ഇപ്പോഴത്തെ നടിമാരൊക്കെ ഭാഗ്യവതികളാണ്; കല്യാണത്തിന് വീട്ടുകാരുടെ പ്രഷറുണ്ട്, തീരുമാനമായില്ലെന്ന് സിജ റോസ്

ഉസ്താദ് ഹോട്ടലില്‍ ചെറിയൊരു റോളില്‍ അഭിനയിച്ച് തുടങ്ങിയ നടി സിജ റോസ് പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള സിജ ഇപ്പോള്‍ തമിഴിലാണ് സജീവമായിരിക്കുന്നത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ അവിടെ നിന്നും ലഭിച്ചതോടെയാണ് താന്‍ മലയാളത്തില്‍ നിന്നും മാറി നിന്നത് എന്നാണ് സിജ പറയുന്നത്.

എപ്പോഴും തനിക്ക് അഭിനയിക്കാന്‍ ഇഷ്ടം മലയാള സിനിമയില്‍ തന്നെയാണെന്നാണ് നടിയുടെ അഭിപ്രായം. മാത്രമല്ല ഇപ്പോള്‍ അഭിനയിക്കുന്ന നടിമാരൊക്കെ ഭാഗ്യവതികളാണെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ സിജ വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ വന്ന നടിമാരൊക്കെ ഭാഗ്യവതികളാണ്

'പഴയതില്‍ നിന്നും മലയാള സിനിമ ഒത്തിരി മാറി. ഇപ്പോള്‍ വന്ന നടിമാരൊക്കെ ഭാഗ്യവതികളാണ്. കഥാപാത്രത്തിന് കിട്ടുന്ന പ്രധാന്യം കൂടി. സിനിമകളുടെ പ്രൊമോഷനും സോഷ്യല്‍ മീഡിയയില്‍ കൂടി ചെയ്യാനും എളുപ്പമാണ്. അതൊക്കെ നല്ലതാണ്. സിനിമയില്‍ ഇടവേളകള്‍ വന്നപ്പോഴൊക്കെ മനസില്‍ എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന ചിന്തയായിരുന്നു. ആ തോന്നലുകള്‍ തരുന്നൊരു ആത്മവിശ്വാസമുണ്ട്. അങ്ങനെയൊരു സമയത്താണ് റോയ് എന്ന സിനിമ കിട്ടുന്നത്.

ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ലായിരുന്നു.

ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ലായിരുന്നു. അവര്‍ നോ പറഞ്ഞാല്‍ എന്താ ചെയ്യുക, അവരെന്താ വിചാരിക്കുക, എന്നൊക്കെ ചിന്തിക്കുമായിരുന്നു. പിന്നെയാണ് കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് മനസ്സിലായത്. വിളിക്കുക, ചോദിക്കുക. ഇങ്ങോട്ട് ആരും കൊണ്ട് തരില്ല. നമ്മുടെ ഈഗോ ബ്രേക്ക് ചെയ്യണം. കാത്തിരിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും സിനിമയെ കാത്തിരിക്കുന്നത്. നമ്മുടെ മലയാളമല്ലേ കൈ വിടില്ല എന്ന ഉറപ്പുണ്ടെന്നും സിജ പറയുന്നു.

അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റ മോള്‍ ആയത് കൊണ്ട് കല്യാണം കഴിക്കാന്‍ പ്രഷര്‍ ഉണ്ട്

അതേ സമയം മാറി നിന്നെങ്കിലും മലയാളത്തില്‍ നിന്ന് പ്രോജക്ടുകള്‍ തനിക്ക് വന്നു കൊണ്ടേ ഇരുന്നതായിട്ടും നടി പറയുന്നു. പക്ഷേ ഒന്നും താന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല. അടുത്തത് നോക്കാമെന്ന് കരുതി നീണ്ട് പോയതാണ്. പിന്നെ കൂടുതലും തമിഴ് സിനിമകള്‍ ചെയ്തപ്പോള്‍ എല്ലാവരും കരുതി ഞാന്‍ ചെന്നൈയില്‍ സ്ഥിര താമസമാക്കിയെന്ന്. ഇപ്പോഴും കൊച്ചിയില്‍ തന്നെയാണ് താമസം. വിവാഹത്തെ കുറിച്ചും നടി പ്രതികരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റ മോള്‍ ആണ്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ പ്രഷര്‍ ഉണ്ട്. പക്ഷേ മനസ്സു കൊണ്ട് ഞാന്‍ ഇപ്പോള്‍ അതിന് തയ്യാറല്ല. എന്റെ പ്രൊഫഷനെ മനസിലാക്കുന്ന ആള്‍ വരട്ടെ. കല്യാണം കഴിഞ്ഞാലും അഭിനയിക്കാന്‍ സമ്മതിക്കണം. അതിനൊക്കെ പറ്റുന്ന ഒരാള്‍ വരേണ്ടേ. ഇനി ആരും വന്നില്ലെങ്കിലും എന്നെ സന്തോഷിപ്പിക്കാന്‍ എന്റെ ജോലിയും സിനിമയുണ്ട്. ത

തമിഴില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മലയാള സിനിമയോടാണ് കൂടുതല്‍ താല്‍പര്യം

തമിഴില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മലയാള സിനിമയോടാണ് കൂടുതല്‍ താല്‍പര്യം. പക്ഷേ നല്ല കഥാപാത്രങ്ങള്‍ കിട്ടിയത് തമിഴിലാണ്. കുറച്ചുകൂടി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ അവിടുന്ന് ലഭിച്ചു. താന്‍ സിനിമയില്‍ വന്നിട്ട് എട്ടു വര്‍ഷമായി. അന്നു സഹായിക്കാനോ കൃത്യമായി വഴികാട്ടാനോ ആരുമുണ്ടായിരുന്നില്ല. പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എങ്ങനെ സെലക്ട് ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു. ആ സമയത്ത് എനിക്ക് തോന്നിയ നല്ല സിനിമകള്‍ സെലക്ട് ചെയ്ത് അഭിനയിക്കുന്നു എന്ന് മാത്രം. ഒരു പ്രോജക്ട് വരുമ്പോള്‍ നല്ല ടീം ആണെങ്കില്‍ ചെയ്യാമെന്നായിരുന്നു എന്റെ മാനദണ്ഡമെന്നും സിജ റോസ് പറയുന്നു.

More from Filmibeat

Read more about: sija rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X