ദശരഥത്തിന് രണ്ടാംഭാഗം ഉണ്ടോ; സന്തോഷവാര്‍ത്ത പങ്കുവെച്ച് സിബി മലയില്‍

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം.മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്ക് അപ്പുറവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്. 1989 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ രാജീവ് മേനോനും ആനിയും ചന്ദ്രദാസുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.മോഹന്‍ലാലിന്റെ കരിയറില്‍ തലമുറ വ്യത്യാസമില്ലാതെ ചര്‍ച്ച ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണ് ദശരഥത്തിലെ രാജീവ് മേനോന്‍. രേഖയുടെ കഥാപാത്രമായ ആനിയും സുകുമാരിയുടെ കഥാപാത്രമായ മാഗിയുമൊല്ലാം പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ ഇന്നും ഇടംപിടിക്കുന്ന കഥാപാത്രങ്ങളാണ്.

വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ സിബി മലയിലും ലോഹിതദാസും ഒരുക്കിയത്. സിനിമ പുറത്ത് ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും രാജീവ് മേനോനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും എന്ത് സംഭവിച്ചു എന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ വെളിപ്പെടുത്തുകയാണ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം സിബി മലയില്‍ തന്നെ ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

 ദശരഥം

ചിത്രത്തിന്‌ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സിബി മലയില്‍ പറയുന്നത്. കൂടാതെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കൊത്താണ് ഇനി പുറത്തു വരാനുള്ള അദ്ദേഹത്തിന്റെ ചിത്രം. ഈ സിനിമയക്ക് തിരക്കഥ എഴുതിയ ഹേമന്ദ് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. സംവിധായകന്റെ വാക്കുകള്‍ സിനിമ കോളങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

ദശരഥം സിനിമയുടെ  രണ്ടാം ഭാഗം

സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...''ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ കൊത്തിന്റെ രചയിതാവ് ഹേമന്ദ് കുമാര്‍ തന്നെയാണ് ഇതിന്റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 'ഞാനും ഹേമന്ദ് കുമാറുമായി ചര്‍ച്ച ചെയ്തശേഷം ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാംഭാഗമാണ്. അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്. ഞങ്ങളുടെ കഥയില്‍ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു.കഥ കേട്ടപ്പോള്‍ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും', സിബി മലയില്‍ പറയുന്നു.

Recommended Video

അർച്ചന 31 നോട്ട് ഔട്ട് കാണാനെത്തി ഐശ്വര്യയും അനശ്വരയും
സിനിമ ഉണ്ടായത്

മുന്‍പ് ഒരിക്കല്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ദശരഥം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കിരീടം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദശരഥം എന്ന സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടായതെന്ന് സംവിധായകന്‍ പറയുന്നത്. കിരീടം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദശരഥത്തിന്റെ കഥ തീരുമാനിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യാനായി മോഹന്‍ലാല്‍ ആണ് ആവശ്യപ്പെട്ടത്.

  മോഹന്‍ലാലിന്റെ വാക്കുകള്‍

പത്തോളം സിനിമകള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്ത് ലോഞ്ച് ചെയ്യാന്‍ ന്യൂ സാഗാ ഫിലിം എന്ന കമ്പനി അന്ന് തീരുമാനിച്ചിരുന്നു. അന്നത്തെ പ്രധാന സംവിധായകരെ ഉള്‍പ്പെടുത്തി പത്ത് സിനിമകള്‍ എന്നായിരുന്നു അവരുടെ പ്ലാന്‍. ജോഷി സാറായിരുന്നു അന്ന് ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള ഡയറക്ടര്‍. മഹര്‍ഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവര്‍ക്ക് വേണ്ടി എന്ന് ലാല്‍ ആണ് കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ചോദിക്കുന്നത്. കിരീടം റിലീസ് ചെയ്ത് 15ാം മത്തെ ദിവസമാണ് ദശരഥത്തിന്റെ ചിത്രീകരണം തുടങ്ങുന്നതെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു.

കൊത്ത്

കൊത്ത് ആണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഏഴ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത് പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നായിക നിഖില വിമല്‍. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. രഞ്ജിത്ത് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പ്രൊഫഷണല്‍ നായക രംഗത്ത് സജീവമായ ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ആദ്യമായി പുറത്തുവരുന്ന ചിത്രമാണ് കൊത്ത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X