'ദേവദൂതൻ 83ൽ ഇറങ്ങിയിരുന്നെങ്കിൽ എന്റെ കരിയർ ഇല്ലാതായേനെ, താൽപര്യത്തോടെയല്ല ആ രം​ഗങ്ങൾ ഉൾപ്പെടുത്തിയത്'

മലയാളികൾ എന്നും ഒരു അത്ഭുതമായി കണക്കാക്കുന്ന എവർ ഗ്രീൻ ക്ലാസിക്ക് സിനിമയാണ് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ. ഈ ചിത്രം എങ്ങനെ ഫ്ലോപ്പായി എന്ന ചോദ്യം പുതുതലമുറയിലെ സിനിമാമോ​ഹികൾക്ക് എപ്പോഴുമുള്ള സംശയമാണ്. അതുകൊണ്ട് തന്നെ കാലം തെറ്റി ഇറങ്ങിയ സിനിമയെന്നാണ് പുതുതലമുറ ദേവദൂതനെ വിശേഷിപ്പിക്കുന്നത്. മോളിവുഡിലെ മികച്ച സിനിമകളുടെ കണക്ക് എടുത്താൽ അതിൽ ഇന്ന് വാഴ്ത്തപ്പെടുന്ന ഒട്ടുമിക്ക സിനിമകളും ഇറങ്ങിയ സമയത്തെ പരാജയ ചിത്രങ്ങളായിരുന്നു.

അതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് പത്മരാജൻ സിനിമകൾ. സോഷ്യൽമീഡിയയിലെ സിനിമാ ചർച്ചകളിൽ എപ്പോഴും ഒരു പ്രധാന സബ്ജക്ടായിരുന്നു ദേവ​ദൂതൻ. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച ഫോർകെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കപ്പെടാൻ പോകുന്നത്.

Sibi Malayil  mohanlal

ഇപ്പോഴിതാ സിനിമയുടെ റീ റിലീസിന്റെ ഭാ​ഗമായി ഫിൽമിബീറ്റ് മലയാളത്തിന് സിബി മലയിൽ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ദേവദൂതൻ 83ൽ ഇറങ്ങിയിരുന്നെങ്കിൽ തന്റെ കരിയർ ഇല്ലാതായേനെ എന്ന് പറഞ്ഞുകൊണ്ടാണ് ദേവദൂതന്റെ പിന്നാമ്പുറ കഥകൾ സിബി മലയിൽ പറഞ്ഞ് തുടങ്ങുന്നത്. ഒരു മാജിക്കൽ എലമെന്റ് ദേവദൂതൻ സിനിമയ്ക്കൊപ്പമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമ ഇറങ്ങേണ്ടത് ഈ സമയത്താണെന്ന് തോന്നു.

അന്നത്തെ ജനറേഷനെ ഈ സിനിമയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ജനറേഷൻ കണ്ടന്റിലെ വൈവിധ്യങ്ങളെ സ്വീകരിക്കുന്നു. സോഷ്യൽമീഡിയ ഡിസ്കഷൻ കണ്ടാണ് റീ റിലീസ് ആലോചിച്ചത്. അതുപോലെ എൺപത്തിമൂന്നിൽ ഈ സിനിമ ഞാൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷെ വലിയൊരു ദുരന്തമായി മാറിയേനെ.

അന്ന് ഇത് ഉൾക്കൊള്ളാനുള്ള തലമുറയായിരുന്നില്ല ഉണ്ടായിരുന്നത്. മാത്രമല്ല ആദ്യത്തെ സിനിമ തന്നെ പരാജയപ്പെട്ട് പോയ സംവിധായകൻ എന്ന നിലയിൽ ഞാൻ ചരിത്രത്തിൽ ഉണ്ടാവില്ലായിരുന്നു. ഒരു ദൈവനിയോ​ഗമായി കാണുന്നു. ഈ സിനിമ എന്റെ ആ​ദ്യത്തെ സ്വപ്നമായിരുന്നു. തുടക്കം മുതൽ കാലത്തിന് അപ്പുറമുള്ള കഥയായിരുന്നു ഇതിന്റേത്. മോഹൻലാൽ സിനിമയുടെ ഭാ​ഗമായപ്പോഴാണ് ഞങ്ങൾ കഥയിൽ മാറ്റം വരുത്തി തുടങ്ങിയത്.

അങ്ങനെയാണ് മ്യൂസിക്കിന് പ്രധാന്യം വന്നത്. പക്ഷെ സെവൻ ബെൽസ് എന്ന കൺസപ്റ്റ് ആദ്യം മുതൽ ഉണ്ടായിരുന്നു. പക്ഷെ ഡയമൻഷൻസ് മാറി വന്ന് കൊണ്ടിരുന്നു. ക്യാമ്പസ് പ്രണയം തീമാക്കിയപ്പോൾ മുതൽ വിദ്യസാ​ഗർ ഞങ്ങളുടെ ഒപ്പമുണ്ട്. മുമ്പ് ചെയ്ത സിനിമകളിൽ വിദ്യയ്ക്കൊപ്പം പ്രവർത്തിച്ചതുകൊണ്ട് ആ ഒരു റാപ്പോ ഞങ്ങൾക്കിടയിലുണ്ട്.

Sibi Malayil  mohanlal

അതുപോലെ ദേവദൂതൻ സിനിമയ്ക്ക് ഏറ്റവും അനുയോജ്യൻ വിദ്യാസാ​ഗറാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. നമ്മളൊരു കഥ പറഞ്ഞാൽ അത് വർക്കായാൽ മോഹൻലാൽ അത് ചെയ്യും. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം സിനിമ മുതൽ അങ്ങനെയാണ്. മോഹൻലാൽ സിനിമയുടെ ഭാ​ഗമായശേഷം കൊമേഴ്സ്യൽ വയബിലിറ്റി ഉണ്ടാക്കാനാണ് ഫൈറ്റ്, കോമഡിയൊക്കെ ഉൾപ്പെടുത്തിയത്.

ഞങ്ങളും അക്സപ്റ്റ് ചെയ്തിട്ടല്ല അത്തരം രം​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയത്. ലാലിനെപ്പോലെ ഒരു സ്റ്റാർ നായകനാകുമ്പോൾ ഫൈറ്റ് വേണമെന്ന് തെറ്റിദ്ധരിച്ചിരുന്നു ഞങ്ങൾ. ആരെയും ഹേർട്ട് ചെയ്ത് നോ പറയാൻ പറ്റാത്തയാളാണ് ഞാൻ. പക്ഷെ ചില സമയങ്ങളിൽ പറയേണ്ടി വരുമെന്നും സിബി മലയിൽ പറഞ്ഞു.

Read more about: sibi malayil mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X