അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ

സിദ്ധാർത്ഥും അതിദി റാവുവും വിവാഹിതരായെന്ന റിപ്പോർട്ട് വളരെ പെട്ടെന്നാണ് വൈറലായത്, തെലങ്കാനയിൽ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായെന്നാണ് വാർത്തകൾ. താരങ്ങൾ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി ഒരുമിച്ചായിരുന്നു അദിതിയും സിദ്ധാർത്ഥും. മഹാസമുദ്രം എന്ന സിനിമയുടെ ഷൂട്ടിം​​ഗിനിടെയാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി തവണ ഇവരെ ഒരുമിച്ച് പൊതുവേദികളിൽ കണ്ടു.

എന്നാൽ പ്രണയത്തിലാണെന്നോ അല്ലെന്നോ ഇവർ വ്യക്തമനാക്കിയിരുന്നില്ല. വ്യക്തി ജീവിതത്തെക്കുറിച്ച് രണ്ട് പേരും അധികം തുറന്ന് സംസാരിക്കാറില്ല. 44 കാരനാണ് സിദ്ധാർത്ഥ്. തമിഴ്നാട്ടുകാരനായ നടൻ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തിൽ പല ഘട്ടങ്ങൾ സിദ്ധാർത്ഥ് കണ്ടിട്ടുണ്ട്. 2003 ൽ ബോയ്സ് എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച സിദ്ധാർത്ഥിന് ഈ സിനിമയിലൂടെ വൻ ജനപ്രീതി ലഭിച്ചു.

Sidharth s Affair

തെന്നിന്ത്യയിലെ പുതിയ താരോദയമായി സിദ്ധാർത്ഥിനെ പ്രേക്ഷകർ കണ്ടു. എന്നാൽ ഉയർച്ചയ്ക്ക് പിന്നാലെ ചില പരാജയ സിനിമകളും സിദ്ധാർത്ഥിന് വന്നു. കരിയറിൽ തിരക്കേറിയ സമയത്താണ് സിദ്ധാർത്ഥിന്റെ വ്യക്തി ജീവിതത്തിൽ ചില സംഭവങ്ങൾ നടക്കുന്നത്. ബോയ്സിന്റെ റിലീസിന് പിന്നാലെ സിദ്ധാർത്ഥ് വിവാഹിതനായി.

മേഘ്നയെന്നായിരുന്നു ഭാര്യയുടെ പേര്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇവർ അയൽക്കാരായിരുന്നു. പ്രണയത്തിലായ ഇവർ വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും പിന്നീട് ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടായി. 2007 ലാണ് സിദ്ധാർത്ഥും മേഘ്നയും നിയമപരമായി വേർപിരിയുന്നത്. വിവാഹമോചനത്തെക്കുറിച്ച് സിദ്ധാർത്ഥ് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടില്ല.

Sidharth s Affair

വിവാഹബന്ധം വേർപിരിഞ്ഞതോട മുൻനിര നായികനടിമാരുമായി സിദ്ധാർത്ഥ് പ്രണയത്തിലായി. ബോളിവുഡ് നടിയും നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയുമായ സോഹ അലി ഖാനാണ് സിദ്ധാർത്ഥുമായി പ്രണയത്തിലായ ഒരു നടി. എന്നാൽ ഈ പ്രണയ ബന്ധം അധിക കാലം നീണ്ട് നിന്നില്ല. പിന്നീട് നടി ശ്രുതി ഹാസനുമായി സിദ്ധാർത്ഥ് പ്രണയത്തിലായി. ശ്രുതി അന്ന് സിനിമാ രം​ഗത്ത് തുടക്കക്കാരിയാണ്.

പ്രണയത്തിലായി അധികം വൈകാതെ ശ്രുതിയും സിദ്ധാർത്ഥും ലിവിം​ഗ് ടു​ഗെദറിലേക്ക് കടന്നു. മകളും സിദ്ധാർത്ഥും ഒന്നിച്ചതിൽ ന‌ടിയുടെ പിതാവ് കമൽ ഹാസനും സന്തോഷവാനാണെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. സോഹ അലി ഖാനുമായുള്ള ബന്ധത്തിൽ‍ ന‌ടന് പ്രശ്നമായത് മുംബൈയിലെ ജീവിതമാണ്. മുംബൈ സിനിമാ ലോകവുമായി ഒത്ത് പോകാൻ നടന് കഴിഞ്ഞില്ല. ഇത് ബന്ധത്തെയും ബാധിച്ചു.

എന്നാൽ ശ്രുതിയുമായുള്ള ബന്ധത്തിൽ ഇങ്ങനെയാെരു പ്രശ്നം ഉണ്ടായില്ല. ബോളിവുഡിലാണ് നടി അന്ന് തുടക്കം കുറിച്ചതെങ്കിലും തെന്നിന്ത്യൻ സിനിമാ രം​ഗത്തേക്ക് ശ്രദ്ധ തിരിക്കാൻ ശ്രുതിക്ക് കഴിഞ്ഞു. പരസ്പരം വഴക്കുകളോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും ഇല്ലെന്ന് മനസിലായതോടെയാണ് ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് പേരും തീരുമാനിച്ചത്. എന്നാൽ ലിവിംദ് ​ടുദെ​ഗറിലായി കുറച്ച് മാസങ്ങൾക്കുള്ളിൽ ഇവർ തമ്മിൽ പ്രശ്നത്തിനായി.

അഞ്ച് മാസമാണ് സിദ്ധാർ‌ത്ഥും ശ്രുതിയും ഒരുമിച്ച് കഴിഞ്ഞത്. 2011 ൽ ഒക്ടോബറിൽ ശ്രുതി ഹാസൻ സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും ഇറങ്ങി. ഇരുവരും പിന്നീട് സൗഹൃദത്തിലായതുമില്ല. ശ്രുതിയുമായി ബ്രേക്കപ്പ് ചെയ്ത ശേഷമാണ് സമാന്ത സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. രണ്ടര വർഷമായി കടുത്ത പ്രണയത്തിലായിരുന്നു ഇവർ. എന്നാൽ സിദ്ധാർത്ഥ് കന്നഡ നടി ദീപ സന്നിധിയുമായി അടുക്കുന്നുണ്ടെന്ന് സമാന്തയ്ക്ക് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകി. ഇതോടെ സമാന്ത ബന്ധം ഉപേക്ഷിച്ചു.

More from Filmibeat

Read more about: sidharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X