ആമിയെ താലികെട്ടിയ ശേഷം നിരഞ്ജന് സംഭവിച്ചത്! ആ രംഗങ്ങള്‍ വെട്ടിമാറ്റി! കാരണം പറഞ്ഞ് സംവിധായകന്‍

സമ്മര്‍ ഇന്‍ ബത്‌ലഹേം വീണ്ടും തിയറ്റേറുകളിലേക്ക് എത്തുകയാണ്. റിറിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ബാലതാരങ്ങളായി അഭിനയിച്ചവരും സംവിധായകനും നിര്‍മ്മാതാവുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആമിയെ അവതരിപ്പിച്ച മഞ്ജു വാര്യരും ചിത്രത്തെക്കുറിച്ച് വാചാലയായിരുന്നു. മലയാളത്തിലെ മികച്ച ഗസ്റ്റ് റോളിലൊന്നാണ് ചിത്രത്തിലെ നിരഞ്ജന്‍. മോഹന്‍ലാലായിരുന്നു നിരഞ്ജനായത്. അദ്ദേഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംവിധായകന്‍ വാചാലനായിരുന്നു. ബെംഗലുരുവില്‍ സുഖചികിത്സയിലായിരുന്നു ആ സമയത്ത് മോഹന്‍ലാല്‍. രഞ്ജിത്തിനൊപ്പമായാണ് അദ്ദേഹത്തെ കാണാന്‍ പോയത്. പത്ത് മിനിറ്റോളമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചുവെങ്കിലും ആ ഭാഗം ചിത്രത്തില്‍ നിന്നും വെട്ടിമാറ്റുകയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു രഞ്ജിത്ത് കഥ എഴുതിയിരുന്നത്. തുടക്കത്തില്‍ പാട്ടായിരുന്നു ചിത്രീകരിച്ചത്. അതിന് ശേഷമായിരുന്നു നിരഞ്ജന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. ക്ലൈമാക്‌സിലാണ് ഈ ക്യാരക്ടര്‍ വരുന്നത്. ജയറാമിനും സുരേഷ് ഗോപിക്കും മുകളില്‍ നില്‍ക്കുന്നൊരു നടന്‍ ഈ വേഷം ചെയ്താലേ ശരിയാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ഹാസന്‍, പ്രഭു, രജനികാന്ത്, തുടങ്ങിയവരുടെ മുഖങ്ങളെല്ലാം മനസിലേക്ക് വന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണം വീട്ടില്‍ വെച്ചിട്ടെന്തിന് എന്ന് പറയുന്നത് പോലെ മോഹന്‍ലാല്‍ ഉള്ളപ്പോള്‍ വേറെയൊരാളെ അന്വേഷിക്കുന്നു എന്ന് ചിന്തിക്കുകയായിരുന്നു. സുഖചികിത്സയുമായി ബന്ധപ്പെട്ട് ബെഗംലുരുവിലായിരുന്നു അദ്ദേഹം.

sibi malayil about mohanlal
Photo Credit: Mohanlal/Facebook

രണ്ട് ദിവസത്തെ സമയമാണ് ചോദിച്ചത്. ആ സമയത്ത് ലാല്‍ താടിയൊക്കെ വളര്‍ത്തിയിരുന്നു. ഈ ലുക്ക് മാറ്റാതെ തന്നെ ലൊക്കേഷനിലേക്ക് വരണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കഥാപാത്രത്തിന് അനുയോജ്യമായ ലുക്കിലായിരുന്നു അദ്ദേഹം. ആമിയെ താലികെട്ടിയ ശേഷം കണ്‍വിന്‍സ് ചെയ്യിക്കുന്നൊരു സീനുണ്ടായിരുന്നു. പത്ത് മിനിറ്റോളം വരുന്ന ആ രംഗം കട്ട് ചെയ്ത് മാറ്റുകയായിരുന്നു. നിരഞ്ജന്റെ മറ്റൊരു രംഗവുമുണ്ടായിരുന്നു. അവര്‍ ബെഞ്ചിലിരുന്ന് സംസാരിക്കുന്നത്. ആ സീനുകള്‍ സിനിമയില്‍ ആവശ്യമില്ല. അതുകണ്ട് ആളുകള്‍ വല്ലാതെ അസ്വസ്ഥരാവുന്നുണ്ടെന്ന് സിനിമ കണ്ടതിന് ശേഷം സിയാദ് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് മാറ്റിയത്. നിരഞ്ജന്‍ മരിച്ചു എന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ക്ക് നിരാശയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. റിറീലീസില്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് കരുതിയെങ്കിലും നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകള്‍ ലഭ്യമല്ല. അല്ലായിരുന്നുവെങ്കില്‍ അത് സര്‍പ്രൈസായി കാണിച്ചേനെ.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്നുള്ള കാര്യം സിനിമ റിലീസ് ചെയ്യുന്നത് വരെ സസ്‌പെന്‍സാക്കി വെച്ചതായിരുന്നു. റിലീസിന് ശേഷമായിരുന്നു അത് പരസ്യമായത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നു അത്. അതുവരെ കൈയ്യടി നേടിയവരെയെല്ലാം അസ്ഥാനത്താക്കിയുള്ള പ്രകടനമായിരുന്നു മോഹന്‍ലാലിന്റേത്. വളരെ കുറഞ്ഞ സമയം കൊണ്ട് സിനിമയുടെ ജാതകം തിരുത്തുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിക്കും ജയറാമിനും അപ്പുറം ചര്‍ച്ചയായി മാറുകയായിരുന്നു നിരഞ്ജനും.ആമി മാത്രമല്ല അതുപോലെ തന്നെ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രമായി നിരഞ്ജനും മാറി. 17 വയസുള്ളപ്പോഴാണ് ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്നും എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആമി ആ ലിസ്റ്റില്‍ ഇടം നേടാറുണ്ട്. ആമിയുടെ മാനസികാവസ്ഥയോ, ആമി പിന്നിട്ട വഴികളോ, ആ ജീവിതത്തെക്കുറിച്ചോ ഒന്നും അന്നത്ര കാര്യമായി മനസിലായിട്ടുമില്ലായിരുന്നു. ഒരു പിക്‌നിക് പോലെയായിരുന്നു അന്നത്തെ അനുഭവം എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X