ഞങ്ങളൊന്നിച്ച് വരാം എന്ന് പറഞ്ഞു! ലിസിയുടെ കൈപിടിച്ച് പ്രിയദര്‍ശന്‍ വന്നു: സിബി മലയില്‍ പ്രതികരിച്ചത്

വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെന്ന് പ്രിയദര്‍ശനും ലിസിയും പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. പ്രണയ വിവാഹത്തിലൂടെ ഒന്നായി, മാതൃകദാമ്പത്യം നയിച്ചിരുന്ന ഇവര്‍ക്കെന്ത് പറ്റിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മാതാപിതാക്കളെ മനസിലാക്കിയ മക്കളാവട്ടെ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. മക്കളുടെ കാര്യങ്ങള്‍ക്കായി എന്നും ഒന്നിച്ച് നില്‍ക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. മകന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് മുന്നിലുണ്ടായിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. സംവിധായകനായ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിലും ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഈ ചിത്രങ്ങളും വൈറലായിരുന്നു. വേദിയിലെത്തിയ ഇരുവരേയും ചേര്‍ത്ത് പിടിച്ച് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

ഇരുവരും വീണ്ടും ഒന്നിച്ചോ എന്നായിരുന്നു വീഡിയോയും ചിത്രങ്ങളും കണ്ടവരുടെ ചോദ്യങ്ങള്‍. ആദ്യത്തെ പബ്ലിക് അപ്പിയറന്‍സാണെന്ന് ലിസി സിബി മലയിലിനോട് പറയുന്നതും വീഡിയോയില്‍ കണ്ടിരുന്നു. രണ്ടുപേരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷമാണ് ഞാന്‍ പറഞ്ഞതെന്ന് സിബി മലയില്‍ പറയുന്നു. മനോരമ ഓണ്‍ലൈന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രിയദര്‍ശനെയും ലിസിയേയും കുറിച്ച് സംസാരിച്ചത്. എന്റെ ഭാര്യ ബാലയായിരുന്നു ലിസിയെ വിളിച്ചത്. മകന്റെ വിവാഹത്തിന് എന്തായാലും പങ്കെടുക്കണനമെന്നായിരുന്നു ലിസിയോട് പറഞ്ഞത്. അതുകഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷമാണ് പ്രിയദര്‍ശനെ വിളിച്ചത്. കല്യാണത്തില്‍ പങ്കെടുക്കാനായി ലിസി വരുന്ന കാര്യത്തെക്കുറിച്ചും പറഞ്ഞിരുന്നു.

Sibi Malayil about Lissy and Priyadarshan
Photo Credit: filmibeat

ഞങ്ങള്‍ ഒന്നിച്ച് വന്നോളാം എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. അതുപോലെ തന്നെ അവര്‍ ഒന്നിച്ചാണ് വന്നതും. വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുവരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ടുപേരെയും ഒന്നിച്ച് കണ്ടതില്‍ ഒത്തിരി സന്തോഷം എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഞാന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയിലെ നായികയായിരുന്നു ലിസി. പ്രിയദര്‍ശനെയും വര്‍ഷങ്ങളായി അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രിയന്‍ പറഞ്ഞാണ് മുത്താരംകുന്ന് പിഒയിലേക്ക് നായികയായി ലിസി എത്തുന്നത്. ചെന്നൈയിലായിരുന്ന സമയത്ത് ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ വ്യത്യസ്ത നിലകളിലായിരുന്നു ഞങ്ങളുടെ താമസം. കല്യാണിയും എന്റെ മോളും സഹപാഠികളാണ്. അങ്ങനെ കുടുംബപരമായും നല്ല ബന്ധമാണ്. അവരുടെ വേര്‍പിരിയല്‍ അമ്മുവിനെയും ചന്തുവിനെയും ബാധിക്കുന്നതോര്‍ത്ത് ഞങ്ങള്‍ക്കും വിഷമം ആയിരുന്നു. എന്റെ മകന്‍ പുതിയൊരു ജീവിതം തുടങ്ങിയ സമയത്ത് അവരും ഒന്നിച്ച് വന്നപ്പോള്‍ ഒത്തിരി സന്തോഷമായി. അങ്ങനെയൊരു കൂടിച്ചേരലിനും എന്റെ മകന്റെ വിവാഹം നിമിത്തമായല്ലോ എന്ന കാര്യത്തില്‍ സന്തോഷം എന്നും അഭിമുഖത്തില്‍ സിബി മലയില്‍ വ്യക്തമാക്കിയിരുന്നു.

പ്രിയദര്‍ശനായിരുന്നു ലിസിയെ നായികയായി പരിചയപ്പെടുത്തിയത്. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലായിരുന്നു ലിസി അഭിനയിച്ചത്. നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു പ്രിയന്‍ പ്രണയം പറയുന്നതും, ആ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതും. വിവാഹ ശേഷം അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അവര്‍.

വിവാഹമോചന തീരുമാനം മാറ്റാനായി സുഹൃത്തുക്കളടക്കം ഇടപെട്ടെങ്കിലും ഇരുവരും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു അന്ന്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളൊന്നുമില്ലാതെയായിരുന്നു ഇരുവരും പിരിഞ്ഞത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുമില്ല. അവര്‍ ഇപ്പോള്‍ പിണക്കത്തില്‍ അല്ലെന്ന് അടുത്തിടെ ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു. എല്ലാം മറന്ന് രണ്ടുപേരും വീണ്ടും ഒന്നിച്ചാല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Read more about: lissy priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X