twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നിയ ഒരെയൊരു ചിത്രം അതാണ്, വെളിപ്പെടുത്തി സിബി മലയില്‍

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കി തിളങ്ങിനിന്ന സംവിധായകനാണ് സിബി മലയില്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിബി മലയില്‍ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുളള പോലുളള ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകന്‍ മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.

    തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കി. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ ടിവി ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍

    വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകളാണ് സിബി മലയില്‍ തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. അതേസമയം ഇതുവരെ ഒരുക്കിയ സിനിമകളില്‍ തനിക്ക് മറ്റ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാന്‍ തോന്നിയ ചിത്രം ഏതാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. സംവിധാനം ചെയ്ത സിനിമകളില്‍ റീമേക്ക് ചെയ്യണമെന്ന് എറ്റവും ആഗ്രഹം തോന്നുന്ന ഒരെയൊരു സിനിമ ദേവദൂതന്‍ ആണെന്ന് സിബി മലയില്‍ പറയുന്നു.

    ഞാന്‍ ആഗ്രഹിച്ച വിധമല്ല

    ഞാന്‍ ആഗ്രഹിച്ച വിധമല്ല, അത് മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍ ഞാന്‍ ആ സിനിമയെ എങ്ങനെയൊണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന് വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ദേവദൂതന്‍.

    ഞാനും രഘുനാഥ് പലേരിയും

    ഞാനും രഘുനാഥ് പലേരിയും കൂടി ആ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം അതില്‍ മോഹന്‍ലാല്‍ ഇല്ലായിരുന്നു. ഏഴ് വയസുളള ഒരു കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപാത്രം. മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെ നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നി.

    Recommended Video

    ദേവദൂതൻ - കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ | Old Movie Review | filmibeat Malayalam
    കാരണം അതിന്‌റെ

    കാരണം അതിന്‌റെ ക്യാന്‍വാസ് വീണ്ടും വലുതാവുകയും മോഹന്‍ലാലിനെ പോലെ ഒരു നടന്‍ വരുമ്പോള്‍ നിര്‍മ്മാതാവിനും അത് സാമ്പത്തികമായി ഗുണം ചെയ്യും. ആ നിലയില്‍ നിന്ന് ചെയ്തത് കൊണ്ട് ഞാന്‍ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതന്‍ എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് അതിന്‌റെ റീമേക്ക് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അഭിമുഖത്തില്‍ സിബി മലയില്‍ വ്യക്തമാക്കി. 2000ത്തിലായിരുന്നു മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ ദേവദൂതന്‍ പുറത്തിറങ്ങിയത്. ലാലേട്ടനൊപ്പം നടി ജയപ്രദയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ദേവദൂതന്‍.

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: mohanlal sibi malayil
    English summary
    sibi malayil reveals his desire to make a remake film of mohanlal's devadoothan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X