For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മ; മരണം കനകയെ വല്ലാതെ ബാധിച്ചു; നടിയെക്കുറിച്ച് സിദ്ദിഖ്

  |

  മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനക. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ ഹിറ്റ് സിനിമകളിൽ നായികയായെത്തിയ കനക അക്കാലഘട്ടത്തിലെ തിരക്കുള്ള നടിയായിരുന്നു. മലയാളത്തിന് പുറമെ തമിഴിൽ രജനീകാന്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പവും കനക അഭിനയിച്ചിട്ടുണ്ട്.

  പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെയാണ് കനകയുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചിടികൾ ഉണ്ടാവുന്നതും സിനിമാ ലോകത്ത് കനകയെ കാണാതായതും. കനക മലയാളത്തിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് ​ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. കനകയെ മലയാളത്തിലെ മുൻനിര നായികയാക്കിയതും ഈ സിനിമയായിരുന്നു.

  യഥാർത്ഥത്തിൽ കനകയെ ആയിരുന്നില്ല ഈ ചിത്രത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത്. നടി ഉർവശിയെ ആയിരുന്നു. എന്നാൽ ഉർവശിക്ക് പകരം പിന്നീട് കനകയെ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനകയുടെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെക്കുറിച്ചും സിദ്ദിഖ് തുറന്നു പറഞ്ഞു.

  Also Read: '‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു... ഇപ്പോഴെല്ലാം ഓർമകൾ മാത്രം'; എന്തൊരു സിംപിളാണ് അമൃതയെന്ന് ആരാധകർ!

  'ഈ സിനിമയിൽ ഹീറോയിന്റെ കാര്യത്തിലാണ് വലിയാെരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉർവശിയെ ആയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉർവശിക്ക് വരാൻ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോൾ. ആ സിനിമ വലിയ ഹിറ്റായിരുന്നു'

  'ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയിൽ കനകയുടെ വരവും ​ഗോഡ്ഫാദറിന് ​ഗുണം ചെയ്തു. കനക തമിഴിൽ ആദ്യമായി അഭിനയിച്ച കരകാട്ടക്കാരൻ എന്ന സിനിമ അവിടത്തെ ബ്ലോക്ബസ്റ്റർ ആയിരുന്നു. നടി മലയാളത്തിലഭിനയിച്ച ആദ്യ സിനിമയും ബ്ലോക്ബസ്റ്റർ ആയി'

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  'കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു. എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാർ വാല്യു ഉള്ള നടിയായിരുന്നു ദേവിക. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്'

  'കനക പിന്നീട് വളരെ അപ്സെറ്റായിരുന്നു. അത്രയും ഡിപന്റഡ് ആയിരുന്നു അമ്മയോട് കനക. കനക പിന്നീട് വേറെ സിനിമകളിലും അഭിനയിച്ചു. മലയാളത്തിലും കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും കുറേക്കാലത്തിന് ശേഷം കനക മരിച്ചു പോയി എന്ന് വരെ വാർത്തകൾ അടിച്ചിറക്കിയിരുന്നു. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ പാവം കുട്ടിയാണ് കനക. ആദ്യ സിനിമകളിൽ രണ്ടും വലിയ ഹിറ്റ് ആണെന്നതാണ് കനകയുടെ ഏറ്റവും വലിയ പ്ലസ്,' സിദ്ദിഖ് പറഞ്ഞതിങ്ങനെ.

  Also Read: 18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ

  കനകയെ കൂടാതെ മുകേഷ്, എൻഎൻ പിള്ള, ഫിലോമിന, ജ​ഗദീഷ്, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങി വൻ താരനിര ​ഗോഡ്ഫാദറിൽ അണിനിരന്നിരുന്നു. എൻഎൻ പിള്ള, ഫിലോമിന എന്നിവർ പ്രായാധിക്യം മൂലമുള്ള അവശതകൾ നേരിടവെയാണ് ഈ സിനിമയിൽ അഭിനയിച്ചത്. ഇതേപറ്റിയും സിദ്ദിഖ് സംസാരിച്ചിരുന്നു.

  എൻഎൻ പിള്ളയെ ഷോട്ട് റെഡിയാവുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ സഹോദരി പിടിച്ചു കൊണ്ടു നിർത്തുകയായിരുന്നു. ഫിലോമിന ചേച്ചിക്ക് ഡയലോ​ഗുകൾ ഓർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു സീനിൽ ഫിലോമിന ബോധം കെട്ട് വീണെന്നും സിദ്ദിഖ് പറഞ്ഞു. പക്ഷെ രണ്ട് പേരുടെയും ഈ അവശതകൾ സിനിമയിൽ കാണില്ലെന്നും അത്രയും മികച്ച രീതിയിലാണ് ഇരുവരും അഭിനയിച്ചതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

  Read more about: kanaka siddique
  English summary
  siddique about actress kanaka; reveals how her mother's demise affected her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X