ഞാന്‍ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിപ്പെട്ടത്! 42 വര്‍ഷം മുന്‍പ് ദുര്‍ഘടമായ പണി തന്നെയായിരുന്നു, സിദ്ധു
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായിട്ടെത്തിയ സിനിമയെ കുറിച്ച് സംവിധായകനടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.
തന്റെ മകന്‍ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയതിനെ കുറിച്ചാണ് സിദ്ധു പറയുന്നത്. ജിത്തു ജോസഫ് ചേട്ടന്റെ അനുഗ്രഹത്തോടെ ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദത്തോടെ 'നേര്' എന്ന സിനിമയില്‍ സംവിധാന സഹായിയായി അവന്‍ തുടങ്ങുകയാണെന്നും മകന്റെ മറ്റ് സിനിമകളെ കുറിച്ചും സിദ്ധു ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ്.

'ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത്. സിനിമയില്‍ എത്തിപ്പെടുക എന്നത് 42 വര്‍ഷം മുന്‍പ് ദുര്‍ഘടമായ പണി തന്നെയായിരുന്നു. സിനിമാക്കാരെ ആരെയും നേരില്‍ കാണാന്‍ കഴിയാത്ത കാലം. മദ്രാസില്‍ ആ കാലത്ത് വലിയ സിനിമാക്കാരുടെ വീടിനു പുറത്തുപോയി, തുറക്കാത്ത ആ ഗേറ്റിനു മുന്നില്‍ കുറെ നേരം നോക്കി നിന്ന് തിരിച്ചുപോരും.
എ വി എമ്മിന്റെയും വാഹിനിയുടെയും ഗേറ്റ് വരെ പോയി തിരിച്ചുവരും അകത്തേക്ക് വിടില്ല. സിനിമ കേരളത്തിലേക്ക് പറിച്ചു നട്ടു. സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍മ്മാതാക്കളെയും സംവിധായകരെയും കാണാന്‍ കുറച്ചുകൂടി എളുപ്പമായി. ഈ കാലഘട്ടത്തിലാണ് എന്റെ മകന്റെ സിനിമയിലേക്കുള്ള വരവ്. എന്റെ മൂത്തമകന്‍ കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അവന്‍ ഇപ്പോള്‍ വേറെ ജോലിയിലാണ്. രണ്ടാമത്തവനും അഭിനയിക്കണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു.
ജിത്തു ജോസഫ് ചേട്ടനോടും ആന്റണി പെരുമ്പാവൂരിനോടും പറഞ്ഞപ്പോള്‍ ദൃശ്യം 2വില്‍ അവന്‍ ചെറിയൊരു വേഷം ചെയ്തു. തുടര്‍ന്ന് ഹയ, ഇനി ഉത്തരം, 2018 എന്നീ പടങ്ങളില്‍ അഭിനയിച്ചെങ്കിലും അഭിനയിക്കാന്‍ ഇഷ്ടമുള്ളതുപോലെ തന്നെ അല്ലെങ്കില്‍ അതിനു ഒരുപടി മേലെ സംവിധാനം പഠിക്കാനാണ് ആഗ്രഹം എന്ന് അവന്‍ എന്നോട് പറഞ്ഞപ്പോള്‍ അവന്റെ ആഗ്രഹം ഞാന്‍ വീണ്ടും ജിത്തു ചേട്ടന്റെ മുന്നില്‍ അവതരിപ്പിച്ചു.

ജിത്തു ജോസഫ് ചേട്ടന്റെ അനുഗ്രഹത്തോടെ ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദത്തോടെ 'നേര്' എന്ന സിനിമയില്‍ സംവിധാന സഹായിയായി അവന്‍ തുടങ്ങുകയാണ്. മലയാളത്തിന്റെ മഹാ നടന്‍ ലാലേട്ടന്റെ മുഖത്ത് ആദ്യ ചിത്രത്തില്‍ തന്നെ ക്ലാപ്പ് കാണിക്കാന്‍ കഴിഞ്ഞു എന്നത് അവന്റെ വലിയ സന്തോഷമാണ്. ജിത്തു ചേട്ടന്റെയും ആന്റണിയുടെയും അനുഗ്രഹത്തോടൊപ്പം, ആ വലിയ മനുഷ്യന്റെ, വലിയ നടന്റെ അനുഗ്രഹവും അവന്‍ വാങ്ങിയിട്ടുണ്ട്.
എനിക്ക് നസീര്‍ സാറിന്റെ കൂടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞതുപോലെ സുകുമാരന്‍ സാര്‍ എന്റെ കൈപിടിച്ചതുപോലെ ജിത്തു ജോസഫ് എന്ന വലിയ സംവിധായകന്റെ കൂടെ, ആന്റണി പെരുമ്പാവൂരിനെ പോലെ മലയാളത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാകളില്‍ ഒരാളുടെ കൂടെ, ലാലേട്ടന്‍ എന്ന മഹാ നടന്റെ കൂടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് അവന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
സിനിമയിലെ ഭാവി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്റെ മകന് നല്ലത് വരുത്തണെ എന്ന് നേരിന്റെ ഈ റിലീസ് ദിവസം ഞാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ അവന്‍ ഗോകുലം മൂവീസിന്റെ റോജിന്‍ തോമസ് ജയസൂര്യ പടം കടമറ്റത്ത് കത്തനാരില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്', സിദ്ധു പറയുന്നു.
ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണ് നേര്. കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വിജയമോഹന്‍ എന്ന വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications