ഉസ്താദ് സിനിമയിൽ നിന്ന് തന്നെ മാറ്റണമെന്ന് നിർമ്മാതാവ് പറഞ്ഞു, അദ്ദേഹത്തെ ഒഴിവാക്കി മോഹൻലാൽ
മോഹൻലാൽ സിബി മലയിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. എന്നാൽ 1999 ൽ രഞ്ജിത്ത് തിരക്കഥ എഴുതി ഷാജി കൈലാസും രഞ്ജിത്തും കൂടി നിർമ്മിച്ച ചിത്രമായ ഉസ്താദ് എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. ഇപ്പോഴിത ഉസ്താദ് സിനിമയെ കുറിച്ചുള്ള ഓർമപങ്കുവെയ്ക്കുകയാണ് സംവിധായകൻ സിബി മലയിൽ. 1999-ല്‍ പുറത്തിറങ്ങിയ 'ഉസ്താദ്' എന്ന സിനിമ തന്നിലേക്ക് വന്നു ചേര്‍ന്നതാണെന്നും തന്‍റെ ശൈലിയുള്ള സിനിമ അല്ലാതിരുന്നിട്ടും അങ്ങനെയൊരു പ്രോജക്റ്റ് മുന്നില്‍ വന്നപ്പോള്‍ അത് ചെയ്യുകയായിരുന്നെന്നും പ്രിയ സംവിധായകൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത് .
ഉസ്താദ്' എന്ന സിനിമ ഞാനും മോഹന്‍ലാലും മറ്റൊരു നിര്‍മ്മാതാവിന് വേണ്ടി ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷെ എന്റെയും മോഹന്‍ലാലിന്റെയും അതിന് മുന്‍പേയുള്ള ഒരു സിനിമ പരാജയപ്പെട്ടത് കൊണ്ട് എന്നെ മാറ്റണം എന്ന് നിര്‍മ്മാതാവ് മോഹന്‍ലാലിനോട് പറഞ്ഞു. അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, "ഞാന്‍ നിങ്ങള്‍ക്ക് ഡേറ്റ് നല്‍കിയത് സിബി മലയില്‍ എന്ന സംവിധായകനുമായി സിനിമ ചെയ്യാന്‍ വേണ്ടിയാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് വേണേല്‍ ഈ പ്രോജക്റ്റില്‍ നിന്ന് മാറാം" എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

അങ്ങനെ ഞങ്ങളുടെ സിനിമ രഞ്ജിത്തും ഷാജി കൈലാസും കൂടി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു, അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മഹത്വം, അദ്ദേഹത്തിന് വേണമെങ്കില്‍ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരു സംവിധായകനുമായി ചേര്‍ന്ന് ആ സിനിമ ചെയ്യാമായിരുന്നു, പക്ഷെ മോഹന്‍ലാല്‍ അത് ചെയ്തില്ല". സിബി മലയില്‍ പറയുന്നു.
മോഹൻലാലിന് വേണ്ടി ദേവദൂതൻ എന്ന ചിത്രത്തിലെ കഥ മാറ്റി എഴുതിയ സംഭവവും സിബി മലയിൽ വെളിപ്പെടുത്തിയിരുന്നു. ദേവദൂതനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു. കുട്ടിയുടെ കഴ്ചപ്പാടിലൂടെയായിരുന്നു സിനിമ പ്ലാൻ ചെയ്തത്.കാസ്റ്റിംഗിന്റെ ഘട്ടത്തിലെത്തിയപ്പോഴാണ് യാദൃശ്ചികമായി മോഹൻലാൽ ഈ കഥ കേൾക്കുന്നത്. ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, എനിക്ക് അതിനോട് താത്പര്യമില്ലായിരുന്നു.
ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ ലാലിനെ കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു.നിർമ്മാതാവും മോഹൻലാലിനെ ഉപയോഗിച്ചു കൂടെ എന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിനെ തുടർന്ന് ആ കഥ മാറ്റി എഴുതാൻ നിർബന്ധിതനാവുകയായിരുന്നു സിബി മലയിൽ പറഞ്ഞു.


Click it and Unblock the Notifications