ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി പരസ്പരം ആശംസകള്‍ പറഞ്ഞ് നടന്‍ സിജു വിത്സണ്‍! ഇത് മൂന്നാം വാര്‍ഷികമാണ്

ലോക്ഡൗണ്‍ കാലത്ത് വെറൈറ്റി പോസ്റ്റുകളുമായി എത്തിയതോടെ സിജു വിത്സണും ഭാര്യ ശ്രുതിയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. ഭാര്യയ്‌ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സിജു തന്നയൊണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ആഘോഷ ചിത്രങ്ങള്‍ മാത്രമല്ല ഭാര്യയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസും താരം പോസ്റ്റ് ചെയ്തിരുന്നു. തമാശയും സന്തോഷവും മധുരിതവും കുസൃതികളും പോരാട്ടങ്ങളും വാദങ്ങളും നിറഞ്ഞ് ഒരുമിച്ചുള്ള ജീവിതം. എന്നെ നിനക്ക് നന്നായി അറിയം. എന്റെ ആത്മസഖിയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍. എന്നുമായിരുന്നു സിജു പറഞ്ഞത്. ഒപ്പം പങ്കുവെച്ച ചിത്രങ്ങള്‍ക്കുള്ള കടപ്പാടും കൊടുത്തിരുന്നു.

 siju-wilson

ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് ശ്രുതിയും രംഗത്ത് വന്നിരുന്നു. എല്ലാം തികഞ്ഞൊരു ദാമ്പത്യ ജീവിതത്തിന് ഉദ്ദാഹരണമാണ് ഞങ്ങളുടേതെന്ന് പറായന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ ഏറ്റവും രസകരമായ സാഹസിക യാത്രയാണ്. ഒരു കൊടുങ്കാറ്റിന് ശേഷം എന്നും മഴവില്ലായി മാറുന്നതിന് ഞാന്‍ നന്ദി പറയുകയാണ്. ഹാപ്പി ആനിവേഴ്‌സറി. ഇത്രയും മനോഹരമായ സര്‍പ്രൈസ് ഒരുക്കിയതിനും സിജുവിനോട് നന്ദി പറയുന്നതായി ശ്രുതി കുറിച്ചു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 മേയ് 28 നായിരുന്നു സിജു വിത്സണും ശ്രുതിയും വിവാഹിതരാവുന്നത്. ശ്രുതിയുടെയും സിജുവിന്റെയും മതാചാരപ്രകാരം രണ്ട് തരത്തിലുമായിട്ടായിരുന്നു വിവാഹം നടന്നത്. രാവിലെ ഹിന്ദു ആചാരപ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടന്നു. ആലുവയിലെ സെന്റ് ഡൊമനിക് ചര്‍ച്ചില്‍ നിന്നുമായിരുന്നു വിവാഹം. അടുത്തിടെ ലോക്ഡൗണില്‍ ഭാര്യയ്ക്ക് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു.

 siju-wilson-wife

അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ശേഷം പ്രേമം എന്ന സിനിമയിലൂടെയാണ് സിജു ശ്രദ്ധിക്കപ്പെടുന്നത്. ശേഷം ചെറുതും വലുതുമായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലാണ് നായകനായി അഭിനയിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

ഇനി പള്ളീലച്ചന്റെ ഗെറ്റപ്പിലെത്തുന്ന വരയന്‍ എന്ന സിനിമയാണ് സിജുവിന്റേതായി വരാനിരിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ഗെറ്റപ്പുകള്‍ നേരത്തെ വലിയ തരംഗായിരുന്നു. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വരയന്‍. നവാഗതനായ ജിജോ ജോസഫാണ് സംവിധായകന്‍.

Read more about: siju wilson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X