മമ്മൂക്കയാണ് എന്നെ അതിന് കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുളളത്,മെഗാസ്റ്റാറിനെ കുറിച്ച് സിദ്ധിഖ്
നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. വ്യത്യസ്ത തരം കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് നടന്‍ മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയത്. മിക്ക സിനിമകളിലും തന്‌റെ കഥാപാത്രങ്ങളിലൂടെ സിദ്ധിഖ് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്.
മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച താരം കൂടിയാണ് സിദ്ധിഖ്. തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ച താരം മൂന്നുറിലധികം ചിത്രങ്ങളിലാണ് തന്‌റെ കരിയറില്‍ അഭിനയിച്ചത്. ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധിഖ് മോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളായി മാറുകയായിരുന്നു സിദ്ധിഖ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും നേടിയിരുന്നു നടന്‍. അതേസമയം ഒരഭിമുഖത്തില്‍ സിനിമയിലെ വിഗ്ഗ് ഉപയോഗത്തെ കുറിച്ചും തന്‌റെ വസ്ത്രധാരണരീതിയെ കുറിച്ചും നടന്‍ മനസുതുറന്നിരുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ ഏകദേശം 2015വരെയും പല രീതിയിലുളള വിഗ് വെച്ചാണ് അഭിനയിച്ചിട്ടുളളതെന്ന് സിദ്ധിഖ് പറയുന്നു.

അതൊക്കെ ഞാന്‍ തന്നെയാണ് കണ്ടെത്തുന്നത്. എന്റെ സിനിമയിലെ കോസ്റ്റ്യൂം പോലും ഞാന്‍ ശ്രദ്ധിക്കും. അതൊക്കെ കാലാകാലങ്ങളായി അങ്ങനെയാണ്. സിനിമയില്‍ വിഗ്ഗ് വെയ്ക്കുന്നു എന്ന് കരുതി ജീവിതത്തില്‍ അതേപോലെ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ അതിനു എറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞിട്ടുളളത് മമ്മൂക്കയാണ്.

നീ ഇങ്ങനെ നടന്നോ എന്ന് പറഞ്ഞു കളിയാക്കും. ഒരിക്കല്‍ മധു സാര്‍ കണ്ടപ്പോള്‍ പറഞ്ഞു സിനിമയിലെ പോലെ വിഗ്ഗൊക്കെ വെച്ച് മിടുക്കനായി നടന്നൂടെ എന്ന്. പിന്നീട് എനിക്കതിന് തിരിച്ചടിക്കാന്‍ അവസരമുണ്ടായി. മധു സാറിനെ പിന്നെ ഒരിക്കല്‍ ഞാന്‍ കണ്ടപ്പോള്‍ അദ്ദേഹം നരച്ച താടിയും മുടിയുമായി വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇതൊക്കെ ഒന്ന് കറുപ്പിച്ച് നടന്നൂടെ എന്ന്.

അപ്പോള്‍ അദ്ദേഹം അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് ഒരു കമന്റും പാസാക്കി ഒഴിഞ്ഞുമാറി. സിദ്ധിഖ് പറഞ്ഞു. അതേസമയം മലയാളത്തില്‍ സൂഫിയും സുജാതയും ആണ് സിദ്ധിഖിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സൂഫിയും സുജാതയില്‍ അച്ഛന്‍ വേഷത്തില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് സിദ്ധിഖിന്റെ എറ്റവും പുതിയ ചിത്രങ്ങള്‍.

സഹനടനായുളള വേഷങ്ങളിലാണ് സിദ്ധിഖ് ഇന്‍ഡസ്ട്രിയില്‍ കൂടുതലായി എത്തിയത്. സിനിമകള്‍കള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും ഒരുകാലത്ത് സജീവമായിരുന്നു താരം. അഞ്ച് സീരിയലുകളിലാണ് താരം തന്‌റെ കരിയറില്‍ അഭിനയിച്ചത്. കൂടാതെ ബഡാ ദോസ്ത്, നന്ദനം എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു നടന്‍.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications











