മോഹന്‍ലാലിന്റെ കാലില്‍ വീണ് സ്‌നേഹം പ്രകടിപ്പിച്ച് ധനുഷ്! ഇഷ്ട നടനെ ഗുരുസ്ഥാനത്താക്കിയെന്ന് ആരാധകര്‍

ദേശീയ പുരസ്‌കാരത്തിന് പിന്നാലെ തന്നെ സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) വിതരണം ചെയ്തിരിക്കുകയാണ്. നേരത്തെ അറിയിച്ചിരുന്നത് പോലെ ദോഹയില്‍ നിന്നും ആഗസ്റ്റ് പതിനഞ്ച് പതിനാറ് ദിവസങ്ങളിലായിട്ടായിരുന്നു ചടങ്ങ് നടന്നത്. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങളായിരുന്നു താരനിശയില്‍ പങ്കെടുക്കാനെത്തിയത്.

കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. വിവിധ ഭാഷകളില്‍ നിന്നും മികച്ച നടന്മാര്‍ക്കും നടിമാര്‍ക്കുമെല്ലാം അവാര്‍ഡ് ലഭിച്ചു. എന്നാല്‍ ചടങ്ങിനിടെ സംഭവിച്ച രസകരമായ മറ്റൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 ധനുഷിന്റെ സ്‌നേഹം

സാധാരണ അവാര്‍ഡ് വേദികളിലെത്തുന്ന ഓരോ താരങ്ങളുടെയും പ്രവര്‍ത്തികളെ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തവണ നടന്‍ മോഹന്‍ലാല്‍ ആയിരുന്നു ചടങ്ങിലെ ശ്രദ്ധാ കേന്ദ്രം. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ മിഡില്‍ ഈസ്റ്റ് പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. മാത്രമല്ല പുരസ്‌കാരത്തിന് അര്‍ഹരായ നിരവധി താരങ്ങള്‍ക്ക് അത് വിതരണം ചെയ്തതും മോഹന്‍ലാല്‍ ആയിരുന്നു. അദ്ദേഹത്തെ പോലൊരു താരത്തില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നടി തൃഷ അടക്കമുള്ള താരങ്ങള്‍.

 ധനുഷിന്റെ സ്‌നേഹം

എന്നാല്‍ നടന്‍ ധനുഷിന് മോഹന്‍ലാലിനോടുള്ള സ്‌നേഹത്തെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തിലടക്കം ചര്‍ച്ചയാവുന്നത്. സൈമ പുരസ്‌കാര വേദിയിലെത്തിയ ധനുഷിന് ഇത്തവണത്തെ തമിഴിലെ മികച്ച നടനുള്ള അംഗീകാരം ലഭിച്ചിരുന്നു. വട ചെന്നൈ എന്ന ചിത്രത്തിലെ പ്രകടനമാണ് ധനുഷിന് സൈമയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ചിത്രമായിരുന്നു വട ചെന്നൈ. ധനുഷ് തന്നെയായിരുന്നു വട ചെന്നൈയുടെ നിര്‍മാണം. പുരസ്‌കാരം വാങ്ങിക്കാന്‍ എത്തിയ താരം നേരെ പോയത് മോഹന്‍ലാലിന് അടുത്തേക്ക് ആയിരുന്നു. ധനുഷിന് അവാര്‍ഡ് സമ്മാനിച്ചത് മോഹന്‍ലാല്‍ ആയിരുന്നു.

ധനുഷിന്റെ സ്‌നേഹം

മോഹന്‍ലാലിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്ന ധനുഷിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. കാലില്‍ തൊട്ടതിന് പിന്നാലെ കെട്ടിപിടിക്കുന്നുമുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിലൂടെയും അല്ലാതെയുമായി ധനുഷിന്റെ ഈ സ്‌നേഹ പ്രകടനം വൈറലാവുകയാണ്. തന്റെ ഇഷ്ട നടനെ എന്നും ഗുരു സ്ഥാനത്ത് കാണുന്ന ആളാണ് ധനുഷ് എന്നും അദ്ദേഹത്തിന്റെ എളിമയാണ് വിജയത്തിന് പിന്നിലെന്നുമാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന് ശേഷം നടന്‍ പൃഥ്വിരാജിന് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതും വൈറലാവുന്ന വീഡിയോയിലുണ്ട്.

ധനുഷിന്റെ സ്‌നേഹം

മികച്ച നടന്‍ ക്രിട്ടിക്‌സ് ചോയ്‌സ്) പൃഥ്വിരാജ്, മികച്ച നടി ക്രിട്ടിക്‌സ് ചോയ്‌സ്) തൃഷ, മികച്ച സംവിധായകന്‍ - സത്യന്‍ അന്തിക്കാട്, മികച്ച നെഗറ്റീവ് റോള്‍ - ഷറഫൂദീന്‍, മികച്ച സഹനടന്‍ - റോഷന്‍ മാത്യൂ, മികച്ച പുതുമുഖ നടന്‍ പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രണവ് മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനാല്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു മകന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ധനുഷിന്റെ സ്‌നേഹം

തമിഴില്‍ മികച്ച നടനായി ധനുഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിയായത് തൃഷ ആയിരുന്നു. മലയാളത്തില്‍ നിന്നും മികച്ച നടി ക്രിട്ടിക്‌സ് ചോയ്‌സ്) തൃഷയ്ക്കായിരുന്നു. തെലുങ്കില്‍ കീര്‍ത്തി സുരേഷ് മികച്ച നടിയ്ക്കുള്ള സൈമ യുടെ അംഗീകാരം ഏറ്റുവാങ്ങി.

മഹാനടിയി എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് സൈമയും പുരസ്‌കാരം നല്‍കി കീര്‍ത്തിയെ ആദരിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ ആദ്യദിവസം തെലുങ്ക്, കന്നഡ ഭാഷകളിലെയും രണ്ടാം ദിവസം മലയാളം തമിഴ് ഭാഷകളിലെയും പുരസ്‌കാരങ്ങളായിരുന്നു വിതരണം ചെയ്തത്. കെജിഎഫിലൂടെ കന്നഡയില്‍ മികച്ച നടനായത് യഷ് ആണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X