റിമ കല്ലിങ്കലിനെ സെറ്റില്‍ കണ്ടില്ല! അന്ന് ചിത്രീകരണം മുടങ്ങി! കരിയറില്‍ ആദ്യമെന്ന് സിബി മലയില്‍
കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സിബി മലയില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. യുവതാരങ്ങളെക്കുറിച്ച് പറയുന്ന സിബി മലയിലിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണനായിരുന്നു അദ്ദേഹത്തോട് യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് ചോദിച്ചത്. തന്റെ സെറ്റിലുണ്ടായ സംഭവത്തെക്കുറിച്ചും സംവിധായകന്‍ പറഞ്ഞിരുന്നു.
അച്ചടക്കമില്ലായ്മയും പ്രൊഫഷണലിസം ഇല്ലാത്തവരുമൊക്കെയുണ്ട്. പുതിയ തലമുറക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറയാറുണ്ട്. താന്‍ സിനിമയില്‍ വന്ന സമയത്ത് വളരെ സീനിയറായ താരങ്ങള്‍ക്കൊപ്പം അസോസിയേറ്റായൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരൊക്കെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം, അവരുടെ പ്രൊഫഷനോട് കാണിക്കുന്ന കമ്മിറ്റ്‌മെന്റ്. ബഹുമാനം എന്നുള്ളത് എന്നെ ആദരിക്കുന്നതല്ല. തിക്കുറിശ്ശി ചേട്ടനൊക്കെ പാക്കപ്പ് പറഞ്ഞാലും മേക്കപ്പ് അഴിച്ചോട്ടെയെന്ന് വന്ന് ചോദിക്കുമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
അതിനിടയിലായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ നമ്മളൊരുമിച്ച് ബ്ലസി ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോയത് ഓര്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചത്്. അന്ന് ജയപ്രദ അഭിനയിക്കുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ബ്ലസിക്ക് അരികില്‍ വന്ന് മേക്കപ്പ് മാറ്റിക്കോട്ടെയെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ്. തിക്കുറിശ്ശി ചേട്ടനൊക്കെ എന്റടുത്ത് വന്ന് സാര്‍ എന്നൊക്കെ വിളിച്ച് എന്നോട് ചോദിക്കേണ്ട കാര്യമില്ല. ജഗതി ശ്രീകുമാറൊക്കെ കഴിഞ്ഞോ ചേട്ടാ, മേക്കപ്പ് മാറ്റിക്കോട്ടേയെന്ന് ചോദിക്കാറുണ്ട്.

Recommended Video
എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്ന് പറഞ്ഞായിരുന്നു റിമ കല്ലിങ്കലിനെക്കുറിച്ച് പറഞ്ഞത്. ഒരു ആർട്ടിസ്‌റ്റ് (റിമ കല്ലിംഗൽ) നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക. രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക. ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. സിനിമ എന്നുപറയുന്ന പ്രൊഫഷൻ അവർക്കു കൊടുക്കുന്ന ഗ്ലാമർ, അംഗീകാരങ്ങൾ എന്നിവ മറ്റു രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ഉദ്‌ഘാടനങ്ങളും മറ്റുമൊക്കെ തന്നെ ഉദാഹരണം. അടിസ്ഥാനപരമായി സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം ഉദ്‌ഘാടനങ്ങൾക്ക് വിളിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സിനിമയ്‌ക്കപ്പുറത്ത് വലിയ വരുമാന മാർഗങ്ങൾ ഉണ്ടാവുകയും സിനിമയ്‌ക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ചെയ്യുമ്പോഴാണ് പ്രൊഫഷണലിസം നഷ്‌ടപ്പെടുന്നതെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











