'അദ്ദേഹം മരിച്ചത് ഉൾക്കൊള്ളാനായില്ല, ആളുകൾ വയലന്റായി കസേരകൾ തകർത്തു'; മോഹൻലാലിനെ കുറിച്ച് സിബി മലയിൽ!
ഹൃദയസ്പർശിയായ സിനിമകൾ ചെയ്ത് പ്രിയങ്കരനായി മാറിയ സംവിധായകനാണ് സിബി മലയിൽ. മനസിനെ വല്ലാതെ തൊട്ടുണർത്തുന്ന സിനിമകളായിരുന്നു അദ്ദേഹം ചെയ്തവയിൽ ഏറെയും. മാത്രമല്ല സിനിമകളിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്നു.
ഒരു പാട്ടാണങ്കിൽ പോലും അത് മികച്ചതാക്കാൻ ശ്രമിച്ചിരുന്നു. നല്ല തിരക്കഥ തെരഞ്ഞെടുത്ത് അത് സിനിമയാക്കുന്നതിൽ സിബി മലയിലിന് ഒരു പ്രത്യേക കഴിവുണ്ട്.. ഇദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ പലതും നല്ല സിനിമകൾ ആയിട്ടും പരാജയം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
മായമയൂരം, മാലയോഗം, ദേവദൂതൻ, നീ വരുവോളം ഇതൊക്കെ അതിന് ഉദാഹരണങ്ങളാണ്. ചില ക്ലൈമാക്സുകളൊക്കെ കാഴ്ചക്കാരനെ വല്ലാതെ ഇമോഷണലാക്കും. അത്തരത്തിൽ സിബി മലയിൽ സിനിമകളിൽ അധികം ആരും ചർച്ച ചെയ്യാത്തൊരു സിനിമയാണ് മായാമയൂരം. രഞ്ജിത്തിന്റെ തിരക്കഥയിൽ മോഹൻലാൽ ഡബിൾ റോളിൽ അഭിനയിച്ച സിനിമയാണ് മായാമയൂരം.

ബാംഗ്ലൂർ നഗരത്തിൽ ആർക്കിടെക്ടായ നരൻ എന്ന് വിളിക്കുന്ന നരേന്ദ്രൻ എന്ന മോഡേൺ കഥാപാത്രമായും കൃഷിയും മറ്റുമായി പട്ടാമ്പിയിലെ തീർത്തും ഗ്രാമീണനായ കൃഷ്ണനുണ്ണി എന്ന ഉണ്ണിയായും മോഹൻലാൽ സിനിമയിൽ വിസ്മയിപ്പിച്ചു.
ആദ്യ പകുതിയിൽ ബാംഗ്ലൂർ നഗര പശ്ചാത്തലത്തിൽ രേവതിയുടെയും മോഹൻലാലിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള മോഡേൺ പ്രണയമാണ് കാണിക്കുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ രേവതിയുടെ കഥാപാത്രമായ നന്ദയ്ക്കും ശോഭനയുടെ കഥാപാത്രമായ ഭദ്രയ്ക്കും ഇടയിൽ നിസഹായനായ പാവം ഉണ്ണിയുടെ കഥയാണ് പറയുന്നത്. മനോഹരമായ സിനിമയാണെങ്കിലും ചിത്രത്തിന് തിയേറ്ററിൽ വിജയിക്കാൻ കഴിഞ്ഞില്ല.
സിനിമയ്ക്ക് തിയേറ്ററിൽ ലഭിച്ച പ്രതികരണം എത്തരത്തിലായിരുന്നുവെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ തന്നെ പങ്കുവെച്ചു. മോഹൻലാലിന്റെ നരേന്ദ്രൻ എന്ന കഥാപാത്രം മരിച്ചത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും ആളുകൾ വയലന്റായി കസേരകൾ തകർത്തുവെന്നുമാണ് സിബി മലയിൽ പറയുന്നത്.
മോഹൻലാൽ ഡബിൾ റോളിലാണെന്ന വിവരം പുറത്ത് വിടാതെയാണ് സിനിമ തിയേറ്ററിൽ എത്തിച്ചതെന്നും സിബി മലയിൽ പറയുന്നു. 'മോഹന്‍ലാലിന്റെ ബാംഗ്ലൂരില്‍ ജീവിക്കുന്ന മോഡേണ്‍ സ്വഭാവത്തിലുള്ള കഥാപാത്രത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. മുടി പിറകില്‍ കുറച്ച് നീട്ടി വളര്‍ത്തി ഡ്രസിങ് മോഡേണാക്കി. അയാളുടെ ചേഷ്ടകളും നടപ്പുമൊക്കെ അതിനോട് ചേര്‍ന്ന രീതിയില്‍ ഒരു നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളും പിന്തുടരുന്ന വ്യക്തിത്വമുള്ള ആളാക്കി മോഹന്‍ലാലിനെ മാറ്റി.'

'ലാലിനെ സംബന്ധിച്ച് അത് എളുപ്പത്തില്‍ ചെയ്യാനും പറ്റി. രണ്ടാമത്തെ കഥാപാത്രം പൂര്‍ണമായും ഗ്രാമീണമായ സ്വഭാവത്തില്‍ മുടിയിൽ എണ്ണ തേച്ച് ചീകി മുണ്ടും ഷര്‍ട്ടും ധരിച്ച് ഗ്രാമജീവിതം മാത്രം പരിചിതമായിട്ടുള്ള ആളാണ്. വളരെ കോണ്‍ട്രാസ്റ്റായിട്ടുള്ള സ്വഭാവവിശേഷതകളുള്ള കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്.'
'രണ്ട് കഥാപാത്രങ്ങളേയും ഏറ്റവും മികവോടെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞു. രേവതിയുമായുള്ള പ്രണയം പരമോന്നതിയില്‍ എത്തുന്ന ഘട്ടത്തിലാണ് ബില്‍ഡറായ നരൻ എന്ന കഥാപാത്രം അദ്ദേഹം തന്നെ പണിത വലിയ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിക്കുന്നത്.'
'അതാണ് ഇന്റര്‍വെല്‍. സിനിമ റിലീസ് ചെയ്യുന്നതുവരെ രണ്ട് കഥാപാത്രങ്ങള്‍ സിനിമയിലുണ്ടെന്ന് ഞങ്ങള്‍ വെളിപ്പെടുത്തിിയരുന്നില്ല. ആളുകളുടെ ക്യൂരിയോസിറ്റി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പരസ്യത്തിലൊക്കെ മോഡേണ്‍ മോഹന്‍ലാലിനെയായിരുന്നു ഉപയോഗിച്ചത്.'
'തിയേറ്ററില്‍ ഈ സിനിമ എത്തി. പ്രേക്ഷകരെ സബന്ധിച്ച് മോഹന്‍ലാലിന്റെ മരണം വലിയ നിരാശയുണ്ടാക്കി. മോഹന്‍ലാല്‍ മരിച്ചിട്ട് ഇനിയെന്ത് സിനിമ നായകനില്ലാതെ എന്ത് സിനിമ എന്ന കണ്‍ഫ്യൂഷനില്‍ അവരെത്തി. ഈ പടം തിരുവനന്തപുരത്തെ രമ്യ തിയേറ്ററില്‍ കണ്ട മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു സിനിമാപ്രേമി ഓടി എന്റെ അടുത്തെത്തി. ഇന്റര്‍വെല്ലായതോടെ പ്രേക്ഷകര്‍ വയലന്റായെന്നും തിയേറ്ററിലെ കസേരയൊക്കെ തകര്‍ത്തെന്നും പറഞ്ഞു.'
'മോഹന്‍ലാല്‍ മരിച്ചു ഇനിയെന്ത് സിനിമ എന്ന നിലയില്‍ ആളുകള്‍ അപ്‌സെറ്റായി. രണ്ടാം പകുതിയില്‍ മോഹന്‍ലാലിന്റെ അടുത്ത കഥാപാത്രം വരുന്നത് ചിലര്‍ക്ക് ഒരു റിലീഫ് ആയിരുന്നു. പക്ഷെ മോഹന്‍ലാലിന്റെ മരണം സമ്മാനിച്ച ആ അസ്വസ്ഥത ആളുകളുടെ രണ്ടാം കാഴ്ചയെ തടസപ്പെടുത്തി. രണ്ട് മോഹന്‍ലാലുണ്ടെന്ന് നേരത്തെ പറയുമ്പോള്‍ ആളുകളുടെ ആകാംഷ ഇല്ലാതായിത്തീരും.'
'അതുകൊണ്ട് തന്നെ ആ രസഹ്യം ഹോള്‍ഡ് ചെയ്യേണ്ടതുണ്ടായിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ സിനിമ വലിയ കൊമേഴ്ഷ്യല്‍ വിജയമായില്ല. എന്നാല്‍ ചാനലുകളില്‍ വന്നപ്പോള്‍ സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായങ്ങള്‍ കിട്ടി', എന്നാണ് സിബി മലയില്‍ അനുഭവം പങ്കുവെച്ച് പറഞ്ഞത്.


Click it and Unblock the Notifications











