ജയറാമിന്റെ അമ്മയാണ് അന്ന് എനിക്ക് അതിന് അഡ്വാന്‍സ് തന്നത്, തുറന്നുപറഞ്ഞ് സിദ്ധിഖ്

By Midhun Raj

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് സിദ്ധിഖ് മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടന്‍ അഭിനയിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിളങ്ങിയ താരത്തെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം സിദ്ധിഖ് പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം സിനിമയില്‍ സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടന്‍ ജയറാം. ഇരുവരുടെയും സൗഹൃദ കഥകളെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ ഇവിടെ വരെ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. മുന്‍പ് പല സ്റ്റേജ് ഷോകളിലും പരസ്പരം കളിയാക്കി സംസാരിക്കുന്ന സിദ്ധിഖിനെയും ജയറാമിനെയും എല്ലാം പ്രേക്ഷകര്‍ കണ്ടിരുന്നു.

തങ്ങളുടെ മിക്ക അഭിമുഖങ്ങളിലും

തങ്ങളുടെ മിക്ക അഭിമുഖങ്ങളിലും ഇരുവരും സൗഹൃദത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അതേസമയം ഒരഭിമുഖത്തില്‍ ജയറാമിനെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് കാറ് വാങ്ങാനായി അഡ്വാന്‍സ് തന്നത് ജയറാമാണെന്ന് സിദ്ധിഖ് പറയുന്നു. അന്ന് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നാണ് ഞാന്‍ അഡ്വാന്‍സ് വാങ്ങിയതെന്നും സിദ്ധിഖ് പറയുന്നു.

ഇതിന് ആസ്പദമായ

ഇതിന് ആസ്പദമായ ഒരു സംഭവും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ജയറാമും കൂടി ചിത്രീകരണം കഴിഞ്ഞ് കാറില്‍ വരികയായിരുന്നു. തോപ്പുംപടിയില്‍ വന്ന് ഞാന്‍ അവിടെ ഇറങ്ങി ജയറാം ഏറണാകുളം വഴി പെരുമ്പാവൂര്‍ക്ക് പോവും. ഞാന്‍ തോപ്പുംപടീന്ന് ബസ് കയറി ഫോര്‍ട്ട് കൊച്ചിയിലെത്തി അവിടെ നിന്ന് ബോട്ടിനാണ് വീട്ടിലേക്ക് പോയിരുന്നത്. അന്ന് എഴുന്നളളത്ത് എന്ന സിനിമയില്‍ ജയറാമിനൊപ്പം അഭിനയിച്ചിട്ടാണ് വരുന്നത്.

അപ്പോ അത് കഴിഞ്ഞ്

അപ്പോ അത് കഴിഞ്ഞ് ഞാന്‍ വീട്ടില്‍ ചെന്നു. പിന്നെ രാത്രിയായപ്പോള്‍ ജയറാം വിളിച്ചു. എന്നിട്ട് പറഞ്ഞു നീ ബസിന് പിറകെ ഓടുന്നത് കണ്ടിട്ട് എനിക്ക് സങ്കടായി എന്ന്. അന്ന് ഒരു ബസ് കഴിഞ്ഞാല്‍ പിന്നെ കുറെ കഴിഞ്ഞിട്ടാണ് അടുത്തത് കിട്ടുക. അപ്പോ ഞാന്‍ ബാഗും എടുത്ത് ബസിന് പിറകെ ഓടിയിരുന്നു. അപ്പോ അന്ന് ജയറാം പറഞ്ഞു നീ ഒരു കാറ് ബുക്ക് ചെയ്യ്. അപ്പോ ഞാന്‍ പറഞ്ഞു മാരുതിയൊക്കെ ബുക്ക് ചെയ്യണമെങ്കില്‍ 25000 രൂപ വേണ്ടി വരും. അപ്പോ ജയറാം പറഞ്ഞു അത് ഞാന്‍ തരാം. നീ പോയി ബുക്ക് ചെയ്യ് എന്ന്.

നീ നാളെ പെരുമ്പാവൂര്

നീ നാളെ പെരുമ്പാവൂര് വീട്ടില് വാ എന്ന് പറഞ്ഞു. അന്ന് ഈ ഇരുപത്തായിരം കൊണ്ട് ബുക്ക് ചെയ്താല്‍ പിന്നെ ബാക്കിയുളള കാശിന് എന്ത് ചെയ്യും എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ ജയറാമിനോട് പറഞ്ഞു, ജയറാം എന്റെയടുത്ത് കാറ് വാങ്ങാനുളള പൈസയൊന്നും ആയിട്ടില്ല. അപ്പോ ജയറാം പറഞ്ഞു. നീ വാ, അങ്ങനെ നമ്മള് പൈസയൊന്നും കെട്ടിവെച്ചിട്ടല്ല ഓരോന്ന്‌ ചെയ്യുന്നത്, ഇതൊക്കെ അങ്ങ് നടക്കും എന്ന് പറഞ്ഞു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
പിന്നെ ഞാന്‍ ജയറാമിന്റെ വീട്ടില്‍ ചെന്നു

പിന്നെ ഞാന്‍ ജയറാമിന്റെ വീട്ടില്‍ ചെന്നു. പൂജാമുറിയില്‍ വെച്ച് ജയറാമിന്റെ അമ്മ എന്റെ തലയില്‍ കൈയില്‍ വെച്ച് അനുഗ്രഹിച്ച് 25000രൂപ തന്നു. അങ്ങനെ ഞാന്‍ അവിടെ നിന്ന് സ്‌കൂട്ടറില്‍ എറണാകുളത്ത് മാരുതിയുടെ ഷോപ്പില്‍ പോയി അഡ്വാന്‍സ് കൊടുത്ത് കാറ് ബുക്ക് ചെയ്തു. അന്ന് ഒന്നര ലക്ഷം രൂപയാണ് മാരുതിക്ക്. അങ്ങനെ ഞാന്‍ ഒരു ലോണിന് ശ്രമിക്കാന്‍ തുടങ്ങി. പിന്നീട് ഫെഡറല്‍ ബാങ്കില്‍ നിന്നും ഒരു ലക്ഷം ലോണ്‍ കിട്ടി. അങ്ങനെ ബാക്കി 25000 എവിടുന്ന് ഒകെയോ ഒപ്പിച്ച് കാര്‍ വാങ്ങിച്ചു. പിന്നീട് ഞാന്‍ എവിടെയെങ്കിലും സ്ഥലം വാങ്ങാന്‍ പോയ സമയത്തും ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്ന് വാങ്ങിയാണ് പോയിരുന്നത്, സിദ്ധിഖ് പറഞ്ഞു.

Read more about: jayaram sidhique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X