For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ വഴക്ക് കണ്ടാല്‍ ഇപ്പോള്‍ എല്ലാം തീരുമെന്ന് കരുതും; ഭാര്യയുടെ ഡയലോഗ് സിനിമയിലുണ്ടന്ന് സിദ്ധാര്‍ഥ് ഭരതൻ

  |

  നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകന്‍ എന്നതിലുപരി മലയാള സിനിമയിലെ നടനും സംവിധായകനുമൊക്കെയാണ് സിദ്ധാര്‍ഥ് ഭരതന്‍. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം 2019 ലാണ് സിദ്ധാര്‍ഥ് സുജിന ശ്രീധറിനെ ഭാര്യയാക്കുന്നത്. അന്ന് ചില വിമര്‍ശനങ്ങളൊക്കെ താരത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു.

  ഇപ്പോള്‍ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. ഭാര്യ സുജിന നര്‍ത്തകിയാണെങ്കിലും താരപത്‌നി എന്ന ലേബലില്‍ പ്രശസ്തി നേടാന്‍ ശ്രമിച്ചിട്ടില്ല. അതിന് താല്‍പര്യമില്ലെന്നാണ് സുജിനയിപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബ വിശേഷങ്ങള്‍ സംസാരിക്കുകയാണ് സിദ്ധാര്‍ഥും സുജിനയും..

  സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ ഇനിയും തുടങ്ങിയിട്ടില്ലെന്നാണ് സുജിന പറയുന്നത്. എനിക്ക് എന്റേതായ സ്‌പേസ് വേണം. ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അത് കിട്ടണം. അതിന് വേണ്ടി ശ്രമിക്കുകയാണ്. അന്നേരം തുടങ്ങും. ഇന്ന ആളുടെ ഭാര്യയാണെന്ന് പറയാതെ തന്നെയാണ് ഞാന്‍ കാര്യങ്ങളുമായി മുന്നോട്ട് പോവാറുള്ളതെന്ന് സിദ്ധാര്‍ഥിന്റെ ഭാര്യ പറയുന്നു.

  Also Read: മരിച്ച് പോയ നടി പര്‍വീണ്‍ ബാബിയുടെ ഫ്‌ളാറ്റ് വാങ്ങാന്‍ വരുന്നവരെല്ലാം പേടിച്ച് ഓടുകയാണെന്ന കഥയ്ക്ക് പിന്നിൽ?

  വീട്ടില്‍ സിദ്ധാര്‍ഥ് മടിപ്പിടിച്ച് ഇരിക്കാറൊന്നുമില്ല. രാവിലെ എഴുന്നേല്‍ക്കുന്നത് രാത്രിയിലെ ജോലി തീരുന്നത് അനുസരിച്ചായിരിക്കും. പിന്നെ മകള്‍ വന്നതോടെ അവളുടെ രാവിലെയുള്ള വര്‍ത്തമാനം കേട്ട് നേരത്തെ എഴുന്നേല്‍ക്കും. മകളെ കൂടുതലും മലയാളം പഠിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും സുജിന പറയുന്നു.

  മലയാളത്തിലുള്ള വീഡിയോകളാണ് കൂടുതലായും മകളെ കാണിച്ചിട്ടുള്ളത്. കുറേ ഭാഷകള്‍ വരുമ്പോള്‍ അവര്‍ക്ക് കണ്‍ഫ്യൂഷനാവും. കാരണം മകന് അങ്ങനൊരു പ്രശ്‌നം ഉണ്ടായിരുന്നു. മലയാളം പറയാന്‍ മകന്‍ കുറച്ച് സ്ലോ ആയിരുന്നു.

  പാരന്റിംഗ് ടിപ്‌സ് എല്ലാം അഞ്ജുവിന് അറിയാമല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അതെല്ലാം നോക്കിയിട്ടാണ് സിദ്ധു എന്നെ തിരഞ്ഞെടുത്തതെന്ന് ഭാര്യ പറയുന്നു. കാരണം ഞാന്‍ നേരത്തെ അമ്മയായ ആളാണെന്ന് സുജിന കൂട്ടിച്ചേര്‍ത്തു.

  Also Read: നിഖിലയുടെ പേരിലെ വിമൽ അച്ഛനല്ല അമ്മയാണ്, അറിയാമോ?; നടിയുടെ പേരിന് പിന്നിലെ കഥയിങ്ങനെ

  സിനിമയുടെ കാര്യങ്ങളും രാഷ്ട്രീയവും ക്രിയേറ്റീവായ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും സിനിമകളെ ഭാര്യ വിമര്‍ശിക്കാറുണ്ടെന്ന് സിദ്ധുവും പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ആ സ്‌പേസ് ഉണ്ട്. പലപ്പോഴും ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മുകളിലും താഴെയും താമസിക്കുന്നവര്‍ വിചാരിക്കും.

  ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ അവര്‍ കരുതും. പക്ഷേ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പ്രശ്‌നമൊക്കെ തീരും. സിദ്ധുവാണ് പിണങ്ങിയതിന് ശേഷം വേഗം വന്ന് മിണ്ടുന്നതെന്ന് സുജിന പറയുന്നു.

  Also Read: 'ആ നഷ്ടങ്ങൾ ഒരു രോമം പറിച്ച് കളയുന്നതുപോലയെയുള്ളൂ അച്ഛന്'; തിലകന് സംഭവിച്ചതിനെ കുറിച്ച് മകൻ ഷമ്മി തിലകൻ!

  സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. ഡിബറ്റ് എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയാല്‍ ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവും. ഭയങ്കര നോണ്‍സെന്‍സായിട്ടുള്ള കാര്യം വരെ പറഞ്ഞ് കളയും. അങ്ങനെ ഞങ്ങള്‍ക്കിടയിലെ ചിലത് സിനിമയില്‍ പോലും വന്നിട്ടുണ്ട്. ചതുരം സിനിമയിലും അതുപോലൊരു ഡയലോഗ് സുജിന പറഞ്ഞതാണ് എടുത്തതെന്ന് സിദ്ധാര്‍ഥ് പറയുന്നു.

  Read more about: sidharth bharathan
  English summary
  Sidharth bharathan Opens Up About His Friendly Rift WIth Wife, Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X