ദിലീപ് ചിത്രത്തിലേക്ക് സിദ്ദിഖിനെ ക്ഷണിക്കാന്‍ ജോഷി മടിച്ചു, അതിന് പിന്നിലെ കാരണം ഇതായിരുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടിയ അഭിനേതാവാണ് സിദ്ദിഖ്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും വില്ലത്തരവുമൊക്കെ വഴങ്ങുമെന്ന് അദ്ദേഹം വളരെ മുന്‍പേ തന്നെ തെളിയിച്ചതാണ്. ഒരുകാലത്ത് നായകനായി തിളങ്ങി നിന്ന താരം കൂടിയായിരുന്നു അദ്ദേഹം.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ അതിഥിയായും താനെത്തുമെന്ന് സിദ്ദിഖ് പറയുന്നു. ദിലീപ് ചിത്രമായ അവതാരത്തില്‍ ഒരൊറ്റ രംഗത്തിലാണ് താന്‍ പ്രത്യക്ഷപ്പെട്ടതെന്ന് സിദ്ദിഖ് പറയുന്നു. ദിലീപും ലക്ഷ്മി മേനോനുമായിരുന്നു അവതാരത്തില്‍ നായികനായകന്‍മാരായെത്തിയത്.

അവതാരം' എന്ന സിനിമയിൽ എന്നെ വിളിച്ചത് ഒരു രംഗത്തിന് വേണ്ടിയാണ് .ഞാൻ സിനിമയുടെ സെറ്റിൽ പോയപ്പോൾ ജോഷി സാർ പറഞ്ഞത് നിന്നെ എനിക്ക് ഇതിലേക്ക് വിളിക്കാൻ മടിയുണ്ടായിരുന്നുവെന്നാണ്. കാരണം അത്ര ചെറിയ വേഷമാണ് അത് കൊണ്ടാണ് താൻ നേരിട്ട് വിളിക്കാതിരുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Dileep

നിന്നെ പോലെ ഒരു നടന് എന്നെ പോലെ ഒരു സംവിധായകൻ മികച്ച സിനിമകളാണ് തരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു അതിനെന്താ സാറിന് എന്നെ എപ്പോൾ വേണമെങ്കിലും ഏത് റോളിലേക്കും വിളിക്കാമല്ലോ. അതിന് ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ ഇല്ല അത് ഒരു സന്തോഷമാണ്.

അങ്ങനെ ചെയ്ത ഒരു സിനിമയായിരുന്നു 'അവതാരം' .അതിൽ ഒറ്റ സീനിലാണ് അഭിനയിച്ചതെങ്കിലും ആ ക്യാരക്ടർ മികച്ചതാക്കാൻ ജോഷി സാർ പറഞ്ഞു തന്ന വസ്ത്രമാണ് സ്വീകരിച്ചത്. ഒരു ചെറിയ വേഷമാണെങ്കിൽ പോലും ജോഷി സാറൊക്കെ അത്രയും പ്രധാന്യമാണ് ഒരു കഥാപാത്രത്തിന് നൽകുന്നത് അത് കൊണ്ടാണ് അത്തരം ചെറിയ വേഷങ്ങൾ സ്വീകരിക്കുന്നതെന്നും സിദ്ദിഖ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X