Don't Miss!
- News
അടുത്തത് മഞ്ജു വാര്യർ: സാഗറിന് ലക്ഷങ്ങള്‍ കൊടുത്തു, വീണ്ടും ചോദിച്ചപ്പോള്‍ പണിപാളി: ബൈജു കൊട്ടാരക്കര
- Sports
ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം
- Finance
ബജറ്റ് നിക്ഷേപകരെ തുണയ്ക്കുമോ? 7 വർഷം കൊണ്ട് കോടിപതിയാക്കുന്ന നിക്ഷേപങ്ങളറിയാം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Lifestyle
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
സുചിത്രയോടുള്ള ഇഷ്ടത്തിന് കാരണം; എനിക്ക് അന്നും ഇന്നും സൗഹൃദമുള്ള നടി; സിദ്ദിഖ്
മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യം ആണ് സിദ്ദിഖ്. സഹനായകനായും വില്ലനായും സിനിമകളിൽ തിളങ്ങിയ സിദ്ദിഖിന്റെ തുടക്ക കാലം കോമഡി വേഷങ്ങളിലൂടെ ആയിരുന്നു. ഇൻ ഹരിഹർ നഗർ ഉൾപ്പെടെ നിരവധി സിനിമകളിൽ സിദ്ദിഖ് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കുറച്ച് വർഷങ്ങൾ വില്ലൻ വേഷങ്ങളിലാണ് സിദ്ദിഖിനെ കൂടുതലും കണ്ടത്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ സിനിമകളിൽ വില്ലൻ വേഷത്തിൽ സിദ്ദിഖ് എത്തി. പിന്നീട് വില്ലൻ റോളുകളിൽ കുടങ്ങാതെ വ്യത്യസ്തമായ വേഷങ്ങളും സിദ്ദിഖിനെ തേടി എത്തി. കട്ടപ്പനയിലെ ഹൃതിക് റോഷൻ, വെള്ളം, ഉയരെ തുടങ്ങിയ സിനിമകളിൽ എല്ലാം സിദ്ദിഖ് മികച്ച വേഷങ്ങൾ ചെയ്തു.

കോമഡി, സീരിയസ് റോളുകൾ സിദ്ദിഖിന്റെ കൈയിൽ ഒരു പോലെ ഭദ്രമാണെന്ന് പ്രേക്ഷകർ പറയുന്നു. നായകനായി സിദ്ദിഖ് അഭിനയിച്ച സിനിമകൾ വളരെ കുറവാണ്. ഇപ്പോഴിതാ തന്റെ ഒപ്പം അഭിനയിച്ചവരിൽ പ്രിയപ്പെട്ട നായികയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. നടി സുചിത്ര മുരളി ആണ് താനുമായി ഇന്നും സൗഹൃദമുള്ള നടിയെന്ന് സിദ്ദിഖ് പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

ശോഭന, ഉർവശി തുടങ്ങി നിരവധി നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്നും ഇന്നും നല്ല റിലേഷൻഷിപ്പ് ഉള്ളത് സുചിത്രയുമായാണ്. കുടുംബവുമായും നല്ല അടുപ്പമാണ്. ഞങ്ങൾ ഒരുമിച്ച് കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതൽ തവണ പെയർ ആയി അഭിനയിച്ചത് ലെനയ്ക്കൊപ്പമാണ്. പതിനെട്ടോളം സിനിമകളിൽ ലെന ആണ് എന്റെ ഓപ്പോസിറ്റ് അഭിനയിച്ചത്.

'സുചിത്രയുടെ കൂടെ ആ സമയത്ത് ആടിപ്പാടി നടന്ന കുറേ റോളുകൾ ചെയ്തിട്ടുണ്ട്. അതിനേക്കാളുപരി സുചിത്രയോടുള്ള ഇഷ്ടത്തിനും ബഹുമാനത്തിനും കാരണം ഒരു ആക്ടർ എന്ന രീതിയിൽ എന്റെ വളർച്ച സുചിത്ര ഭയങ്കരമായി എൻജോയ് ചെയ്യുന്നുണ്ട്'
'സുചിത്രയുടെ ഭർത്താവും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുന്നു സുചിത്രയേക്കാൾ കൂടുതൽ പുള്ളിക്ക് ആയിരിക്കും, ഏറ്റവും കൂടുതൽ അടുപ്പം ഇപ്പോഴും കീപ്പ് ചെയ്യുന്നത് സുചിത്രയുമായാണ്,' സിദ്ദിഖ് പറഞ്ഞു.

നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ ആണ് സുചിത്ര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നായിക ആയും സഹനായിക ആയും 1980-90 കാലഘട്ടത്തിൽ സുചിത്ര സിനിമകളിൽ നിറഞ്ഞ് നിന്നു.
മിമിക്സ്, പരേഡ്, കാവടിയാട്ടം, കാസർകോഡ് കാദർഭായ് തുടങ്ങിയ സിനിമകളിലാണ് നടി നായിക ആയി അഭിനയിച്ചത്. വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറിയ നടി അഭിനയ രംഗത്തോട് വിട പറഞ്ഞു.
20 വർഷത്തിലേറെയായി കുടുംബത്തോടൊപ്പം അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് സുചിത്ര കഴിയുന്നത്. ഭർത്താവ് മുരളി. നേഹയെന്നാണ് മകളുടെ പേര്. അമേരിക്കയിൽ സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുകയാണ് സുചിത്ര.

മുമ്പാെരിക്കൽ നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് ആലോചിച്ച് മാത്രമേ ഉള്ളൂയെന്ന് സുചിത്ര പറഞ്ഞിരുന്നു. ഒരുപാട് മത്സരം ഇപ്പോൾ നടക്കുന്നുണ്ട്. സിനിമയിലേക്ക് ആലോചിച്ച് മാത്രമേ റീ എൻട്രി നടത്തൂ. മലയാള സിനിമ ഇപ്പോഴും മനസ്സിലുണ്ട്. ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഈ കഥാപാത്രം ഞാൻ ചെയ്യേണ്ടതല്ലേ എന്ന് തോന്നിയിരുന്നെന്നും സുചിത്ര അന്ന് പറഞ്ഞു.