പൊങ്ങച്ചം പറയുന്നു, ചിന്തിക്കാനുള്ള എന്തോ സാധനം കുറവാണെന്ന് തോന്നുന്നു; ദിയക്കെതിരെെ സിജോ

ഒരേ മേഖലയിലുള്ളവരാണ് ദിയ കൃഷ്ണ, സായ് കൃഷ്ണ, സിജോ ജോൺ തുടങ്ങിയവർ. എന്നാൽ ദിയ കൃഷ്ണയ്ക്ക് ഈ ഇൻഫ്ലുവൻസർമാരോടെല്ലാം എതിർപ്പുണ്ട്. താൻ സ്വന്തം കണ്ടന്റ് ചെയ്യുന്നയാളാണെന്നും എന്നാൽ ഇവർ മറ്റുള്ളവരുടെ കാര്യം പറഞ്ഞ് വ്യൂവേഴ്സ് ഉണ്ടാക്കുന്നവരാണെന്നും ദിയ വാദിക്കുന്നു. കുടുംബത്തിലെ കാര്യമല്ലാതെ സ്വന്തമായി എന്ത് കണ്ടന്റാണ് ദിയക്കുള്ളതെന്നാണ് ദിയയെ എതിർക്കുന്നവരുടെ ചോദ്യം. അച്ഛന്റെ പേരിലുള്ള പ്രശസ്തിയാണ് ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമെന്നും വാദമുണ്ട്.

അടുത്തിടെ ദിയയും മറ്റ് ഇൻഫ്ലുവൻസേർസും തമ്മിൽ പ്രശ്നമുണ്ടായി. വിവാഹ ദിവസം സുഹൃത്ത് നോറ മുസ്കാൻ സിജോയുടെ മുഖത്ത് കേക്ക് തേച്ചത് ദിയക്ക് ഇഷ്ടപ്പെട്ടില്ല. വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കി ഇൻഫ്ലുവൻസർ വിമർശിച്ചു. എന്റെ ഭർത്താവിനോടാണ് ഇങ്ങനെ ചെയ്തതെങ്കിൽ ചെയ്തയാൾ പിന്നീട് കേക്ക് കഴിക്കാൻ ജീവനോടെയുണ്ടാകില്ല എന്നായിരുന്നു ദിയയുടെ പരാർശം. സിജോ തന്നെ ഈ പരാമർശത്തിനെതിരെ രം​ഗത്ത് വന്നു.

Sijo  Diya Krishna

ഇപ്പോഴിതാ ദിയയുടെ മനോഭാവത്തെ വിമർശിക്കുകയാണ് സിജോ. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഭക്ഷണം കളഞ്ഞതല്ലല്ലോ അവരുടെ സ്റ്റോറിയിൽ പറയുന്നത്. ഇവളുടെ സ്ഥാനത്ത് അവരായിരുന്നെങ്കിൽ നാളെ കേക്ക് കഴിക്കാൻ ഉണ്ടാകില്ലെന്നായിരുന്നു അവരുടെ സ്റ്റോറി. അത് നടക്കുന്ന കാര്യമാണോ. അവർ വലിയ ആളുകളാണ്. ഒരു വീഡിയോയിൽ പറയുന്നത് അവർ ആനയാണെന്ന് സങ്കൽപ്പിക്കുന്നെന്നും പുറത്ത് നിന്ന് പട്ടികൾ കുരയ്ക്കുമെന്നുമാണ്.

പിടിയാനയായും കൊമ്പനാനയായാലും ആനയാണല്ലോ. ആനയ്ക്ക് മദം ഇളകിയാൽ എന്താണ് ചെയ്യുകയെന്ന് അറിയില്ല. അത് പോലെ മദം ഇളകിയപ്പോൾ എന്തെങ്കിലും വിളിച്ച് കൂവിയതും സ്റ്റോറി ഇട്ടതുമായിരിക്കാം. പക്ഷെ എന്ത് ചെയ്യാൻ പറ്റുമെന്നാണ് ഞാൻ ചോദിക്കുന്നത്. അവർ കൊല്ലുമോ. നാളെ കേക്ക് കഴിക്കാൻ ആളുണ്ടാകില്ല എന്നൊക്കെ പറയുമ്പോൾ അതിലൊരു ധാർഷ്ട്യമുണ്ട്.

Sijo  Diya Krishna

ഭീഷണിപ്പെടുത്തിക്കൊണ്ടല്ല ഒരു കാര്യം പറയേണ്ടത്. ഒരു ഭാ​ഗത്ത് കൂടെ ഉപദേശം കൊടുക്കുമ്പോൾ മറ്റൊരു വശത്ത് സായിയെ ബോഡി ഷെയിം ചെയ്യുന്ന കമന്റിന് സ്മെെലി ഇട്ട് പോകുന്നുണ്ട്. തന്റെ ഭാഷയിൽ അത് തെമ്മാടിത്തരമാണെന്ന് സിജോ തുറന്നടിച്ചു. അവരുടെ അഭിപ്രായം മാത്രം പറഞ്ഞ് പോയെങ്കിൽ ഞാനും പ്രതികരിക്കില്ലായിരുന്നു. പക്ഷെ അവരുടെ ഉള്ളിലെ മറ്റെന്തോക്കെയോ ചിന്തകൾ ഇതിനകത്ത് കുത്തി നിറച്ചു.

ഞങ്ങൾ വലിയ ആൾക്കാരാണെന്ന രീതിയിലാണ് അവരുടെ സംസാരം. ഞാൻ സൂപ്പറാണ് അടിപൊളിയാണെന്നൊക്കെ ആവശ്യമുള്ള സ്ഥലത്ത് വേണമെങ്കിൽ പറയാം. പക്ഷെ എപ്പോഴും ഞാൻ മെയിൻ, ഞാൻ സൂപ്പർ എന്ന് പറഞ്ഞാൽ അവരുടെ വില പോകും. അത് അവർ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിക്കാനുള്ള എന്തോ സാധനം കുറവാണെന്ന് തോന്നുന്നു. എന്നെ അവർക്ക് അറിയില്ല എന്ന് പറഞ്ഞതിൽ എനിക്ക് ഈ​ഗോ ഹർട്ടായിട്ടില്ല. പക്ഷെ അവർ എങ്ങനെ ഫെയ്മസായെന്നതിന്റെ വാൽ അവർ തിരിച്ചറിഞ്ഞിട്ടില്ല. നാടൻ ഭാഷയിൽ പൊങ്ങച്ചം പറയുകയെന്ന് പറയും. അനാവശ്യമായെന്തിനാണ് പൊങ്ങച്ചം പറയുന്നതെന്നും സിജോ ചോദിക്കുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X