പുസ്തകം വായിക്കുമ്പോള്‍ ഭാര്യയെ ശല്യപ്പെടുത്തുന്ന സിദ്ധാര്‍ഥ്, ദാമ്പത്യ രഹസ്യത്തെ പറ്റി പറഞ്ഞ് താരപത്നി

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വിശേഷങ്ങള്‍ അടുത്തിടയും ചര്‍ച്ചയായിരുന്നു. വേല എന്ന സിനിമയാണ് സിദ്ധാര്‍ഥ് ഈ വര്‍ഷം സംവിധാനം ചെയ്ത ചിത്രം. ഇനി മമ്മൂട്ടിയുടെ ബ്രഹ്മയുഗം എന്ന സിനിമയാണ് വരാനിരിക്കുന്നത്. സിനിമയ്ക്കപ്പുറം കുടുംബജീവിതവും ആസ്വദിക്കുകയാണ് താരമിപ്പോള്‍.

ഏറ്റവും പുതിയതായി സിദ്ധാര്‍ഥിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് സിദ്ധാര്‍ഥിന്റെ ഭാര്യയും നര്‍ത്തകിയുമായ സുജിന ശ്രീധര്‍. ഇരുവരും ഒരുമിച്ചുള്ളപ്പോള്‍ എടുത്ത തികച്ചും മനോഹരമായൊരു ഫോട്ടോ ആണെങ്കിലും താരപത്‌നി അതിന് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം.

sidharth-bharathan

'മാന്ത്രികതയോ പ്രത്യേക ചേരുവകളോ ഒന്നും പ്രവര്‍ത്തിക്കാത്ത ദാമ്പത്യ ജീവിതത്തില്‍ ഞങ്ങള്‍ പരസ്പരം തര്‍ക്കിക്കും, സ്നേഹിക്കും, ഞങ്ങള്‍ ഒരുമിച്ച് വളരും. 2023 ല്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. 2024 നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്നുമാണ് സുജിന എഴുതിയത്.

മാത്രമല്ല ഞാന്‍ ചിത്രത്തിലുള്ള പുസ്തകം ഞാന്‍ വായിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എന്നെ തടസ്സപ്പെടുത്തിയെന്നും അത് ആസൂത്രണം ചെയ്തതല്ലെന്ന് കൂടി സുജിന കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. തങ്ങളുടെ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നു എന്നും സന്തോഷകരമായ വിവാഹ ജീവിതം മുന്നോട്ട് പോവുന്നത് ഇങ്ങനെയാണെന്നും ഒന്ന് രണ്ട് വാക്കുകളുടെ സഹായത്തില്‍ സുജിന വ്യക്തമാക്കിയിരിക്കുകയാണ്.

നേരത്തെ വിവാഹിതനായിരുന്ന സിദ്ധാര്‍ഥിന്റെ രണ്ടാം വിവാഹമായിരുന്നു സുജിനയുമായി. 2019 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. നൃത്തവും മറ്റുമായി തന്റെ ലോകത്ത് സജീവമാണ് സുജിന. ഇടയ്ക്ക് ഇതുപോലെയുള്ള വിശേഷങ്ങളുമായി താരപത്‌നി എത്തുന്നതും ശ്രദ്ധേയമാണ്.

മാത്രമല്ല സിദ്ധാര്‍ഥ് ഭരതന്റെ ഭാര്യയാണെന്ന് പറഞ്ഞ് നടക്കാതെ എനിക്ക് എന്റേതായ സ്‌പേസ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്ന് സുജിന മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ഥും സുജിനയും ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തങ്ങളുടെ ദാമ്പത്യത്തിലെ ചില രസകരമായ വിവരങ്ങള്‍ പങ്കുവെച്ചത്.

sidharth-bharathan

വീട്ടില്‍ സിദ്ധാര്‍ഥും താനും സിനിമയുടെ കാര്യങ്ങളും രാഷ്ട്രീയവും ക്രിയേറ്റീവായ കാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും തന്റെ സിനിമകളെ ഭാര്യ വിമര്‍ശിക്കാറുണ്ടെന്നാണ് അന്ന് സിദ്ധാര്‍ഥ് പറഞ്ഞതും. ഞങ്ങള്‍ക്കിടയില്‍ അങ്ങനൊരു സ്പേസ് ഉണ്ട്. പലപ്പോഴും ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ കാര്യമായ വഴക്കാണെന്ന് മറ്റുള്ളവര്‍ വിചാരിക്കും. ഇതോടെ എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് അവര്‍ കരുതുമെങ്കിലും പക്ഷേ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പ്രശ്നമൊക്കെ തീരും.

സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നാണ് സുജിന പറഞ്ഞത്. ഡിബറ്റ് എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയാല്‍ ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവും. ഭയങ്കര നോണ്‍സെന്‍സായിട്ടുള്ള കാര്യം വരെ പറഞ്ഞ് കളയും. അങ്ങനെ ഞങ്ങള്‍ക്കിടയിലെ ചിലത് സിനിമയില്‍ പോലും വന്നിട്ടുണ്ട്. ചതുരം സിനിമയിലും അതുപോലൊരു ഡയലോഗ് സുജിന പറഞ്ഞത് കേട്ട് താന്‍ എടുത്തിട്ടുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

More from Filmibeat

Read more about: sidharth bharathan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X