ഒരാളല്ല, അയ്യായിരം പേരുടെ കൂടെ നിന്നും മോഹന്‍ലാല്‍ ഫോട്ടോ എടുക്കും! നേരില്‍ കണ്ടിട്ടുള്ളതാണ്; സിദ്ധു പനയ്ക്കൽ
താരരാജാവ് എന്ന വിശേഷണം സ്വന്തമാക്കിയ മോഹന്‍ലാല്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വൈകാതെ ഖുറേഷി അബ്രാമും സ്റ്റീഫന്‍ നെടുമ്പള്ളിയുമായി അദ്ദേഹം പ്രേക്ഷകരിലേക്ക് വരികയാണ്. ഇതിനിടെ മോഹന്‍ലാലിനെ കുറിച്ചുള്ള രസകരമായൊരു എഴുത്ത് വൈറലാവുകയാണിപ്പോള്‍.
സഹപ്രവര്‍ത്തകരോടും ആരാധകരോടും ഒരുപോലെ പെരുമാറാറുള്ള് മാറാറുള്ള നടനാണ് മോഹന്‍ലാല്‍. മാത്രമല്ല തന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വരുന്നവരെ നിരാശരാക്കാത്ത താരവുമാണ്. ഒന്നോ രണ്ടോ അല്ല ആയിരക്കണക്കിന് ആളുകള്‍ വന്നാലും യാതൊരു പരാതിയുമില്ലാതെ നിന്ന് കൊടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറര്‍ സിദ്ധു പനയ്ക്കല്‍.

സിദ്ധുവിന്റെ കുറിപ്പിങ്ങനെയാണ്... 'ആരാധകരുടെ കൂടെ ഫോട്ടോ എടുക്കാന്‍ മടികാണിക്കുന്ന താരങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ താരങ്ങള്‍ക്കുള്ള മടി ആയിരിക്കില്ല, അവരെ അപ്പ്രോച്ച് ചെയ്യാന്‍ ഫോട്ടോ എടുക്കാന്‍ വരുന്നവര്‍ക്കുള്ള മടിയുമായിരിക്കാം. ഫോട്ടോ എടുക്കാന്‍ ചോദിച്ചാല്‍ ആര്‍ട്ടിസ്റ്റ് എന്തെങ്കിലും പറയുമോ എന്ന പേടി. സാധാരണ താരങ്ങള്‍ ഫോട്ടോ എടുക്കണ്ട എന്നൊന്നും പറയാറില്ല. താരങ്ങള്‍ വിസമ്മതിക്കുന്നുണ്ടെങ്കില്‍ അത് ആ സന്ദര്‍ഭങ്ങളിലെ എന്തെങ്കിലും പ്രശ്‌നം കൊണ്ടായിരിക്കാം.
ലാലേട്ടന്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. ഒരു ആള്‍ മുതല്‍ 5000 ആളുകള്‍ വരെ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അത് വെറുമൊരു ഫോട്ടോ എടുക്കല്‍ അല്ല. ഫോട്ടോ നല്ല രീതിയില്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ, കൂടെ നിന്ന് ഫോട്ടോ എടുത്ത വരുടെ മുഖത്ത് ലൈറ്റ് ഉണ്ടോ, എന്നെല്ലാം അദ്ദേഹം ശ്രദ്ധിക്കും. നാലഞ്ചുപേര്‍ ചേര്‍ന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഒരുമിച്ചു നിന്ന് ഫോട്ടോ എടുത്താല്‍, ഉടനെ അദ്ദേഹത്തിന്റെ ചോദ്യം വരും ഒറ്റയ്ക്ക് നിന്ന് എടുക്കണോ? ഇത് ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
ഞാന്‍ ഇപ്പോള്‍ ഇത് പറയാന്‍ കാരണം ഇന്നലെ ഡബ്ബിങ് തീയേറ്ററില്‍ എമ്പുരാന്റെ തമിഴ് ഡബ്ബിങ്ങിനുവേണ്ടി ലാലേട്ടന്‍ വന്നിരുന്നു. ഞങ്ങള്‍ കുറച്ചു നേരത്തെ തന്നെ തിയേറ്ററില്‍ ഉണ്ട് എമ്പുരാന്റെ തമിഴ് മഞ്ജു വാര്യര്‍ ചെയ്യുന്നുണ്ടായിരുന്നു. തിയേറ്ററിന് പുറത്ത് കുറെ നേരമായി വയസ്സായ ഒരു സ്ത്രീ നില്‍ക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്തിനാണ് അവര്‍ നില്‍ക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

ഡബ്ബിങ്ങിന് വേണ്ടി ലാലേട്ടന്‍ വന്നിറങ്ങിയപ്പോള്‍ അവര്‍ ലാലേട്ടനെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചു. ലാലേട്ടന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം. അതിനെന്താ ലാലേട്ടന്‍ ഫോട്ടോ എടുക്കാന്‍ തയ്യാറായി.
ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഡബ്ബിങ് തീയറ്ററിന് പുറത്തുള്ള റോഡിലൂടെ ബൈക്കില്‍ രണ്ടുപേര്‍ വന്നു. മോഹന്‍ലാലിനെ തിയേറ്ററിന് പുറത്തു കണ്ട അവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, അത്ഭുതത്തോടെ ലാലേട്ടനെ നോക്കി നിന്നു. അവര്‍ നോക്കുന്നത് ലാലേട്ടന്റെ ശ്രദ്ധയില്‍ വന്നു. ഉടനെ ലാലേട്ടന്‍ അവരെ വിളിച്ചു ചോദിച്ചു ഫോട്ടോ എടുക്കണോ. കേട്ടത് സത്യമാണോ എന്നറിയാതെ ഒരു നിമിഷം അവര്‍ സ്തബ്ധരായി. പിന്നീട് ഓടി വന്ന് ഫോട്ടോ എടുത്തിട്ട് തിരിച്ചു പോയി.
ഒരു താരം ദീര്‍ഘകാലം നിലനില്‍ക്കുന്നത് കഴിവിനും ഭാഗ്യത്തിനും ഒപ്പം തന്നെ. ജനങ്ങളോട് എങ്ങനെ ഇടപഴകുന്നു എന്നതും കാരണമാണ്. ഒരിക്കലെങ്കിലും ലാലേട്ടനെ കാണാനോ സംസാരിക്കാനോ അവസരം കിട്ടിയിട്ടുള്ള ഒരാളും ഞാനീ പറഞ്ഞത് നിഷേധിക്കുമെന്ന് തോന്നുന്നില്ല.' എന്നും പറഞ്ഞാണ് സിദ്ധു കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിലവില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍. മാര്‍ച്ച് 27 നായിരിക്കും സിനിമ റിലീസ് ചെയ്യുക.


Click it and Unblock the Notifications