twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിമിക്രിക്കാരെയും കൊണ്ട് എന്റെ അടുത്ത് വരരുതേ എന്ന് ആ നടന്‍ പറഞ്ഞു, വെളിപ്പെടുത്തി സിദ്ധിഖ്‌

    By Midhun Raj
    |

    ഹാസ്യത്തിന് പ്രാധാന്യമുളള സിനിമകള്‍ ഒരുക്കി മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് സിദ്ധിഖ്. റാംജിറാവ് സ്പീക്കിംഗ് പോലുളള സിനിമകളിലൂടെയാണ് സിദ്ധിഖ് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയത്. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള സിദ്ധിഖ് ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മലയാളത്തില്‍ വലിയ വിജയമായ ചിത്രങ്ങള്‍ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു സംവിധായകന്‍.

    കരിയറിന്റെ തുടക്കത്തില്‍ ലാലിനൊപ്പം സിനിമകള്‍ ചെയ്ത സിദ്ധിഖ് പിന്നീട് സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു. സിദ്ധിഖ് സംവിധാനത്തിലും ലാല്‍ അഭിനയത്തിലുമാണ് തിളങ്ങിയത്. മിമിക്രി രംഗത്തുനിന്നാണ് ഇരുവരും സിനിമയിലേക്ക് എത്തിയത്. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന് പിന്നാലെ പിന്നീട് നിരവധി താരങ്ങള്‍ മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തിയിരുന്നു.

    അതേസമയം മുന്‍പ് ഒരഭിമുഖത്തില്‍

    അതേസമയം മുന്‍പ് ഒരഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. സിനിമ മിമിക്രിക്കാരില്‍ നിന്നും രക്ഷിച്ചുകൊണ്ട് വരികയാണെന്നും വീണ്ടും അത് പോലുളളവരെ പൊക്കി കൊണ്ട് വരരുതെന്നും മുന്‍പ് മലയാളത്തിലെ ഒരു പ്രമുഖ താരം തന്നോട് പറഞ്ഞുവെന്നാണ് സിദ്ധിഖ് വെളിപ്പെടുത്തിയത്.

    വ്യക്തിപരമായി

    വ്യക്തിപരമായി എനിക്ക് ശത്രുക്കള്‍ വളരെ അപൂര്‍വ്വം പേരെ ഉണ്ടാകാറുളളൂ. എന്റെ സിനിമയോടുളള ശത്രുതയാണ്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ജനറേഷനോടുളള ശത്രുതയാണ്. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാം എന്നുളള ഒരു ധാരണയുണ്ടെന്ന് തോന്നുന്നു. അത് എറ്റവും കൂടുതല്‍ നേരിടുന്നത് പഴയ തലമുറയില്‍പ്പെട്ട സംവിധായകരാണ്.

    അതായത്

    അതായത് ഒരു നടന്‍ വളരെ വ്യക്തമായിട്ട് പറയുകയുണ്ടായി. മിമിക്രിക്കാരില്‍ നിന്നും
    സിനിമയെ ഞങ്ങള്‍ മൂന്നാല് പേര് കൂടി രക്ഷിച്ചുകൊണ്ട് വരികയാണ് ദയവുചെയ്ത് മിമിക്രിക്കാരെയും കൊണ്ട് എന്റെ അടുത്തുവരരുതേ എന്ന്. അങ്ങനെ ആറ്റിറ്റ്യൂഡുളള ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. സിദ്ധിഖ് അഭിമുഖത്തില്‍ പറഞ്ഞു.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
    കലാഭവനിലൂടെ തിളങ്ങിയ

    കലാഭവനിലൂടെ തിളങ്ങിയ ശേഷമായിരുന്നു സിദ്ധിഖും ലാലുമെല്ലാം സിനിമയിലെത്തിയത്. ജയറാം, ദിലീപ്, കലാഭവന്‍ മണി ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ഇവര്‍ക്ക് പിന്നാലെ സിനിമയില്‍ എത്തിയവരാണ്. റാംജിറാവുവിന് പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയവയാണ് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. കാബുളിവാലയ്ക്ക് ശേഷമാണ് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായി മാറിയത്. കാബുളിവാലയ്ക്ക് പിന്നാലെ പത്തിലധികം സിനിമകള്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ വിവിധ ഇന്‍ഡസ്ട്രികളിലായി പുറത്തിറങ്ങിയിരുന്നു.

    മലയാളത്തില്‍ മോഹന്‍ലാലിനെ

    മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയുളള ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയ്യേറ്ററുകളില്‍ നേടാനായത്. ബോളിവുഡില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയുളള ബോഡിഗാര്‍ഡ് റീമേക്കുമായാണ് സംവിധായകന്‍ എത്തിയത്. ചിത്രം ബോക്‌സോഫീസില്‍ വലിയ തരംഗമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കി.

    Read more about: sidhique
    English summary
    Sidhique reveals about mimicry artists and malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X