അന്നേ നോട്ടമിട്ട് വെച്ചതായിരുന്നു ഇത്! ലക്ഷ്യം നിറവേറ്റിയ സന്തോഷത്തില്‍ സിജു വില്‍സണ്‍!
പിറന്നാള്‍ ദിനത്തില്‍ ഇരട്ടി സന്തോഷമാണ് സിജു വര്‍ഗീസിനെ തേടിയെത്തിയത്. താന്‍ നായകനായെത്തിയ ആദ്യ സിനിമയും അതേ ദിനത്തില്‍ തന്നെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഹാപ്പി വെഡ്ഡിംഗിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിജു വീണ്ടും നായകനായി എത്തിയത്.
എന്തുകൊണ്ടാണ് ഈ ഇടവേള എന്ന കാര്യത്തെക്കുറിച്ച് പലരും തന്നോട് ചോദിച്ചിരുന്നതായി സിജു വില്‍സണ്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തിയേറ്ററുകളില്‍ വെച്ച് അണിയറപ്രവര്‍ത്തകര്‍ സിജുവിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. അഭിനയത്തിനും അപ്പുറത്ത് സംവിധായകനായും എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും താരത്തോട് ചോദിച്ചിരുന്നു. സിജു പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സിജു വില്‍സണ്‍ വീണ്ടും നായകനായി എത്തിയത്. മനോജ് നായര്‍ സംവിധാനം ചെയ്ത വാര്‍ത്തകള്‍ ഇതുവരെയിലൂടെ വീണ്ടും നായകനായി അവതരിച്ചിരിക്കുകയാണ് സിജു. ഹാപ്പി വെഡ്ഡിങ്ങിനേക്കാള്‍ വ്യത്യസ്തമായിരിക്കണം ഈ സിനിമയെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി കഥകള്‍ ഈ സമയത്ത് തേടിയെത്തിയിരുന്നു. അതിനിടയിലാണ് വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു.

പോലീസ് വേഷത്തില്‍ എത്തണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. നേരമെന്ന ചിത്രത്തില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ ഷമ്മി തിലകന്‍ എസ് ഐ ടിന്റുവായി എത്തുന്നുണ്ടായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ യൂണിഫോമില്‍ കണ്ണുടക്കിയിരുന്നു.ഷൂട്ട് കഴിഞ്ഞ് ചേട്ടന്‍ പോയപ്പോള്‍ ആ വേഷത്തില്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു. പിന്നീട് ഓഡിഷനും മറ്റുമായി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്നേ നോട്ടമിട്ടിരുന്ന വേഷമായിരുന്നു പോലീസ്. കാത്തിരിപ്പിനൊടുവില്‍ ആ വേഷത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും സിജു പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് സിനിമ ചെയ്‌തോണ്ടിരുന്നത്. ഇപ്പോള്‍ എല്ലാവരും പല വഴിക്കായി.കൈനിറയെ സിനിമകളും അവസരങ്ങളുമൊക്കെയായി തിരക്കിലാണ് എല്ലാവരും. ആ തിരക്കുകളില്‍ സന്തോഷമുണ്ട്. എല്ലാവരുമായും ബന്ധമുണ്ട്. അടുത്തടുത്ത ലൊക്കേഷനുകളിലാണ് ഷൂട്ടെങ്കില്‍ എല്ലാവരും ഒത്തുകൂടാറുണ്ട്. സംവിധാനത്തില്‍ താല്‍പര്യമുണ്ടെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കില്ലെന്നും താരം പറയുന്നു. ആദ്യം അഭിനയം പഠിച്ചിട്ട് പിന്നീടാവാം സംവിധാനമെന്നാണ് കരുതുന്നത്.

ഷറഫും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. നേരമെന്ന സിനിമയില്‍ തന്റെ ബോസായെത്തിയത് ഷറഫുവായിരുന്നു. അന്ന് ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു. പ്രേമം, ഹാപ്പി വെഡ്ഡിങ്, നീയുംഞാനും തുടങ്ങിയ സിനിമകളിലൊക്ക ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ അറിയാവുന്നവരായതിനാല്‍ തങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലും സുഹൃത്തുക്കളായതിനാലും മികച്ച കെമിസ്ട്രി പുറത്തെടുക്കാന്‍ കഴിയാറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











