twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ മരിച്ച ദിവസം സരയൂ അവിടെ ഇരുന്നതല്ല പ്രശ്‌നം; ചികിത്സയുടെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയും സിദ്ധാര്‍ഥ്

    |

    നടി കെപിഎസി ലളിതയുടെ വേര്‍പാടോട് കൂടി മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി അന്തരിച്ചത്. അതിന് മുന്‍പ് ചികിത്സയിലായിരുന്നപ്പോഴും നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മരണശേഷവും വിവാദങ്ങള്‍ക്ക് കുറവില്ല. ഇതിനെ പറ്റി സംസാരിക്കുകയാണ് മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

    അമ്മയുടെ ചികിത്സയെ കുറിച്ചും മരണത്തിലുമൊക്കെ വളച്ചൊടിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നതെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. സരയൂ നല്ലൊരു പ്രവൃത്തി ചെയ്തിട്ടും അതിനെ പറ്റി വന്നത് വളരെ മോശമായ കാര്യങ്ങളാണ്. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്ന് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ സിദ്ധാര്‍ഥ് പറയുന്നു.

    അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്

    അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ലെന്നും തെറ്റായ ചികിത്സ നല്‍കിയെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു. പൊതുവേയുള്ള സംസാരം അങ്ങനെയായിരുന്നു. പക്ഷേ എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിക്കൂ. പക്ഷേ ഏറ്റവും അടുത്തുള്ള കുറച്ച് പേര്‍ ഗോസിപ്പുകളുമായി നടക്കുകയാണ്. അവരുടെ വായ അടച്ച് കെട്ടാന്‍ സാധിക്കില്ല.

    അമ്മ വളരെ മോശം അവസ്ഥയിലേക്ക് പോയിരുന്നു. ആ സ്ഥിതിയില്‍ അമ്മയെ പുറംലോകത്തിന് കാണിക്കാന്‍ എനിക്കൊട്ടും താല്‍പര്യം തോന്നിയില്ല. നമുക്ക് കാണാന്‍ തന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അമ്മയെ കാണിക്കില്ലെന്ന് പറഞ്ഞത്.

    ജാസ്മിന്റെ ആഗ്രഹം റിയാസ് വിജയിക്കണമെന്ന്; ബ്ലെസ്ലിയും റിയാസും വിജയിക്കാന്‍ യോഗ്യതയുള്ളവരെന്ന് ജാസ്മിന്‍ജാസ്മിന്റെ ആഗ്രഹം റിയാസ് വിജയിക്കണമെന്ന്; ബ്ലെസ്ലിയും റിയാസും വിജയിക്കാന്‍ യോഗ്യതയുള്ളവരെന്ന് ജാസ്മിന്‍

     സരയൂവിനെ കുറിച്ച് വന്ന വാര്‍ത്തയിലും സിദ്ധാര്‍ഥ് പ്രതികരിച്ചു..

    സരയൂവിനെ കുറിച്ച് വന്ന വാര്‍ത്തയിലും സിദ്ധാര്‍ഥ് പ്രതികരിച്ചു..

    ഇത് ഞാനിവിടെ തുറന്ന് പറയുകയാണ്. ഒരിക്കലും സരയൂവിനെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ കാണിച്ചത് വളരെ നല്ല കാര്യമാണ്. അവരോട് ഒരു വിദ്വേഷവും എനിക്കില്ല. അമ്മയുടെ മൃതദേഹത്തോട് കാണിക്കാവുന്നതില്‍ ഏറ്റവും വലിയ ബഹുമാനമാണ് സരയൂ കാണിച്ചത്. പക്ഷേ അവര്‍ വന്ന് നിന്നതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുത്തവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ സരയുവിന് എതിരെയല്ല ഞാന്‍ പറഞ്ഞതെന്നും സിദ്ധാര്‍ഥ് പറയുന്നു.

     റോബിന്റെ അമിതാവേശം പാളി പോയി; ബ്ലെസ്ലിയെ കുറിച്ച് ബിഗ് ബോസിനകത്ത് പറഞ്ഞതിനെ പറ്റി ആരാധകര്‍, കുറിപ്പ് റോബിന്റെ അമിതാവേശം പാളി പോയി; ബ്ലെസ്ലിയെ കുറിച്ച് ബിഗ് ബോസിനകത്ത് പറഞ്ഞതിനെ പറ്റി ആരാധകര്‍, കുറിപ്പ്

     കെപിഎസി ലളിതയുടെ ചികിത്സ സഹായം ആവശ്യപ്പെട്ടതിനെ കുറിച്ച് സിദ്ധാര്‍ഥ്

    കെപിഎസി ലളിതയുടെ ചികിത്സ സഹായം ആവശ്യപ്പെട്ടതിനെ കുറിച്ച് സിദ്ധാര്‍ഥ്

    'അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. സ്വന്തം വീട്ടിലെ അമ്മയെ പോലെയാണ് സ്നേഹിച്ചതെന്ന് പറയുന്ന എന്റെ അമ്മയ്ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് എന്തിനാണ് കേരളീയര്‍ അങ്ങനെ ചിന്തിക്കുന്നത്. അമ്മയുടെ ഒരായുസ് മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയതാണ് എന്നൊന്ന് ഓര്‍ത്താല്‍ പോരെ എന്നും താരം ചോദിക്കുന്നു..

    ഇയാള്‍ രാജാവോ രാജകുമാരനോ ഒന്നുമല്ല; എങ്കിലും ബിഗ് ബോസിലെ കപ്പിത്താന്‍ ഇവനാണ്, കുറിപ്പ് വൈറല്‍ഇയാള്‍ രാജാവോ രാജകുമാരനോ ഒന്നുമല്ല; എങ്കിലും ബിഗ് ബോസിലെ കപ്പിത്താന്‍ ഇവനാണ്, കുറിപ്പ് വൈറല്‍

    അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് അന്‍പത് വയസ്സ് കഴിഞ്ഞു

    അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് അന്‍പത് വയസ്സ് കഴിഞ്ഞു. ഞാനും സഹോദരിയും ചെറിയ കുട്ടികളാണ്. വീടില്ല. എല്ലാം അമ്മ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. ഞങ്ങളെ പഠിപ്പിച്ചു, വീട് വച്ചു, സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ബാധ്യതകള്‍ ഒന്നും ചോദിച്ചാലും ഞങ്ങളോട് പറയുമായിരുന്നില്ല. എന്നിട്ടും എനിക്ക് കിട്ടുന്നതും ഞാന്‍ അമ്മയ്ക്ക് കൊടുത്തിരുന്നു. കടം വന്നത് എങ്ങിനെയാണെന്നോ എത്രയാണോ എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല. ചോദിച്ചാല്‍ പറയുകയും ഇല്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

    Read more about: sidharth bharathan kpac lalitha
    English summary
    Sidharth Bharathan Opens Up Mother KPAC Lalitha's Last Moments And Sarayu's Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X