twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം ചെയ്തത് 63 സിനിമകള്‍! താരരാജാവിനെയും യുവരാജാവിനെയും കുറിച്ച് സിദ്ധു പനയ്ക്കല്‍

    |

    മലയാള സിനിമയെ സംബന്ധിച്ച് വലിയൊരു ആഘോഷ രാവ് കഴിഞ്ഞ ദിവസം നടന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിന്റെ നൂറാം വിജയദിനാഘോഷമായിരുന്നു നടന്നത്. ഇതിനൊപ്പം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ ട്രെയിലര്‍ ലോഞ്ചും നടത്തിയിരുന്നു. ഒടിയന്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, എമ്പുരാന്‍ എന്നിങ്ങനെ ആറോളം സിനിമകളുടെ ആഘോഷമായിരുന്നു നടന്നത്.

    താരസമ്പന്നമായ പരിപാടിയുടെ വിശേഷങ്ങള്‍ രണ്ട് ദിവസമായിട്ടും അവസാനിച്ചിട്ടില്ല. ഇതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം 63 ഓളം സിനിമകളാണ് സിദ്ധു ചെയ്തിരിക്കുന്നത്. അത് മാത്രമല്ല പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

    സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    ഇന്നലത്തെ ആഘോഷ രാവ് എനിക്കേറെ സന്തോഷവും അഭിമാനവും നല്‍കുന്നതായിരുന്നു. 6 സിനിമകളുടെ ആഘോഷമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ നടന്നത്. 'ഒടിയന്‍''ലൂസിഫര്‍' തുടങ്ങിയ സിനിമകളുടെ യും വിജയകരമായി ഓടി കൊണ്ടിരിക്കുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'എന്ന സിനിമയുടെയും അഭിനേതാക്കളും പ്രവര്‍ത്തകരും ലാലേട്ടന്റെയും ആന്റണിയുടെയും ആശീര്‍വാദിന്റെയും വെല്‍വിഷേഴ്‌സും ഒത്തുചേര്‍ന്ന ആഘോഷരാവ്.

    സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    കൂടാതെ മലയാളത്തിലെ ഏറ്റവും ചിലവേറിയ, 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ആശിര്‍വാദിന്റെ പ്രിയന്‍ സാര്‍ സിനിമ 'ലാലേട്ടന്‍ മരക്കാരായി പകര്‍ന്നാട്ടം നടത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രൈലെര്‍ ലോഞ്ചും, താരരാജാവ് സംവിധായകരുടെ രാജാവാകാന്‍ പോകുന്ന 'ബറോസ് ' സിന്റെ അവതരണവും. സ്റ്റീഫന്‍ നെടുമ്പള്ളി ആരാണ് എന്താണ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരവുമായി ലാലേട്ടനും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും മുരളിഗോപിയും വീണ്ടും ഒന്നിക്കുന്ന, 'എമ്പുരാന്‍' ന്റെ ലോഞ്ചിങ്ങും ഉണ്ടായിരുന്നു.

     സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    ലൂസിഫറിന്റെ മെമന്റോ ലാലേട്ടന്റെയും രാജുവിന്റെയും കയ്യില്‍ നിന്ന് വാങ്ങണം എന്നത് എന്റെ ആഗ്രഹമായിരുന്നു.സദസ്സില്‍ മല്ലികചേച്ചിയും ഇന്ദ്രജിത്തും ഉണ്ട് എന്നത് എന്റെ സന്തോഷം ഇരട്ടിപ്പിച്ചു. ഈ വേദിയില്‍ അവതരിപ്പിക്കപ്പെട്ട 6 സിനിമകളില്‍ ഒടിയന്‍ ഒഴികെ അഞ്ചും ഞാന്‍ സഹകരിക്കുന്ന സിനിമകളാണ്. ആ അഭിമാനത്തോടെ ലാലേട്ടന്റെയും രാജുവിന്റെയും നടുവില്‍ നിന്നപ്പോള്‍ ഒരു മൈക്ക് എന്റെ കയ്യില്‍ തന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നാമത് എനിക്ക് വേദിയില്‍ സംസാരിക്കാന്‍ അറിയില്ല. എന്നാലും ഞാന്‍ പറഞ്ഞു രാജുവിനെ എനിക്ക് കുഞ്ഞുനാള്‍ മുതല്‍ അറിയാം, ലാലേട്ടനെ എന്റെ ആദ്യ സിനിമമുതല്‍ അറിയാം ഈ രണ്ട് പേരുടെയും കയ്യില്‍ നിന്ന് മെമന്റോ വാങ്ങുന്നത് ആന്റണിയുടെ സിനിമയിലൂടെ ആവുമ്പോള്‍ എനിക്ക് വലിയ സന്തോഷം ഉണ്ട്.

     സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    ഇടക്ക് ലാലേട്ടന്‍ പറയുന്നുണ്ട് എന്റെ കൂടെ എത്ര സിനിമ ആയെന്നു പറ എന്ന്. ഞാന്‍ പറഞ്ഞു 63 സിനിമകള്‍ ഞാന്‍ ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തു. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. ഉടന്‍ വന്നു ലാലേട്ടരന്റെ കമന്റ്. 63 സിനിമകളായി ഞാന്‍ ഇയാളെ സഹിക്കുകയാണ്. നാന സുരേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലാലേട്ടന്റെ ഹൃദയത്തില്‍ നിന്ന് വന്ന മധുരമുള്ള വാക്കുകളായിരുന്നു അത്. സദസില്‍ ചിരി പടര്‍ന്നു. എന്നെ കുഞ്ഞു നാള്‍ മുതല്‍ അറിയാമെന്നു സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. എന്നെയും ചേട്ടനെയും നിക്കര്‍ ഒക്കെ ഇടുവിച്ചു സ്‌കൂളില്‍ അയക്കുന്നതാണ് എന്റെ ഓര്‍മയില്‍ എന്ന് രാജു.

    സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    അവിടെ നിന്ന് ഞാന്‍ വളര്‍ന്ന് സംവിധായകന്‍ ആയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി സിദ്ധാര്‍ത്ഥന്‍ കൂടെ ഉണ്ടായി സന്തോഷം. തുടര്‍ന്നു രാജു പറഞ്ഞ വാക്കുകള്‍... എന്റെ സിനിമയില്‍ നാലായിരവും അയ്യായിരവും ആളുകള്‍ പങ്കെടുക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു ധാരാളം ആര്‍ട്ടിസ്റ്റ്കളും. ഇതുപോലൊരു വലിയ സിനിമ ഒരു സെക്കന്റ് പോലും തടസമില്ലാതെ നടത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധാര്‍ത്ഥനും ടീമിനും ഉള്ളതാണ് എന്ന്. ഒരു പ്രൊഡക്ഷന്‍ കോണ്‍ട്രോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷം.

    സിദ്ധു പനയ്ക്കല്‍ പറയുന്നതിങ്ങനെ

    എന്റെ കൂടെ വര്‍ക്ക് ചെയ്ത എല്‍ദോ സെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലേരി, പാപ്പച്ചന്‍ ധനുവച്ചപുരം ഇവര്‍ക്ക് കൂടി ഉള്ളതാണ് ഈ പ്രശംസ. ഈ വേദിയില്‍ താരരാജാവിന്റെയും യുവരാജാവിന്റെയും നടുവില്‍ ഇങ്ങനെ സമ്മാനം വാങ്ങാന്‍ നില്‍ക്കാന്‍ കഴിഞ്ഞത് തുടര്‍ച്ചയായി എന്നെ സിനിമകള്‍ ചെയ്യാന്‍ വിളിക്കുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ വലിയ മനസും സ്‌നേഹവും കാരണമാണ്. സിനിമാരംഗത്ത് എത്താന്‍ കഴിഞ്ഞതോ, സുകുമാരന്‍ സാര്‍ എന്ന വലിയ മനുഷ്യന്റെ വലിയ മനസ്സ് കാരണവും.

    English summary
    Sidhu Panakkal Talks About Mohanlal And Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X