മീനാക്ഷിക്ക് സുഖമാണോ? ഞങ്ങള്‍ക്ക് വല്ലാത്ത മിസ്സിങ്ങാണെന്ന് ആരാധകര്‍! കണ്ണന്‍റെ മറുപടി ഇങ്ങനെ!

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പര കണ്ടവരെല്ലാം മീനാക്ഷിയേയും കണ്ണനേയും ഓര്‍ത്തിരിക്കുന്നുണ്ട്. കെപിഎസി ലളിതയും മഞ്ജു പിള്ളയും മാത്രമല്ല കൊച്ചുമക്കളെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും മികച്ച അഭിനയമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിലെ ഒരംഗമായാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. മീനാക്ഷിക്കും കണ്ണനും മുന്‍പ് തന്നെ അവരുടെ മാതാപിതാക്കളെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നു. റിയാലിറ്റി ഷോയിലൂടെയായിരുന്നു ഇവരെത്തിയത്. അന്നേ പാട്ടിലും അഭിനയത്തിലുമൊക്കെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഇരുവരും.

മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛമ്മയേയും അച്ഛനേയും അമ്മയേയും വെല്ലുന്ന പ്രകടനങ്ങളുമായാണ് മീനാക്ഷിയും കണ്ണനും എത്താറുള്ളത്. മീനാക്ഷിയുടെ ഭര്‍ത്താവായെത്തുന്ന ആദിയും മികച്ച അഭിനേതാവാണ്. മീനാക്ഷി പരമ്പരയില്‍ നിന്നും മാറുകയാണെന്ന വിവരം പങ്കുവെച്ച് എത്തിയത് മഞ്ജുപിള്ളയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. ഉപരിപഠനത്തിനായി പോവുകയാണ് താനെന്ന് മീനാക്ഷിയും പറഞ്ഞിരുന്നു. ലോക് ഡൗണ്‍ വിശേഷങ്ങളുമായെത്തിയ കണ്ണനോട് ആരാധകര്‍ ചോദിച്ചത് മീനാക്ഷിയെക്കുറിച്ചായിരുന്നു.

മീനാക്ഷിയെക്കുറിച്ച്

മീനാക്ഷിയെക്കുറിച്ച്

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു സിദ്ധാര്‍ത്ഥ്. കണ്ണനാണ് വിശേഷങ്ങള്‍ പറയുന്നതെങ്കിലും മീനാക്ഷിയെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. സിദ്ധു, ഞങ്ങളുടെ മീനാക്ഷിക്ക് സുഖമാണോ, ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകരുടെ പറച്ചില്‍. ഇതിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്

ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്

മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ടെന്നുള്ള മറുപടിയായിരുന്നു കണ്ണന്‍ നല്‍കിയത്. നഴ്സിംഗ് മേഖലയിലെ ജോലിയാണ് തന്‍റെ ലക്ഷ്യമെന്ന് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. നഴ്സാണെങ്കിലും ജോലിക്ക് പോവാറില്ല മീനാക്ഷി, ഇതേക്കുറിച്ച് പറഞ്ഞ് കണ്ണന്‍ ചേച്ചിയെ കളിക്കാറുണ്ട്. ഇവള്‍ ശരിക്കും നഴ്സ് തന്നെയാണോയെന്ന സംശയവുമായി ഇടയ്ക്ക് മായാവതിയും എത്തിയിരുന്നു.

സിനിമ നോക്കുന്നില്ലേ?

സിനിമ നോക്കുന്നില്ലേ?

ടെലിവിഷനില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്ന കണ്ണന്‍ എന്തുകൊണ്ടാണ് സിനിമയില്‍ അവസരത്തിനായി ശ്രമിക്കാത്തതെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു. ചെയ്തിട്ടില്ല, ചെയ്ത് തുടങ്ങണമെന്ന മറുപടിയായിരുന്നു കണ്ണന്‍ നല്‍കിയത്. ദിവസം എത്ര രൂപയാണ് വരുമാനമായി ലഭിക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തുച്ഛമായ വരുമാനമാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു താരം നല്‍കിയ മറുപടി.

കണ്ണനാണ് ആദ്യമെത്തിയത്

കണ്ണനാണ് ആദ്യമെത്തിയത്

ഓഡിഷനിലൂടെ കണ്ണനായിരുന്നു ആദ്യം തട്ടീം മുട്ടീമിലേക്ക് എത്തിയത്. പിന്നാലെയായാണ് സഹോദരിയുടെ വേഷത്തിലേക്ക് മീനാക്ഷിയെ തിരഞ്ഞെടുത്തത്. 8 വര്‍,മായി തട്ടീം മുട്ടീം തുടങ്ങിയിട്ട്. ഈ താരങ്ങളുടെ വളര്‍ച്ചയും പ്രേക്ഷകരുടെ മുന്നിലായിരുന്നു. സ്നേഹം ഉണ്ടെങ്കിലും ഞങ്ങൾ വീട്ടിൽ നല്ല അടിയുണ്ടാക്കുമെന്നും, ഇവൻ എന്നെ ചേച്ചി എന്ന് വിളിക്കാറില്ലെന്നും, സ്ക്രീനിലെ ചേച്ചി വിളി ആസ്വദിക്കാറുണ്ടെന്നും നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X