ഇടവേളയ്ക്ക് മുന്‍പ് കിടിലന്‍ ഡയലോഗ്! ലാലേട്ടന്‍ അടപടലം തൂക്കി! ദൃശ്യം 3 നെക്കുറിച്ച് സിജോ പറഞ്ഞത്

പിറന്നാള്‍ ദിനത്തില്‍ ഇതിലും നല്ലൊരു ഗിഫ്റ്റ് തരാനില്ല. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന സിജോയും ഭാര്യയും റിലീസ് ദിനം തന്നെ ദൃശ്യം 3 കണ്ടിരുന്നു. യൂട്യൂബ് വീഡിയോയിലൂടെയായി ഇരുവരും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. തൂക്കി എന്ന് തന്നെ പറയാം, അടപടലം തൂക്കി. ഇന്‍ഡസ്ട്രി ഹിറ്റ് എന്തായാലും ഉറപ്പാണ്. സ്‌പോയിലറും ട്വിസ്റ്റുമൊക്കെ ആരെങ്കിലും പരസ്യമാക്കുന്നതിന് മുന്നേ തന്നെ പോയി ചിത്രം കാണുക. ഒരു രക്ഷയില്ലാത്ത പടമാണ്. പേഴ്‌സണലി എനിക്ക് കണക്റ്റഡായിരുന്നു ഇത്. ഭയങ്കര ഓര്‍ഗാനിക്കലിയായാണ് പോവുന്നത്. ജോര്‍ജ് കുട്ടിയുടെയും ഫാമിലിയുടെയും ലൈഫ് പക്കാ റിയലിസ്റ്റിക്കായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു ക്യാരക്ടര്‍ ഡെവലപ് ചെയ്ത് വരുമ്പോഴുണ്ടാവുന്ന എല്ലാം ഇതിലുമുണ്ട്.

ഒന്നാം ഭാഗത്തിലും, രണ്ടാം ഭാഗത്തിലുമൊക്കെ കണ്ട തരത്തില്‍ കിളി പറത്തുന്ന സംഭവങ്ങളൊന്നും പ്രതീക്ഷിക്കരുത്. പക്ഷേ, നിങ്ങളെ ത്രില്ലടിപ്പിക്കുന്ന കുറേ കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. പ്രതീക്ഷിക്കാത്ത കാര്യങ്ങളുമുണ്ട്. ജീത്തു ജോസഫ് പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളുമുണ്ട്. പടം തീര്‍ന്ന് കഴിയുമ്പോള്‍ നമുക്കൊരു സംതൃപ്തി കിട്ടും എന്നായിരുന്നു സിജോ പറഞ്ഞത്. ഇന്റര്‍വെല്‍ ടൈമിലാണ് എനിക്ക് കൈയ്യടിക്കാന്‍ തോന്നിയത്. ഒരു ഒന്നൊന്നര സാധനമുണ്ട്. അതേക്കുറിച്ച് അധികം പറയാനായിട്ടില്ല. ലാലേട്ടന്റെ പെര്‍ഫോമന്‍സാണ് ഇതിലും കാണാനുള്ളത്. എല്ലാവരുമുണ്ടെങ്കിലും ലീഡ് ചെയ്ത് നില്‍ക്കുന്നത് അദ്ദേഹമാണ്.ഒന്നിലും രണ്ടിലും പറയാത്തൊരു ഒന്നൊന്നര ഡയലോഗുണ്ട്. ജോര്‍ജ് കുട്ടിയുടെ ക്യാരക്ടറില്‍ വരുന്ന മാറ്റം നമുക്ക് ശരിക്കും മനസിലാവും. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് പോവുന്നുണ്ട് അദ്ദേഹം.

Sijo John and Linu about Drishyam 3
Photo Credit: Sijo John / Instagram

രണ്ടേമുക്കാല്‍ മണിക്കൂറുണ്ട് പടം. നമുക്കൊരിക്കലും ബോറടിക്കില്ല. പ്രഡിക്ട് ചെയ്യാന്‍ പറ്റില്ല. പ്രഡിക്ഷനും മുകളിലേക്ക് പോവുന്നുണ്ട് എല്ലാം. ആദ്യ ഭാഗവും, രണ്ടാം ഭാഗവുമൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നിയത് വരുണിനെ ഓര്‍ത്താണെന്നായിരുന്നു ലിനു പറഞ്ഞത്. ബാക്ക്ഗ്രൗണ്ടില്‍ പറയുകയും, കാണിക്കുകയും ചെയ്യുന്നുണ്ട്. മീനയ്ക്ക് മേക്കപ്പ് കുറച്ച് കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ലാലേട്ടന്‍ കുറച്ച് യംഗായിട്ടുണ്ട്. അതുപോലെ തന്നെ മീനയും. എസ്തറിന് ഇത്തവണ കുറച്ച് കൂടുതല്‍ പ്രാധാന്യമുണ്ട്. ആദ്യ ഭാഗത്ത് കണ്ടവരില്‍ ചിലരെയൊക്കെ ഇപ്പോഴും കാണാം. ചിലരൊക്കെ എതിരായി, അങ്ങനെ കുറേ മാറ്റങ്ങള്‍. ഏത് ചിത്രം കുളമാക്കിയാലും ജീത്തു ജോസഫ് ദൃശ്യത്തില്‍ അത് കാണിക്കില്ല. നന്നായി തന്നെ ചെയ്ത് വെക്കുമെന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X