ആന്റണി പെരുമ്പാവൂരിന്റെ വലിയ മനസും സ്‌നേഹവുമാണ് ഇതിനെല്ലാം പിന്നില്‍! സിദ്ധു പനയ്ക്കല്‍ പറയുന്നു..
മോഹന്‍ലാല്‍ സംവിധായകന്റെ റോളില്‍ എത്തുന്നു എന്ന വാര്‍ത്ത അതിവേഗമാണ് തരംഗമായത്. നാല് പതിറ്റാണ്ടുകളോളമായി അഭിനയത്തില്‍ വിസ്മയമായി മാറിയ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്സ്. എല്ലാ മാസമത്തെയും പോലെ 21 -ാം തീയ്യതി വരുന്ന ബ്ലോഗിലൂടെയാണ് താനുമൊരു സംവിധായകനാവുന്നു എന്നതിനെ കുറിച്ച് മോഹന്‍ലാല്‍ മനസ് തുറന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

സിദ്ധു പനയ്ക്കലിന്റെ വാക്കുകളിലേക്ക്..
എല്ലാവരും കൊതിക്കുന്ന ഒരു സന്ദര്‍ഭം അത് നമുക്ക് കിട്ടുക എന്നത് മഹാഭഗ്യമായി തന്നെ കരുതണം. അച്ഛന്റെയും അമ്മയുടെയും ഗുരുകാരണവന്‍മാരുടെയും അനുഗ്രഹമായും കാണാം. ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്ന പുതിയ സിനിമ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' യുടെ ലൊക്കേഷന്‍ അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. നമുക്കൊരിടം വരെ പോകാനുണ്ട്. ആന്റണിയോടൊപ്പം യാത്ര ചെയ്യുമ്പോള്‍ എന്തിനാണെന്നോ എവിടേക്കാണെന്നോ ആന്റണി പറഞ്ഞില്ല. കാര്‍ ചെന്നു നിന്നത് നവോദയയുടെ മുറ്റത്ത്. ജിജോ സാറുമായി സംസാരിക്കാനിരുന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.
'ബറോസ്സ് ' ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമ. അതില്‍ എനിക്കും സഹകരിക്കാന്‍ സാധിക്കുക. ഈ വാര്‍ത്ത.. ഈ സന്തോഷം സിനിമാ ലോകത്തോട് വിളിച്ചുപറയാന്‍ ഞാന്‍ വെമ്പി. പക്ഷെ ഔദ്യോഗികമായി ഒരറിയിപ്പുണ്ടാകും വരെ ഇത് പുറത്തു വിടാനും പറ്റില്ല. ഈ സന്തോഷ വാര്‍ത്ത ആരോടെങ്കിലും പങ്കുവെക്കാതെ വല്ലാത്ത വീര്‍പ്പുമുട്ടലിലായിരുന്നു ഞാന്‍. ഇന്നലെ ലാലേട്ടന്‍ ബ്ലോഗിലൂടെ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം ലോകത്തെ അറിയിച്ചു.
ഭാഗ്യം ആദ്യം എന്നെ കടാക്ഷിക്കുന്നതു സുകുമാരന്‍ സാറിന്റെ രൂപത്തിലാണ്. ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത് ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ സഹകരിക്കാന്‍ സാധിച്ചതും അത് വലിയ വിജയമായതും മറ്റൊരു ഭാഗ്യം. എല്ലാവരോടും നന്ദി പറയുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ വലിയ മനസും സ്‌നേഹവുമാണ് ഇതിനെല്ലാം പിന്നില്‍. എന്താണ് ഞാന്‍ പറയേണ്ടത്. നന്ദി പറഞ്ഞാല്‍ അത് കുറഞ്ഞു പോകും.


Click it and Unblock the Notifications