'ഇടിച്ചത് റോക്കി ഇനിയും ആ​ഘോഷമാക്കിയാൽ കേസ് കൊടുക്കും, റോക്കിയോട് ക്ഷമിക്കില്ല, അവന്റെ വീട്ടിലേക്കും ഞാനില്ല'

ബി​ഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും ക്രൂരമായ ഒരു ഫിസിക്കൽ അസാൾട്ടാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നടന്നത്. അസി റോക്കി സിജോ ജോണിന്റെ താടിക്ക് ഇടിക്കുകയാണ് ചെയ്തത്. ഇടിയിൽ ​ഗുരുതരമായ പരിക്കാണ് സിജോയ്ക്കുണ്ടായത്. താടിയെല്ല് കേടുപാടുകൾ സംഭവിച്ച് സിജോ സർജറിക്ക് വരെ വിധേയനായി. ഇപ്പോഴും അതിന്റെ ദുരിതങ്ങൾ അനുഭവിച്ചാണ് സിജോ ജീവിക്കുന്നത്. സംഭവം നടന്ന ഉടൻ ഹൗസിൽ വെച്ച് സിജോ റോക്കിയോട് ക്ഷമിച്ചിരുന്നു.

എന്നാൽ അത്രത്തോളം മോശമായൊരു പ്രവൃത്തി ചെയ്തിട്ടും അത് മാസായി സോഷ്യൽമീഡിയ വഴി റോക്കി ആഘോഷിക്കാൻ തുടങ്ങിയതോടെ സിജോയും റോക്കിയോട് ഇനിയൊരിക്കലും ക്ഷമിക്കില്ലെന്ന നിലപാടിലായി. തുടർന്നും റോക്കി തന്നെ ഇടിച്ച സംഭവം ആഘോഷിച്ചാൽ കേസ് കൊടുക്കാനാണ് സിജോയുടെ തീരുമാനം.

Sijo John asi rocky

അതേസമയം സിജോ വീട്ടിലേക്ക് വന്നാൽ എല്ലാം മറന്ന് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അസി റോക്കി പറയുന്നത്. എന്നാൽ റോക്കിയോട് ഒരു തരത്തിലുള്ള സൗഹൃദത്തിനും സിജോയ്ക്ക് താൽപര്യമില്ല. ഇപ്പോഴിതാ റോക്കി വിഷയത്തിൽ താൻ സ്വീകരിക്കാൻ പോകുന്ന ഭാവി നടപടികൾ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിജോ പങ്കിട്ടു. ബി​ഗ് ബോസ് ഷോ കണ്ടിട്ടില്ല. ചില ഫൂട്ടേജുകളും മറ്റുമാണ് കണ്ടത്.

ഹൗസിൽ ആയിരുന്നപ്പോൾ എനിക്ക് റോക്കിയോട് ദേഷ്യമുണ്ടായിരുന്നില്ല. അതിന് കാരണം സൗഹൃദത്തിനെ ഞാൻ മാനിച്ചതുകൊണ്ടാണ്. മാത്രമല്ല എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ച് കൃത്യമായ ബോധ്യവും എനിക്കുണ്ടായിരുന്നില്ല. പിന്നെ അത്തരമൊരു പെരുമാറ്റം നടത്തിയിട്ട് റോക്കി ചെയ്യേണ്ട ചില മര്യാദകൾ ചെയ്തിട്ടില്ല. ഒന്ന് എന്റെ വീട്ടുകാരെ വിളിച്ച് സംസാരിക്കാമായിരുന്നു.

അന്ന് ഹൗസിൽ സംഭവിച്ച ആക്ടിന്റെ പേരിൽ റോക്കിക്ക് ഒരു ഇഷ്യുവും ഇതുവരെ ഉണ്ടായിട്ടില്ല. കോടതിയിൽ പോവുകയോ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഹൗസിൽ ആയിരുന്നപ്പോൾ ഞാൻ പറഞ്ഞു റോക്കി ഇടിച്ചതിൽ എനിക്ക് കേസില്ലെന്ന്. എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ലായിരുന്നു. അതുകൊണ്ടാണ് കേസില്ലെന്ന് പറഞ്ഞത്. ചിലർ പറയുന്നത് കേട്ടു ഞാൻ നന്മമരം കളിക്കുകയാണെന്ന്.

വെറും നൂറ് ദിവസത്തെ ​ഗെയിമിന്റെ പേരിൽ എന്റെ ഫിസിക്കൽ കണ്ടീഷൻ വെച്ച് നന്മമരം കളിക്കേണ്ട ആവശ്യം എനിക്കില്ല. ​ഗെയിം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് എന്റെ ഫിസിക്കൽ കണ്ടീഷനെ കുറിച്ചും റോക്കി ചെയ്ത കാര്യങ്ങളുമെല്ലാം ഞാൻ അറിയുന്നത്. ഞാൻ കണ്ടത് അന്നത്തെ സംഭവം പുള്ളി സോഷ്യൽമീഡിയ വഴി ആഘോഷിക്കുന്നതാണ്.

Sijo John asi rocky

റോക്കി അതിനെ ഒരു മാസായി കണ്ടു. റോക്കി എന്ന പേര് അ​ദ്ദേഹം സ്വയം ഇട്ടതാണെന്ന് തോന്നുന്നു. ഇതുവരെ പ്രതികരിക്കാതെ ഇരുന്ന് പ്രശ്നങ്ങൾ വേണ്ടെന്ന് കരുതിയാണ്. പക്ഷെ റോക്കി അതെല്ലാം ആഘോഷിക്കുകയാണ്. അപ്പോൾ ‍ഞാൻ ഒരു മണ്ടനാകും. തുടർന്നും റോക്കി ഇതൊരു ആഘോഷമായി കൊണ്ടുപോവുകയാണെങ്കിൽ കേസ് കൊടുക്കും.

റോക്കിയുടെ വീട്ടിലേക്കും ഞാൻ പോകില്ല. ഞാൻ ഹൗസിൽ നിന്നും ഇറങ്ങിയശേഷം അൻസിബയെ വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റോക്കി വിഷയത്തിൽ കൺവിൻസ്ഡായോ എന്നത് എന്റെ വിഷയമല്ല. ഹൗസിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു ജിന്റോ. പക്ഷെ അ​​ദ്ദേഹം ഫിസിക്കലി കയ്യേറ്റം ചെയ്യില്ലെന്ന ഉറപ്പിലാണ് എല്ലാവരും പ്രവോക്ക് ചെയ്ത് സംസാരിക്കുന്നത്. റോക്കി നല്ലൊരു ​ഗെയിമറായിരുന്നു.

പക്ഷെ എനിക്ക് ഇഷ്ടമല്ലാത്തത് പുറത്തിറങ്ങിയശേഷമുള്ള അ​​ദ്ദേഹത്തിന്റെ ചേഷ്ടകളാണ്. റോക്കി പല ഡയലോ​ഗുകളും പഠിച്ച് പറയുന്നത് പോലെ തോന്നി എന്നാണ് അസി റോക്കിയെ കുറിച്ച് സംസാരിക്കവെ സിജോ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X