മീനാക്ഷിയുടെ കണ്ണാണ്, മകളെക്കുറിച്ച് വാചാലനായി സിദ്ധാര്‍ഥ് ഭരതന്‍, ചിത്രം വൈറലാവുന്നു

അച്ഛനും അമ്മയ്ക്കും പിന്നാലെയായി അതേ പാതയിലൂടെ സഞ്ചരിച്ച താരപുത്രനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മളിലൂടെ അഭിനേതാവായാണ് സിദ്ധാര്‍ത്ഥ് തുടക്കം കുറിച്ചത്. അഭിനയത്തില്‍ തിളങ്ങി നിന്നപ്പോഴായിരുന്നു താരം സംവിധാനത്തിലേക്ക് തിരിഞ്ഞത്. നിദ്രയിലൂടെ തുടങ്ങിയ സിനിമാജീവിതം ജിന്നില്‍ എത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് ഭരതന്‍റെ പുതിയ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കുഞ്ഞതിഥിയുടെ വിശേഷങ്ങളെക്കുറിച്ചാണ് പറഞ്ഞാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. മകളുടെ ഫോട്ടോയും പേരുമാണ് പുതിയ പോസ്റ്റിലൂടെ പുറത്തുവന്നിട്ടുള്ളത്. ഖായല്‍ വിഴി Khayal Vizhi എന്നാണ് മകള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്. സ്നേഹ ശ്രീകുമാറുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് സുജിന എത്തിയത്. ഉത്രാളിക്കാവില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥും സുജിനയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുഞ്ഞതിഥി ജനിച്ച സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ സിദ്ധാര്‍ത്ഥ് എത്തിയത്.

Sidharth

അരങ്ങേറിയത് നടനായാണെങ്കിലും അച്ഛനെപ്പോലെ സംവിധായകനാവണമെന്നായിരുന്നു സിദ്ധാര്‍ത്ഥ് ആഗ്രഹിച്ചത്. അച്ഛന്റെ സിനിമയായ നിദ്രയൂടെ റീമേക്കിലൂടെയായിരുന്നു ആ ആഗ്രഹം മകന്‍ സാധിപ്പിച്ചത്. നായകനായി സിദ്ധാര്‍ഥ് എത്തിയപ്പോള്‍ ചിത്രത്തില്‍ നായികയായത് റിമ കല്ലിങ്കലായിരുന്നു. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവുമായാണ് പിന്നീട് താരപുത്രനെത്തിയത്.വര്‍ണ്യത്തില്‍ ആശങ്കയുമായും സിദ്ധാര്‍ത്ഥ് എത്തിയിരുന്നു.

സൗബിന്‍ ഷാഹിറിനെ നായകനാക്കിയൊരുക്കുന്ന ജിന്നാണ് സിദ്ധാര്‍ത്ഥിന്‍റേതായൊരുങ്ങുന്ന അടുത്ത സിനിമ. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചും താരം എത്തിയിരുന്നു. അഭിനയത്തിലൂടെ തുടങ്ങി സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X