twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ ഇങ്ങനെ ആരും കെട്ടിപ്പിടിച്ചിട്ടില്ല, സിദ്ദിഖിനോട് പ്രണവ് മോഹൻലാൽ അന്ന് പറഞ്ഞത്...

    |

    സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. അച്ഛന്റെ താരപദവി ഉപയോഗിക്കാതെ വളരെ സിമ്പിളായിട്ടാണ് പ്രണവ് ജീവിക്കുന്നത്. ഈ രീതിയാണ് പ്രണവ് മോഹൻലാലിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. സാധാരണക്കാരനെ പോലെയുള്ള താരത്തിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയാകാറുണ്ട്. പലരും പ്രണവിനെ കണ്ട അനുഭവം പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്. നടന്റെ സിമ്പിളിസിറ്റിയെ കുറിച്ചാണ് അധികം പേരും പറയുന്നത്.

    സ്റ്റൈലൻ ലുക്കിൽ അണിഞ്ഞൊരുങ്ങി താരപുത്രി, ചിത്രം വൈറലാകുന്നു

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണവ് മേഹാൻലാലിനെ കുറിച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ്. പ്രണവ് നയകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രത്തിൽ നടന്റെ അച്ഛനായി എത്തിയത് സിദ്ദിഖ് ആയിരുന്നു. സിനിമ സെറ്റിലുണ്ടായ ഇമേഷണലായ സംഭവത്തെ കുറിച്ചായിരുന്നു നടൻ പറഞ്ഞത്. ജീത്തു ജോസഫ് ആണ് ആദി സംവിധാനം ചെയ്തത്.

    പ്രണവ് മോഹൻലാലിന്റെ ചോദ്യം

    പ്രണവ് മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ഇവർക്ക് രണ്ട് പേർക്കും ഇടയിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് സിദ്ദിഖ് വെളിപ്പെടുത്തിയത്. സിനിമയിൽ ഒരു ഇമോഷണലായ സീനുണ്ട്. ഞാൻ ആണ് സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു, എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന്.

    പ്രണവിനെ  കെട്ടിപ്പിടിച്ചത്

    പ്രണവ് മോഹൻലാലുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവും സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ആ ഷോർട്ട് കെട്ടിപ്പിടിച്ചിട്ടൊക്കെ മറ്റൊരു രീതിയിൽ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു. എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ്.

    ലാലിനെ പോലെ

    ലാൽ ചെയ്യുന്നത് പോലെ വളരെ ഈസിയായിട്ടാണ് പ്രണവ് എല്ലാക്കാര്യങ്ങളും ചെയ്യുന്നത്. അനായാസമായ ഒരു അഭിനയരീതി പ്രണവിനുണ്ട്. ഇനി പലരും അതിന്റെ സാധ്യതകൾ കണ്ടെത്തി ഏൽപ്പിക്കുമ്പോഴാണ് നമുക്ക് കാണാൻ സാധിക്കുന്നത്. നടന്മാരുടെ പരിമിതിയും അതാണ്. നമ്മളെ മറ്റൊരാൾ മോൾഡ് ചെയ്ത് എടുക്കണം എങ്കിൽ മാത്രമേ ഞങ്ങളെ മറ്റൊരു രീതിയിൽ കൊണ്ട് വാരാൻ സാധിക്കുകയുള്ളൂ. അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് പോലെ സംവിധായകന്റെ കയ്യിലെ കളിമണ്ണാണ് അഭിനേതാക്കൾ. കളിമണ്ണ് ആണെങ്കിൽ മാത്രമേ അത് കുഴച്ചെടുക്കാൻ പറ്റുകയുള്ളൂവെന്നും സിദ്ദിഖ് അഭിമുഖത്തിൽ പറയുന്നു.

    Recommended Video

    Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam
    പ്രണവിന്റെ കരിയർ

    ബാലതാരമായിട്ടാണ് പ്രണവ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒന്നാമനിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ തുടക്കം, പുനർജിനിയിലെ പ്രകടനത്തിന് ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ആദിയെ കൂടാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവ് പ്രധാന വേഷത്തിലെത്തിയിരുന്നു. ഹൃദയം, മരയ്ക്കാർ എന്നിവയാണ് ഇനി പുറത്ത് വരാനുളള നടന്റെ സിനിമകൾ.

    Read more about: movie siddique pranav mohanlal
    English summary
    Siddique Opens Up Pranav Mohanlal's Question After Seeing His Acting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X