'ജാസ്മിൻ മാൻഡ്രക്കാണെന്നുള്ളത് നൂറ് ശതമാനം ഉറപ്പായി'; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ ആക്സിഡന്റായി

വ്ലോ​ഗിങും റിയാക്ഷൻ വീഡിയോയുമെല്ലാം ചെയ്ത് ശ്രദ്ധനേടിയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സായിരുന്നു ജാസ്മിൻ ജാഫറും സിജോ ജോണും. എന്നാൽ യൂത്തിനും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്കും മാത്രം സുപരിചിതരായിരുന്ന ഇരുവരും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ടവരായി മാറിയത് ബി​​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥികളായി എത്തിയശേഷമാണ്. സീസൺ ആറിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ജാസ്മിൻ ജാഫർ.

ഫിനാലെയ്ക്ക് തൊട്ട് മുമ്പാണ് സിജോ വോട്ടിങിന്റെ അടിസ്ഥാനത്തിൽ പുറത്തായത്. സീസൺ ആറിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച രണ്ട് മത്സരാർത്ഥികളും ഇരുവരും തന്നെയാണ്. ഹൗസിൽ വെച്ച് പലപ്പോഴായി വഴക്കും തർക്കവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഷോ അവസാനിച്ചശേഷം ഇരുവരും നല്ല സുഹൃത്തുക്കളാണ്.

Sijo John Jasmin Jaffar

വർക്കിനും മറ്റും കൂടുതൽ സൗകര്യം കൊച്ചിയിൽ വന്ന് താമസിക്കുന്നതാണെന്ന് മനസിലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ജാസ്മിൻ കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താമസിക്കുകയാണ്. ഇപ്പോഴിതാ സിജോ കഴിഞ്ഞ ദിവസം സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ജാസ്മിനൊപ്പം ആദ്യമായി ഒരു സിനിമാ ​വീഡിയോ സോങ് റീലായി റിക്രിയേറ്റ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവമാണ് സിജോ വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്.

അടുത്തിടെ റിലീസായി മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ കിളിയേ എന്ന റൊമാന്റിക്ക് സോങ് റീലായി റിക്രിയേറ്റ് ചെയ്യാനായിരുന്നു ജാസ്മിന്റെ പ്ലാൻ. സിജോയ്ക്ക് ടൊവിനോയുടെ മുഖച്ഛായ ചെറുതായി ഉള്ളതുകൊണ്ടാണ് പെയറായി അഭിനയിക്കാൻ സിജോയെ ജാസ്മിൻ വിളിച്ചത്.

കഠിനമായ പനിയായിരുന്നിട്ടും ജാസ്മിൻ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവെച്ചാണ് ഷൂട്ടിന് തയ്യാറായി ഇറങ്ങിയത്. റൊമാൻസ് തനിക്ക് ചത്താലും വരില്ലെന്നും ബി​ഗ് ബോസിൽ ജാസ്മിനൊപ്പം പെയർ ഡാൻസ് ചെയ്തുള്ള എക്സ്പീരിയൻസ് വെച്ചാണ് റീൽ വീഡിയോ ചെയ്യാൻ പോകുന്നതെന്നും പറഞ്ഞാണ് സിജോ ഷൂട്ടിന്റെ വിശേഷങ്ങൾ പങ്കിട്ടത്.

രണ്ടുപേരും ജാസ്മിന്റെ ഫ്ലാറ്റിൽ വെച്ച് തന്നെ കഥാപാത്രങ്ങളായി ഒരുങ്ങി ഷൂട്ടിങ് ലൊക്കേഷനിലേക്ക് യാത്ര തിരിച്ചു. എന്നാൽ യാത്രയ്ക്കിടയിൽ ഇരുവരുടെയും കാർ ആക്സിഡന്റായി. സിജോ യു ടേൺ ചെയ്യുന്നതിനിടയിൽ കാർ കുഴിയിൽ താഴ്ന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരും കാർ ഉയർത്തിയത്. അപകടത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ജാസ്മിനെ കുറിച്ച് സിജോ പറഞ്ഞ ചില രസകരമായ കാര്യങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധനേടി.

Sijo John Jasmin Jaffar

ജാസ്മിൻ മാൻഡ്രക്കാണെന്നുള്ളത് നൂറ് ശതമാനം ഉറപ്പായി എന്നാണ് സിജോ പറഞ്ഞത്. ഞങ്ങൾ ബി​ഗ് ബോസിൽ വെച്ച് പറയാറുണ്ടായിരുന്നില്ലേ... ജാസ്മിൻ മാൻഡ്രക്കാണെന്ന്. അത് ഇപ്പോൾ നൂറ്റിപത്ത് ശതമാനം ഉറപ്പായി. കാരണം ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റായി. ആർക്കെങ്കിലും പണി കൊടുക്കണമെങ്കിൽ നിങ്ങൾ ലക്ഷങ്ങൾ മുടക്കേണ്ടതില്ല ജാസ്മിനെ വിളിച്ച് കാര്യം പറഞ്ഞാൽ മതി.

അവളുടെ ഒരു പ്രാർത്ഥനയോ അല്ലെങ്കിൽ ജാസ്മിൻ കൂടെപ്പോയാൽ തന്നെ അയാൾക്ക് പണി കിട്ടും. ജാസ്മിന്റെ കൂടെ ഞാൻ യാത്ര ചെയ്തു... എന്റെ വണ്ടിയിപ്പോൾ വഴിയിൽ കിടക്കുകയാണെന്നുമാണ് സിജോ തമാശയായി പറഞ്ഞത്. ഇരുവർക്കും ഇടയിൽ അത്രത്തോളം മനോഹരമായ സൗഹൃദമുള്ളതുകൊണ്ടാണ് സിജോയ്ക്ക് ഇത്ര സ്വാതന്ത്ര്യത്തോടെ ജാസ്മിനെ കുറിച്ച് വീഡിയോയിൽ സംസാരിക്കാൻ കഴിഞ്ഞത്.

ഈ ഷൂട്ട് പ്ലാൻ ചെയ്തപ്പോൾ മുതൽ പല വിധ തടസങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ എല്ലാത്തിനേയും മറികടന്ന് തങ്ങൾ ഷൂട്ട് പൂർത്തിയാക്കിയെന്നും വൈകാതെ പുറത്ത് വിടുമെന്നും സിജോ പറഞ്ഞു. ഇരുവരുടെയും സൗഹൃദവും പുതിയ വീഡിയോയും ആരാധകർക്ക് ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിലും വ്യക്തമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X