അന്ന് ഇതിലും വലിയ വിമര്‍ശനങ്ങളായിരുന്നു! സിനിമ ഹിറ്റാവുകയും ചെയ്തു! പൃഥ്വി തീയില്‍ കുരുത്തതാണ്‌

വിലായത്ത് ബുദ്ധ റിലീസിന് ശേഷമായി പൃഥ്വിരാജിന് എതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. സിനിമയെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു വിവാദമായി മാറിയത്. മകനെ സിനിമയില്‍ നിന്നും പുറത്താക്കാനായി പലരും ശ്രമിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരനും വ്യക്തമാക്കിയിരുന്നു. ഇതിലും രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു മുന്‍പ് പൃഥ്വി നേരിട്ടത്. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് കുതിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായി പൃഥ്വിയെക്കുറിച്ച് വാചാലനായിരിക്കുകയാണ് സിദ്ധു പനക്കല്‍.

ഷമ്മി തിലകൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു "വിലായത്ത് ബുദ്ധ" എന്ന പടവുമായി ബന്ധപ്പെട്ട്. നമ്മൾ പലപ്പോഴും ആലോചിക്കാത്ത ഒരു കാര്യം ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ഷമ്മി ചേട്ടൻ പറഞ്ഞത് ശരിയാണ്. രാജുവിന്റെ പല ക്യാരക്ടറുകളും,അതും ഹിറ്റ് സിനിമയിലെ ക്യാരക്ടറുകൾ, പടം കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് സഹ നായകനേക്കാളുമോ പ്രതിനായകനേക്കാളുമോ ഒരു പടി താഴെയാണ് നിൽക്കുന്നത് എന്ന്. ഡ്രൈവിംഗ് ലൈസൻസ് അയ്യപ്പനും കോശിയും ഇപ്പോൾ വിലായത്ത് ബുദ്ധ ഈ പടങ്ങളൊക്കെ കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയിട്ടുള്ളതാണ്, തന്റെ കഥാപാത്രത്തെക്കാളും സിനിമയുടെ ടോട്ടാലിറ്റിക്കാണ് രാജു പ്രാധാന്യം നൽകുന്നത് എന്ന്.

sidhu panakkal about Prithviraj
Photo Credit: Sidhu Panakkal/ Facebook

പല ചിത്രങ്ങൾ വിജയിക്കും ചില ചിത്രങ്ങൾ പരാജയപ്പെടും. പരാജയം ഒരാളുടെ തലയിൽ മാത്രം കെട്ടിവച്ച് അദ്ദേഹത്തെ മാത്രം വിമർശിക്കുന്നത് ശരിയായ പ്രവണതയായി എനിക്ക് തോന്നുന്നില്ല. ഒരു സിനിമ രൂപപ്പെടുത്തുന്നതിൽ നായകനെക്കാൾ കൂടുതൽ പങ്ക് തിരക്കഥാകൃത്തിനും സംവിധായകനുമാണ്. സിനിമ പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ കാണികൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശനം സ്വാഭാവികമാണ്. അത് നായകനിൽ മാത്രം കേന്ദ്രീകൃതമാകുന്നതാണ് പുതിയ പ്രവണത. സിനിമ എന്നത് കലയാണ്. അതിൽ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളോ രാഷ്ട്രീയമോ കൂട്ടിക്കലർത്തേണ്ടതില്ല. സിനിമയെ സിനിമയായി കണ്ടു വിമർശിക്കാം. അത് വ്യക്ത്യധിഷ്ഠിതമാകാൻ പാടില്ല.

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയാറില്ലേ. സുകുമാരൻ എന്ന തീയിൽ കുരുത്തതാണ് പൃഥ്വിരാജ് അത് സൈബർ ആക്രമണം എന്ന വെയിലത്ത് വാടില്ല. ഇന്ത്യൻ റുപ്പി എന്ന സിനിമ റിലീസ് ആകുന്ന സമയത്ത് ഇതിലും വലിയ സൈബർ ആക്രമണം നേരിട്ട ആളാണ് രാജു. പക്ഷേ പടം സൂപ്പർ ഹിറ്റ് ആയിരുന്നു.

ആടുജീവിതം പോലൊരു സിനിമ എന്തുകൊണ്ടാണ് നാഷണൽ ലെവലിൽ പരിഗണിക്കപ്പെടാതെ പോയതെന്ന്‌ സിനിമയെ ഗൗരവത്തോടെ കാണുന്ന ആർക്കും മനസ്സിലായിട്ടില്ല എന്ന് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു . ഒരു വേഷം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ശാരീരികമായി ഇത്രയധികം അവശതകൾ അനുഭവിച്ച് കാഴ്ചവച്ച ആ മികച്ച പ്രകടനം എന്തുകൊണ്ടാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയത്? ഗ്രീക്ക് പുരാണങ്ങളിൽ ഒരു പക്ഷിയുണ്ട് ഫീനിക്സ്.സ്വന്തം ചാരത്തിൽ നിന്ന് വീണ്ടും ജനിക്കുന്ന ഒരു ഐതിഹാസികമായ പക്ഷി. പൃഥ്വിരാജിനെ ആ പക്ഷിയോട് ഉപമിക്കാൻ ആണ് എനിക്കിഷ്ടം.

More from Filmibeat

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X