ദേവദൂതന്റെ കഥ ഇതല്ലായിരുന്നു, മോഹന്‍ലാല്‍ നിര്‍ബന്ധിച്ചു മാറ്റി; തുറന്നു പറഞ്ഞ് സിബി മലയില്‍

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. ലോഹിതദാസ് സിബിമലയില്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ധനം ഭരതം കമലദളം തുടങ്ങി മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.

സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍, പ്രണയ വര്‍ണങ്ങള്‍ തുടങ്ങി ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളും സിബി മലയില്‍ സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ ലാല്‍ നായകനായി എത്തിയ ദേവദൂതന്റെ യഥാര്‍ത്ഥ കഥ അതല്ലെന്നും മോഹന്‍ ലാലിന്റെ നിര്‍ബന്ധത്തിന് മാറ്റിഎഴുതിയെന്നും സിബി മലയില്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറയുന്നത്.

Sibi Malayil

മുത്താരം കുന്ന് പി ഒ ചെയ്യുന്നതിന് മുമ്പ് ആദ്യം നവോദയയുടെ തന്നെ ഒരു പ്രോജക്ട് ആണ് ചെയ്തുകൊണ്ടിരുന്നത്. പടയോട്ടം കഴിഞ്ഞപ്പോള്‍ അടുത്ത സിനിമ കൂടി ചെയ്യാന്‍ പറഞ്ഞു. അന്ന് പല കഥകളും ആലോചിച്ചു അങ്ങനെ ഉണ്ടായി വന്ന കഥയാണ് ദേവദൂതന്‍ എന്ന സിനിമ. പക്ഷെ അത് ആലോചിച്ച് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ സിനിമ ചെയ്തത്. അന്നത്തെ കഥ ഇന്നത്തേതിനേക്കാള്‍ നന്നായിരിക്കും എന്ന് ഇപ്പോഴും അറിയാമെന്ന് സിബി മലയില്‍ പറയുന്നു.

'അതിലെ മുഖ്യ കഥാപാത്രം ഏഴ് വയസുള്ള ഒരു കുട്ടിയാണ്. അയാള്‍ക്കുണ്ടാവുന്ന സ്വപ്‌നങ്ങളിലൂടെയാണ് കമ്യൂണിക്കേഷന്‍ നടക്കുന്നത് എന്നതായിരുന്നു ആദ്യത്തെ കോണ്‍സപ്റ്റ്. പണ്ട് മരിച്ചു പോയ ഒരാള്‍ അയാളെ ഇപ്പോഴും കാത്തിരിക്കുന്ന കാമുകിയുമായി സന്ദേശം കൈമാറുന്നതിന് കുട്ടിയെ ഉപയോഗിക്കുന്നു എന്നതായിരുന്നു കഥ. അന്ന് നാസറുദ്ദീന്‍ ഷാ, മാധവി എന്നിവരെ ഒക്കെ വെച്ച് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്. ഫുള്‍ സ്‌ക്രിപ്റ്റ് ചെയ്തു, പക്ഷെ ആ പ്രോജക്ട് എടുത്തില്ല,' സിബി മലയില്‍ പറയുന്നു.

പിന്നെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാദ് കോക്കര്‍ എന്റെ അടുത്ത് വന്ന് നമുക്ക് വ്യത്യസ്തമായ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. അന്ന് ആ സ്‌ക്രിപ്റ്റ് കുറെ ഒക്കെ പൊടിഞ്ഞു പോയിരുന്നു. അതിനെ വീണ്ടും റീവര്‍ക്ക് ചെയ്ത് ഒരു ടീനേജ്, കോളേജ് കുട്ടികളിലേക്ക് കൊണ്ടു വന്നു. അങ്ങനെ വന്ന ഘട്ടത്തില്‍ മോഹന്‍ ലാല്‍ ഈ കഥ കേള്‍ക്കുകയും അത് പുള്ളി ചെയ്യാം എന്ന് ഇങ്ങോട്ട് ഓഫര്‍ തരുകയായിരുന്നു.

'പ്രൊഡ്യൂസര്‍ക്ക് മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഓക്കെയായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞു, അയാള്‍ ശരിയാവില്ല. കോളേജില്‍ പഠിക്കുന്ന ആളുകളെയാണ് ഉദ്ദേശിക്കുന്നത് എന്ന്. എന്നാല്‍ ലാല്‍ പറഞ്ഞു അത് മാറ്റി എഴുതിയാല്‍ പോരെ എന്ന് പറഞ്ഞു, അങ്ങനെ ലാലിന്റെ ഭാഗത്ത് നിന്നും പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്നും പ്രഷര്‍ ഉണ്ടായിട്ടാണ് അത് മാറ്റിയെഴുതിയത്. അങ്ങനെയാണ് ഇപ്പോഴുള്ള ദേവദൂതന്‍ ഉണ്ടായത്,' സിബി മലയില്‍ പറഞ്ഞു.

മോഹന്‍ ലാലിനെ ഇതിലേക്ക് കൊണ്ടുവരുന്നതിനായി ഇയാളെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാക്കുകയും, അന്നത്തെ ഹീറോയിക് ഇമേജിലേക്കായി മാറ്റങ്ങള്‍ വരുത്തുകയും കോമഡി കയറ്റുകയും ഒക്കെ ചെയ്യേണ്ടി വന്നു. അതിലെനിക്ക് ഇപ്പോഴും പൂര്‍ണമായും ദഹിച്ചിട്ടില്ല. എനിക്കും രഘുനാഥ് പലേരിക്കും അതില്‍ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹമായിരുന്നു അത് എഴുതിയത്.

Sibi Malayil

ഞാന്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നെങ്കില്‍ പോലും അതുവരെ മലയാള സിനിമയില്‍ ഉണ്ടാകാത്ത ഒരു സമീപനമുള്ള ചിത്രമായിരുന്നു. കഥയാണെങ്കിലും മേക്കിംഗ് ആണെങ്കിലും അതിന്റെ സൗണ്ട് ട്രാക്ക് ആണെങ്കിലും ഒക്കെ, അതുവരെ മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. കണ്ടാല്‍ അറിയാം ഒരു ഹോളിവുഡ് മേക്കിംഗ് ആണ്. പക്ഷെ സിനിമ തിയേറ്ററില്‍ വല്ലാത്ത ഒരു ദുരന്തമായി. അത് പ്രൊഡ്യൂസറെ വല്ലാതെ ബാധിച്ചു. എന്റെ ഏറ്റവും വലിയ ഡിപ്രഷന്‍ ഉണ്ടാക്കിയ സാഹചര്യവുമായിരുന്നു.

ഇന്ന് ആള്‍ക്കാര്‍ കണ്ട് ആസ്വദിക്കുന്നു എന്നുള്ളതുകൊണ്ട് അന്ന് നമുക്ക് ഉണ്ടായ നഷ്ടങ്ങളും തിരിച്ചടികളും ഒന്നും ഇല്ലാതായി മാറുന്നില്ല. ഇത് ആസ്വദിക്കുന്ന കാലവും മാറിയല്ലോ. ഇപ്പോഴത്തെ ഒരു 25 വയസില്‍ താഴെ ഉള്ളവര്‍ ഒക്കെയായിരിക്കും അത് ആസ്വദിക്കുന്നത്. ദേവദൂതന്റെ ഒറിജിനല്‍ കഥ ഇനി മലയാളത്തില്‍ പറ്റില്ല, പക്ഷെ മറ്റൊരു ഭാഷയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.

More from Filmibeat

Read more about: sibi malayil mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X