റ് ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്.

റീമേക്ക്  ചെയ്യാൻ ആഗ്രഹിച്ച ചിത്രം

മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിൽ മറ്റൊരു പിറന്ന ചിത്രമാണ് ദേവദൂതൻ. 2000 ൽ പുറത്തിറങ്ങയ ചിത്രം പ്രേക്ഷകർക്ക് മറ്റൊരു അനുഭവമായിരുന്നു. ഈ ചിത്രം മറ്റൊരു ഭാഷയിൽ റീമേക്ക് ചെയ്യണമെന്നുള്ള ആഗ്രഹം സംവിധായകൻ പ്രകടിപ്പിച്ചിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആ മോഹൻലാൽചിത്രത്തിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുമായി സിനിമ ആദ്യം പ്ലാൻ ചെയ്യുമ്പോൾ മോഹൻലാൽ മനസ്സിൽ ഉണ്ടായിരുന്നില്ല. ഒരു ഏഴ് വയസ്സുള്ള കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപാത്രമെന്നും സിബി മലയിൽ പറയുന്നു. പിന്നീട് ആകസ്മികമായി മോഹൻലാൽ കഥ കേൾക്കുകയും ഈ സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നിര്‍മ്മാതാവ് സിയാദ് കോക്കറിനും ദേവദൂതനിൽ മോഹൻലാലിനെ ഉൾപ്പെടുത്താനുള്ള ആഗ്രഹം മുന്നോട്ടുവയ്ക്കുകയായിരുന്നു. പിന്നീടാണ് ഈ ചിത്രം വലിയ ക്യാൻവാസിൽ നിർമ്മിച്ചതെന്നും സിബി മലയിൽ പറയുന്നു. പിന്നീട് തമിഴ് നടൻ മാധവനെ ഈ ചിത്രം ചെയ്യാനായി സമീപിച്ചിരുന്നുയെന്നും അദ്ദേഹം വെളിപ്പെടുത്തി.

താരപുത്രന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു

Read more about: mohanlal sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X